കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പേരാണ് കൊച്ചിയിലേക്ക് എത്തിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ഉള്ളതിനാൽ പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് എത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. എന്നാൽ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു.
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി
