വേനല്‍ക്കാലത്ത് മൈഗ്രെയിന്‍ കേസുകള്‍ സാധാരണയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. അന്തരീക്ഷ താപനില ഉയരുമ്പോള്‍, ചൂട് ഇല്ലാതാക്കുന്നതിനായി തലച്ചോറ് രക്തക്കുഴലുകള്‍ വികസിക്കാന്‍ സിഗ്‌നല്‍ നല്‍കുന്നു. മൈഗ്രെയിന്‍ സാധ്യതയുള്ളവരില്‍ ഇത് തലച്ചോറിലെ സെന്‍സിറ്റീവ് നാഡി അറ്റങ്ങളെ ഉത്തേജിപ്പിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം രണ്ട് ശതമാനം കുറവ് പോലും തലച്ചോറിലെ ടിഷ്യു ചുരുങ്ങാന്‍ കാരണമാകും. മറ്റൊരു ഘടകം 11 മണിക്കും നാലു മണിക്കുമിടയിലുള്ള കഠിനമായ സൂര്യപ്രകാശമാണ്. രാത്രില്‍ ചൂടു കാരണമുള്ള മോശം ഉറക്കത്തിന് പുറമേ, ഇതുകൂടിയാകുമ്പോള്‍ മൈഗ്രെയിന്റെ തീവ്രത കൂടുന്നു. ചൂടു കൂടുമ്പോഴുണ്ടാകുന്ന മൈഗ്രെയിന്‍ സാധാരണയായി 12 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ്. ഇത് ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, കഴുത്തിന് കാഠിന്യം അല്ലെങ്കില്‍ ഭക്ഷണത്തോടുള്ള ആസക്തി എന്നിവ ഉണ്ടാക്കും. തല അനങ്ങിയാല്‍ പോലും വേദന വഷളാകും. ഓക്കാനം, പ്രകാശ സംവേദനക്ഷമതയില്ലായ്മ എന്നിവയും ഉണ്ടാകാം. രോഗിയെ ആദ്യം, തണുപ്പുള്ളതും ഇരുണ്ടതും ശാന്തവുമായ ഒരു മുറിയില്‍ കിടത്തണം. തുടര്‍ന്ന് വെള്ളമോ ഇലക്ട്രോലൈറ്റുകളോ ഉപയോഗിച്ച് ഓറല്‍ റീഹൈഡ്രേഷന്‍ ചെയ്യണം. റിപ്റ്റാനുകള്‍ നേരത്തെ കഴിക്കുന്നത് ഫലപ്രദമാണ്. ദിവസേന 2.5 മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുക. ഭക്ഷണം ഒഴിവാക്കാതിരിക്കുക. ലഘുവായ ഭക്ഷണം കഴിക്കുക. തണ്ണിമത്തന്‍ പോലുള്ള ജലാംശം നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. യുവി സംരക്ഷിത വസ്ത്രം ധരിക്കുക. സ്ഥിരമായ ഉറക്ക ദിനചര്യ നിലനിര്‍ത്തുക.
