വനിത സംവരണം 2029-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നടപ്പാക്കുമെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുകൾ കൂട്ടി സംവരണം നടപ്പാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി തിരുവല്ലയിലെ പ്രസംഗത്തിൽ നൽകിയത്. പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം വിളിച്ചതിനെ കോൺഗ്രസ് എതിർക്കുന്നതിനിടെ, സർവ്വസമ്മതിയോടെ നിയമഭേദഗതി പാസ്സാക്കണം എന്ന അഭ്യർത്ഥനയും തിരുവല്ലയിലെ പ്രസംഗത്തിൽ മോദി മുന്നോട്ടു വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്. ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിയ മോദി തിരുവല്ലയിലെ ആദ്യപരിപാടിക്ക് ശേഷമാണ് തലസ്ഥാന നഗരത്തിലെത്തിയത്. കരമന മുതൽ കിള്ളിപ്പാലം […]
സമാധാന ശ്രമങ്ങളിൽ സഹകരിക്കുമോഎന്നതിൽ വ്യക്തത നൽകി ഇറാൻ
സമാധാന ശ്രമങ്ങളിൽ സഹകരിക്കുമോഎന്നതിൽ വ്യക്തത നൽകി ഇറാൻ. യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നത് എന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പാകിസ്ഥാനിൽ എത്തിയുള്ള സമാധാന ചർച്ചകളിൽ നിന്ന് വിട്ടു നിന്നത് ഇതിനാലാണ്. അനുകൂലമായ ധാരണകൾ ഉണ്ടായാൽ വഴങ്ങും എന്ന് സൂചന നൽകുന്നതാണ് പ്രസ്താവന. പാക്കിസ്ഥാനിൽ നടന്ന ചർച്ചകളിൽ പങ്കെടുക്കാത്തത് വിശദീകരിച്ച് കൊണ്ടാണ് വിദേശകാര്യമന്ത്രിയുടെ നിലപാട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്. ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിയ മോദി തിരുവല്ലയിലെ ആദ്യപരിപാടിക്ക് ശേഷമാണ് തലസ്ഥാന നഗരത്തിലെത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെയുള്ള റോഡ് ഷോയിൽ മോദി പങ്കെടുത്തു. മോദിക്കൊപ്പം 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ. രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ശ്രീലേഖ, കരമന ജയൻ എന്നീ സ്ഥാനാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തത്.
വോട്ടു ചെയ്യൂ… പുട്ടടിക്കൂ! ഓഫറുമായി സപ്ലൈകോ
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നല്‍കുമെന്ന് സപ്ലൈകോയുടെ വാഗ്ദാനം. സപ്ലൈകോയില്‍ നിന്ന് 1,000 രൂപയ്ക്കു മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ഇപ്രകാരം പുട്ടുപൊടി ലഭിക്കുക. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിക്കും. തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ചാണ് ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ്ലൈനോടെയുള്ള ഈ പ്രചാരണം അവതരിപ്പിക്കുന്നത്. ഏപ്രില്‍ 10, 11 തീയതികളില്‍ ആനുകൂല്യം ലഭിക്കും.
ആപ്പിള്‍ കാര്‍ പ്ലേയില്‍ ചാറ്റ്ജിപിടിയുടെ ശബ്ദം
ആപ്പിള്‍ കാര്‍ പ്ലേയില്‍ ചാറ്റ്ജിപിടി ലഭ്യമാണെന്ന് ഓപ്പണ്‍ എ.ഐ. ആപ്പിള്‍ അടുത്തിടെ അവതരിപ്പിച്ച ഐ.ഒ.എസ്. 26.4 അപ്ഡേറ്റിലാണ് ശബ്ദാധിഷ്ഠിത എ.ഐ. ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം കാര്‍പ്ലേയില്‍ എത്തിയത്. കാര്‍പ്ലേ വേര്‍ഷനില്‍ ചാറ്റ്ജിപിടിയുടെ ശബ്ദം കേള്‍ക്കാന്‍ മാത്രമേ സാധിക്കൂ. സ്‌ക്രീനില്‍ ടെക്സ്റ്റ് റിപ്ലൈകള്‍ കാണില്ല. വാഹനമോടിക്കുന്ന സമയത്ത് ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ സ്വാഭാവികമായ ഭാഷയില്‍ ചാറ്റ്ജിപിടിയോട് സംസാരിക്കാനാവും. സ്‌ക്രീനില്‍ ഒരു എന്‍ഡ് ബട്ടനും മ്യൂട്ട്, അണ്‍മ്യൂട്ട് ഓപ്ഷനുകളും ഉണ്ടാവും. ഐഫോണ്‍ 26.4-ലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കാര്‍പ്ലേയില്‍ പ്രത്യേകം ചാറ്റ്ജിപിടി […]
‘പേട്രിയറ്റ്’ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലര്‍
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ‘പേട്രിയറ്റി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ട്രെയിലര്‍ എത്തുന്നത്. ചിത്രത്തിന്റെ ഹോളിവുഡ് സ്‌റ്റൈല്‍ മേക്കിങ്ങും ട്രെയിലറില്‍ വ്യക്തമാണ്. മേയ് ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, പ്രകാശ് […]
നടി ഖുശ്ബുവിന്റെ മകളുടെ ആദ്യ ചിത്രത്തിന് പാക്കപ്പ്
തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നടി ഖുശ്ബുവിന്റേയും സംവിധായകന്‍ സുന്ദര്‍ സിയുടേയും മകള്‍ അവന്തിക സുന്ദര്‍ അഭിനയിക്കുന്ന ആദ്യ സിനിമയായ ‘ആരംഭം’ എന്ന ചിത്രം പാക്കപ്പായി. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങുന്നത്. ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അല്‍ത്താഫ് സലീം, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൃഷ്ണ ശങ്കര്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാര്‍ സേതു, […]
പുതിയ ഗറില്ല 450 ഇന്ത്യയില്‍ വില്‍പനയ്ക്കെത്തി
പുതിയ 2026 റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. വില 2.49 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ഗറില്ല 450 നും 7 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റി പ്രോഗ്രാമുണ്ട്. കൂടാതെ, വാങ്ങുന്നവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് കവറേജില്‍ 4 വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ വാറന്റിയും ആര്‍എസ്എയും ലഭിക്കും. അപെക്‌സ് റെഡ്, അപെക്‌സ് ഗ്രീന്‍, അപെക്‌സ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പുതുക്കിയ ഗറില്ല 450 ഡാഷ് ട്രിം പുതിയ ട്വിലൈറ്റ് ബ്ലൂ കളര്‍ സ്‌കീമില്‍ […]
അരികില്‍ പാര്‍ക്കുന്ന മനുഷ്യര്‍
സര്‍വ്വസാധാരണമെന്ന് പുറമേ തോന്നിക്കുന്ന ചില അസാധാരണ മനുഷ്യരിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള അനുഭവസഞ്ചാരങ്ങള്‍. ഒപ്പം, മലയാള സാഹിത്യത്തില്‍ പുതുയുഗത്തെ വിളംബരം ചെയ്ത എക്കാലത്തെയും മികച്ച നോവലിന്റെ ഭൂമികയായ ഖസാക്കായി രൂപംമാറിയ തസറാക്കിലേക്കും, സ്നേഹത്തിന്റെയും കരുത്തിന്റെയും പര്യായമായ ഒറോത എന്ന അവിസ്മരണീയ കഥാപാത്രം ഉയിര്‍ക്കൊണ്ട കുടിയേറ്റഭൂമിയായി കാക്കനാടന്‍ ഭാവനചെയ്ത ചെമ്പേരി എന്ന ഗ്രാമത്തിലേക്കും കേരളത്തിന്റെ പ്രിയ പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ ജന്മസ്ഥലത്തേക്കുമുള്ള ഗൃഹാതുരയാത്രകള്‍. ‘അരികില്‍ പാര്‍ക്കുന്ന മനുഷ്യര്‍’. താഹ മാടായി. മാതൃഭൂമി. വില 180 രൂപ.
ഉപ്പിലിട്ടതിനോടുള്ള അമിത ആസക്തിയുടെ കാരണമിതാണ്!
ഉപ്പിലിട്ടതിനോടുള്ള അമിതമായ ആസക്തി ചില ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം. അമിതമായ വിയര്‍പ്പ്, ഛര്‍ദ്ദി അല്ലെങ്കില്‍ മൂത്രമൊഴിക്കല്‍ കാരണം ശരീരത്തില്‍ നിന്ന് ഏറെ ജലം നഷ്ടപ്പെടുന്നതിനൊപ്പം സോഡിയവും നഷ്ടപ്പെടുന്നു. അത് നിങ്ങളുടെ തലച്ചോറിലേക്ക് കൂടുതല്‍ ഉപ്പ് കഴിക്കാന്‍ പ്രേരിപ്പിക്കുന്ന സിഗ്‌നലുകള്‍ അയയ്ക്കുന്നു. ഇത് ഉപ്പിട്ട ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കാം. സമ്മര്‍ദം, ദുഃഖം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്ന സമയങ്ങളില്‍ ആളുകള്‍ ഉപ്പിട്ട ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് സെറോടോണിന്‍, നോര്‍പിനെഫ്രിന്‍ എന്നിവ ഉല്‍പാദിപ്പിക്കുന്നു. വിഷാദവും ഉത്കണ്ഠയും മൂലം പലപ്പോഴും അസ്വസ്ഥമാകുന്ന […]
