Posted inബിസിനസ്സ്

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ 90 ശതമാനം വര്‍ധന

ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ 90% വര്‍ധിച്ചു. 10.42 ലക്ഷത്തില്‍ നിന്ന് 19.75 ലക്ഷം ബാരലായാണ് വര്‍ധന. ഇന്ത്യയിലേക്ക് ഏറ്റവുമധികം എണ്ണ എത്തിക്കുന്ന രാജ്യമെന്ന നേട്ടം റഷ്യ മാര്‍ച്ചിലും നിലനിര്‍ത്തി. 5.72 ലക്ഷം ബാരലുമായി സൗദി അറേബ്യയാണ് രണ്ടാമത്. മൂന്നാംസ്ഥാനം ആഫ്രിക്കന്‍ രാജ്യമായ അംഗോള സ്വന്തമാക്കി. 3.27 ലക്ഷം ബാരലാണ് അംഗോളയില്‍ നിന്നെത്തിയത്. കഴിഞ്ഞമാസം വര്‍ധന കുറിച്ചത് റഷ്യയും അംഗോളയും മാത്രം. ഇറാഖ്, യുഎഇ, യുഎസ്, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞു. […]

Posted inടെക്നോളജി

ഇനി ജിമെയില്‍ വിലാസത്തില്‍ മാറ്റം വരുത്താം

ജിമെയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് ജിമെയില്‍ വിലാസം മാറ്റാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ജിമെയിലിന്റെ 22 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഫീച്ചര്‍ എത്തുന്നത്. പുതിയ ഫീച്ചര്‍ ലഭ്യമായവര്‍ക്ക് ജിമെയില്‍ സെറ്റിങ്സില്‍ പോയി തങ്ങള്‍ക്ക് ഇഷ്ടമുള്ളതും ലഭ്യമായതുമായ പുതിയ വിലാസം തെരഞ്ഞെടുക്കാം. പഴയ വിലാസത്തിന് പകരം പുതിയ പേര് നല്‍കിയാലും അക്കൗണ്ടിലെ നിലവിലുള്ള ഇമെയിലുകളോ കോണ്‍ടാക്റ്റുകളോ നഷ്ടപ്പെടില്ല. നിങ്ങള്‍ പുതിയ വിലാസത്തിലേക്ക് മാറിയാലും പഴയ ജിമെയില്‍ ഐഡി നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കും. […]

Posted inവിനോദം

‘ഭരതനാട്യം 2: മോഹിനിയാട്ടം’ ലിറിക്കല്‍ വീഡിയോ

‘ഭരതനാട്യം 2: മോഹിനിയാട്ടം’ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഇലക്ട്രോണിക്ക് കിളി സംഗീത സംവിധാനം നിര്‍വഹിച്ച് ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മുത്തു. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റ്സിന്റെയും ബാനറില്‍ ഒരുങ്ങുന്ന മോഹിനിയാട്ടം ഏപ്രില്‍ 10ന് തീയറ്ററുകളില്‍ എത്തും. കൃഷ്ണദാസ് മുരളിയാണ് മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

Posted inവിനോദം

‘ധുരന്ധര്‍ 2’ കേരള കളക്ഷന്‍ കടത്തിവെട്ടി ‘വാഴ 2’

1500 കോടിയിലധികം ആഗോള കളക്ഷന്‍ നേടിയ രണ്‍വീര്‍ സിംഗ് ചിത്രം ‘ധുരന്ധര്‍ 2’ന്റെ കേരളത്തിലെ കളക്ഷന്‍ കടത്തിവെട്ടി ‘വാഴ 2’. നവാഗതനായ സാവിന്‍ എസ് എ സംവിധാനം ചെയത് വിപിന്‍ ദാസിന്റെ രചനയില്‍ ഒരുങ്ങിയ വാഴ 2 പലരുടേയും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. 2026 ല്‍ റിലീസ് ചെയ്ത എട്ട് സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യദിനം 3.10 കോടിയാണ് ധുരന്ധര്‍ 2 കേരളത്തില്‍ നിന്നും നേടിയത്. 5.20 കോടിയാണ് വാഴ 2ന്റെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ മഹിള മോർച്ച ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. സംവിധായകൻ രഞ്ജിത്തിന്‍റെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല, എന്നൊരു പരാമര്‍ശം പിഷാരടി നടത്തിയിരുന്നു, ഇത് സ്ത്രീവിരുദ്ധമാണ് എന്നാണ് മഹിളാ മോര്‍ച്ചയുടെ വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്‌ളിയു 5 സീരീസ് സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

ബിഎംഡബ്‌ളിയു 5 സീരീസ് 530എല്‍ഐ എം സ്‌പോര്‍ട് സ്വന്തമാക്കി സിനിമാതാരം ഉണ്ണി മുകുന്ദന്‍. ഏകദേശം 73 ലക്ഷം രൂപയോളമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഫൈറ്റോണിക് ബ്ലൂ മെറ്റാലിക് നിറമാണ് വാഹനത്തിന്. ഇലിമിനേറ്റഡ് ഗിഡ്‌നി ഗ്രില്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാംപ്, 19 എം ഇഞ്ച് അലോയ് വീലുകള്‍, പനോരമിക് ഗ്ലാസ്‌റൂഫ്, മികച്ച റീയര്‍ ലേഗ്റൂം നാലു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളു കൂടിയ ഓട്ടമാറ്റിക് എയര്‍ കണ്ടീഷനിങ് സിസ്റ്റം, പിന്‍ സീറ്റിലും വയര്‍ലെസ് ചാര്‍ജിങ്, വലിയ മള്‍ട്ടി ഇന്‍ഫൊടെയിന്‍മെന്റ് […]

Posted inപുസ്തകങ്ങൾ

മലയാളത്തിലെ ആദ്യകാല ക്രൈംകഥകള്‍

മലയാളത്തിലെ ജനപ്രിയസാഹിത്യശാഖയുടെ പ്രധാന കൈവഴികളിലൊന്നാണ് കുറ്റാന്വേഷണകഥകള്‍. മലയാളത്തിലുണ്ടായ ചില ആദ്യകാല കുറ്റാന്വേഷണകഥകള്‍ ശേഖരിച്ചവതരിപ്പിക്കുകയാണ് മലയാളത്തിലെ ആദ്യകാല ക്രൈം കഥകള്‍ എന്ന പുസ്തകം. സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി, എം.പി. പോള്‍, ഓ.എം. ചെറിയാന്‍, നീലകണ്ഠന്‍ പരമാര, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങി മലയാളസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരുടെ കുറ്റാന്വേഷണകഥകള്‍ ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു. ‘മലയാളത്തിലെ ആദ്യകാല ക്രൈംകഥകള്‍’. സമാഹരണം ഹമീദ്. മാതൃഭൂമി. വില 280 രൂപ.

Posted inആരോഗ്യം

കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന വിറ്റാമിനുകള്‍

കാന്‍സറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകള്‍ക്കാകുമെന്ന് പഠനം. അതില്‍ പ്രധാനം വിറ്റാമിന്‍ ഡിയാണ്. ശരീരത്തിന്റെ ആവശ്യമായ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. ഇവ ശരീരത്തിലെ കൊഴുപ്പില്‍ ലയിക്കുന്നു. അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, വന്‍കുടല്‍ അര്‍ബുദം തുടങ്ങിയവ വിറ്റാമിന്‍ ഡി3 യുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചൂണ്ടികാണിക്കുന്നത്. സൂര്യരശ്മികളാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഡി നേരിട്ട് ശരീരത്തിന് ലഭിക്കും. പാല്‍, […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനായി കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഭവന നിർമാണത്തിനായി ആകെ 5 കോടി 38 ലക്ഷം രൂപയാണ് പിരിച്ചത്. 3 കോടി 68 ലക്ഷം രൂപ ഭൂമി വാങ്ങാനായി ചെലവായെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് 97 ലക്ഷം അധികമായി ചെലവാക്കി. 73 ലക്ഷം കൂടി രജിസ്ട്രേഷൻ അടക്കമുള്ള ചെലവുകൾക്ക് ആവശ്യമുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.   വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കോൺഗ്രസ് പിരിച്ച […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംവിധായകൻ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി.