Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ടിനായി ബിജെപി കിറ്റുകള്‍ നൽകിയെന്ന് പരാതി

വോട്ട് നേടാനായി ബിജെപി കിറ്റുകൾ നൽകിയെന്ന് പരാതി.  900 രൂപയുടെ 48 കിറ്റുകള്‍ ഇതിനോടകം വിതരണം ചെയ്തുവെന്നാണ് വിവരം. ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. പോലീസ് എത്തി കട സീല് ചെയ്തു. ഇടത് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പണം മുടക്കി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്ന് ഇടതുപക്ഷം ആരോപിച്ചു. വിഷു പ്രമാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ അരിയും പലവെഞ്ജനങ്ങളുമടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നുവെന്നാണ് എല്‍ഡിഎഫിന്റെ പരാതി. എന്നാൽ കിറ്റ് വിതരണം ചെയ്തതുമായി പാർട്ടിക്കോ സ്ഥാനാർത്ഥിക്കോ ബന്ധമില്ലെന്ന് ബിജെപി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

തനിക്കെതിരായ ആം ആദ്മി പാർട്ടി ആരോപണങ്ങളിൽ സത്യമില്ലെന്ന് രാഘവ് ചദ്ദ. മൂന്ന് ആരോപണങ്ങൾ ആം ആദ്മി പാർട്ടി ഉയർത്തി, മൂന്നും നുണകളാണ്, നുണകൾ ആവർത്തിച്ചു പറയുമ്പോൾ അത് സത്യമായി തോന്നിയേക്കാം അത് കൊണ്ടാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരെയും അധിക്ഷേപിക്കാൻ വേണ്ടിയല്ല താൻ പാർലമെന്റിൽ പോയതെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നികുതി ദായകരുടെ പ്രശ്നങ്ങൾ ഉയർത്താൻ വേണ്ടിയാണ് താൻ പാർലമെന്റിൽ പോയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ എഎപിയുടെ ഉപനേതാവ് സ്ഥാനത്തുനിന്നാണ് രാഘവ് ചദ്ദയെ മാറ്റിയത്. രാഘവ് ചദ്ദയെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിൽ എത്തി. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. അനൂപ് ആന്‍റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. കേരളത്തിൽ എൻഡിഎ സര്‍ക്കാര്‍ വരുമെന്നം ഇപ്പോള്‍ കേരളം വികസനത്തിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വയനാട് പുനരധിവാസത്തില്‍ കെ റഫീഖിന്റെ ആരോപണങ്ങള്‍ തള്ളി ടി സിദ്ദിഖ് എംഎല്‍എ

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതിയെ ടി. സിദ്ദിഖ് പറഞ്ഞു പറ്റിച്ചെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നൽകുമെന്നാണ് സിദ്ദിഖ് പറഞ്ഞത്, ഇതു വരെ വീടു കൊടുത്തില്ല. വാഗ്ദാനത്തെ തുടർന്ന് ശ്രുതി ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങി ഇപ്പോൾ പണം തിരികെ നൽകാം, ടൗൺഷിപ്പിൽ വീട് അനുവദിക്കണം എന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയരിക്കുകയാണെന്നും റഫീഖ് ആരോപിച്ചു. എന്നാൽ കെ റഫീഖിന്റെ ആരോപണം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അതിദാരിദ്ര്യം ഇല്ലാതാക്കിയത് സർക്കാരിന്റെ പ്രധാന നേട്ടമെന്ന് തോമസ് ഐസക്

അതിദാരിദ്യം ഇല്ലാതാക്കിയതാണ് എൽ ഡി എഫ് സർക്കാരിന്റെ പ്രധാന നേട്ടമെന്നും  തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ പത്ത് വർഷം കൊണ്ട് കുറഞ്ഞുവെന്നും തോമസ് ഐസക്.  72 നിർദേശങ്ങൾ തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയെന്നും എന്നാൽ യു ഡി എഫ്  പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാകാത്തതെന്നും അദ്ദേഹം വിമർശിച്ചു. യു ഡി എഫിനും എൻഡിഎയ്ക്കും വിഭവസമാഹരണത്തിന് കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മന്ത്രി കെ എൻ ബാല​ഗോപാലിനെതിരെ ആരോപണവുമായി അയിഷ പോറ്റി

കൊട്ടാരക്കരയെ കോട്ടയാക്കിയ തന്നെ സിപിഎം ഒതുക്കിയെന്നും ഒതുക്കിയതിൽ മന്ത്രി കെ എൻ ബാല​ഗോപാലിന് പങ്കുണ്ടെന്നും യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി. സൈബർ വേട്ടയ്ക്ക് പിന്നിൽ മന്ത്രിയാണെന്നും മന്ത്രിയുടെ പിന്തുണയോടെ തേജോവധം ചെയ്യുന്നുവെന്നും അയിഷ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുകയാണ്. ഇതെല്ലാം ബാല​ഗോപാലിന്റെ പൂർണ അറിവോടെയാണെന്നും ജനങ്ങൾ തനിക്കൊപ്പമെന്ന് അവർ ഭയപ്പെടുന്നുവെന്നും അയിഷ പോറ്റി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പുനരധിവാസ ഭൂമിക്ക് വേണ്ടി ചിലവായ തുകയെക്കുറിച്ചുള്ള കണക്ക് കള്ളമെന്ന് എംവി ജയാരജൻ

വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല പുനരധിവാസ ഭൂമിക്ക് വേണ്ടി ചിലവായ തുകയെക്കുറിച്ചുള്ള കണക്ക് കള്ളമെന്ന് സിപിഐഎം നേതാവ് എംവി ജയാരജൻ. പിരിച്ച പണം നിർമാണത്തിന് മുൻപേ തീർന്നു എന്നാണ് നേതാക്കൾ പറയുന്നതെന്നും ഇനി വീട് നിർമാണം ആരംഭിക്കാൻ പണം പിരിക്കേണ്ടി വരുമോയെന്നും എംവി ജയരാജൻ ചോദിച്ചു. പിരിച്ച പണം തീർന്നു പോയെന്ന് കെ സി വേണുഗോപാലും കെപിസിസി പ്രസിഡന്റും പറയുന്നുവെന്നും ഭൂമിക്ക് വേണ്ടി ചിലവായ തുകയെക്കുറിച്ച് കള്ളം പറയുന്നത് എന്തിനാണെന്നും എംവി ജയരാജൻ ചോദിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാർത്തകൾ

മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കോണ്‍ഗ്രസ് പിരിച്ചെടുത്തത് 5. 38 കോടി രൂപയാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. 3. 68 കോടി രൂപയ്ക്കു ഭൂമി വാങ്ങി. കെപിസിസിയുടെ തനത് ഫണ്ടില്‍ നിന്ന് 97 ലക്ഷം അധികമായി ചെലവാക്കി. 73 ലക്ഷം കൂടി രജിസ്‌ട്രേഷന്‍ അടക്കമുള്ള ചെലവുകള്‍ക്ക് ആവശ്യമുണ്ടെന്നും സണ്ണി ജോസഫ്.   വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കു വീടു നിര്‍മിക്കാന്‍ കോണ്‍ഗ്രസ് പിരിച്ച ഫണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കില്‍ ഉണ്ടെന്ന് കെ.സി. വേണുഗോപാല്‍. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനൗൺസ്മെൻ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന് ടിപി രാമകൃഷ്ണൻ

പേരാമ്പ്രയിലെ അനൗൺസ്മെൻ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന് ടിപി രാമകൃഷ്ണൻ. സംഭവത്തിൽ തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നും ചെയ്യാത്ത കാര്യങ്ങളെ കുറിച്ചാണ് നോട്ടീസിൽ ഉള്ളതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. എൽ ഡി എഫിനെതിരെ കള്ളപ്രചാരവേല നടത്തുന്നതിന് സോഷ്യൽ മീഡിയെയും ചില മാധ്യമങ്ങളെയും ഉപയോഗിക്കുന്നുവെന്നും  അവരാണ് ഈ പ്രചരണം ഏറ്റെടുത്ത് കാര്യങ്ങൾ നടത്തുന്നതെന്നും വാഹനത്തിലെ അനൗൺസ്മെൻ്റ് പരിശോധിക്കൂ , എന്നിട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്നും  അദേഹം വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പ് പാലിക്കണമെന്നും ദുരന്ത നിവാണ അതോറിറ്റി അറിയിച്ചു. മഴയ്ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.