വനിത സംവരണ ഭേദഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഈ ബില്ല് പാസാക്കാൻ സര്‍ക്കാരിന് സാധിക്കൂ.
സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു. 112.5187 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നതാണ്.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച്, കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ യോഗത്തിൽ നിന്ന് സിപിഎം, സിപിഐ ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുകൾ വീഴ്ത്തുന്നതാണ് രാഹുലിന്റെ നിലപാടുകളെന്ന് ഇടത് നേതാക്കൾ കുറ്റപ്പെടുത്തി.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച്, കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ യോഗത്തിൽ നിന്ന് സിപിഎം, സിപിഐ ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുകൾ വീഴ്ത്തുന്നതാണ് രാഹുലിന്റെ നിലപാടുകളെന്ന് ഇടത് നേതാക്കൾ കുറ്റപ്പെടുത്തി.
പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ വെച്ച് കൂട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല.
മണ്ഡല പുനർനിർണയ നീക്കം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനസംഖ്യ നിയന്ത്രിച്ച കേരളം പോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ ആധിപത്യം നൽകുകയും ചെയ്യുന്ന ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല യുവതി പ്രവേശനുമായി ബന്ധപ്പെട്ട വാദത്തിനിടെ നിർണ്ണായക നീരീക്ഷണവുമായി സുപ്രീംകോടതി. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ നീരീക്ഷിച്ചു. അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് നാഗരത്ന വീണ്ടും വിമർശിച്ചു.
ശബരിമല യുവതി പ്രവേശന കേസിൽ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ്. ഓരോ വിഭാഗത്തിന്റെയും ആചാരങ്ങള്‍, അതാത് വിഭാഗത്തിന് തീരുമാനിക്കാമെന്ന വാദം അംഗീകരിക്കാനാവില്ല. ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ലെന്നും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.
എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. കുന്നുകരയിലും ചെങ്ങമനാട്ടും ഒമ്പത് കേസുകൾ സ്ഥിരീകരിച്ചു. 19 പേർ നിരീക്ഷണത്തിലായി. കുന്നുകര പഞ്ചായത്തിൽ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 24 പേരിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു.
മണ്ണെണ്ണയുടെ വില വർധന പ്രാബല്യത്തിലായതോടെ മത്സ്യ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയില്‍. മണ്ണെണ്ണയുടെ വില 52.37 രൂപ വർധിച്ച് 103 രൂപയിൽ നിന്ന് 155.37 രൂപയായി. കേരളത്തിൽ സർക്കാർ അംഗീകാരം ലഭിച്ച 14,342 എൻജിനുകൾക്ക് മത്സ്യഫെഡിന്റെ പമ്പുകൾ വഴി പ്രതിമാസം 140 മുതൽ 190 ലീറ്റർ വരെ മണ്ണെണ്ണ സബ്സിഡി നിരക്കിൽ ലഭിക്കുന്നുണ്ട്.
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരിയും കോൺഗ്രസ് അനുകൂല സോഷ്യൽമീഡിയ ആക്ടിവിസ്റ്റുമായ സുധാ മേനോൻ. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ കെ. സി വേണുഗോപാലിന്റെ യോഗ്യത എന്താണ് എന്ന ചോദ്യം ആ മനുഷ്യന്റെ കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ പൊതുപ്രവർത്തനത്തെ റദ്ദ് ചെയുന്ന ഒന്നാണെന്നും അവർ കുറിച്ചു.
സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം ജെ റസിഡൻസിയിൽ വച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനും റൂം എടുത്ത് കഴിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായതിനെ തുടർന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ. രാവിലെ തൊഴാൻ എത്തിയ ആൾ അബദ്ധത്തിൽ പോക്കറ്റിലിട്ടു കൊണ്ടുപോയ കാണിപ്പൊന്ന് പിന്നീട് പൊലീസ് കണ്ടെത്തി.
അന്തേവാസി മർദ്ദനമേറ്റ് മരിച്ച അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസ്. വയനാട് സ്വദേശിയായ അന്തേവാസിയെ മർദിച്ചതിന് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരൻ ബോബി, കെയർടേക്കർ മഹേഷ് എന്നിവർക്കെതിരെയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
കോഴിക്കോട് പെരുവണ്ണാമുഴിയിൽ കാട്ടാന കമ്പി തുളഞ്ഞു കയറി ചെരിഞ്ഞു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് സംഭവം. പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിലാണ് കാട്ടാനകൂട്ടം ഇറങ്ങിയത്.
പാകിസ്താനിൽ സിറിഞ്ചുകൾ ആവർത്തിച്ച് ഉപയോഗിച്ചതിനെ തുടർന്ന് 331 കുട്ടികൾക്ക് എച്ച്ഐവി ബാധ. തൗൻസയിലെ ടി എച്ച് ക്യു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടികൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്.
2024 നവംബറിനും 2025 ഡിസംബറിനും ഇടയിലുമാണ് രോഗം സ്ഥിരീകരിച്ചത്.
CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റുകളിൽ ഫലം പരിശോധിക്കാം. results.cbse.nic.in, cbse.gov.in എന്നീ സൈറ്റുകളിലായിരിക്കും ഫലം ലഭിക്കുക. ഉമംഗ് ആപ്പ് വഴിയും ഫലം ലഭ്യമാകും. 7738299899 എന്ന നമ്പറിലേക്ക് cbse10 rollnumber dateofbirth schoolnumber centrenumber എന്ന സന്ദേശം അയച്ചാൽ ഫലം മൊബൈലിൽ ലഭ്യമാകും.
വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ. ഗസയിൽ ഇസ്രയേലിന്റെ കനത്ത ബോംബിങ്. ആശുപത്രികളിൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ബോംബിങ് നടത്തി. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത ആക്രമണമാണ് നടക്കുന്നത്. ഇതുവരെ 30 പേർ മരിച്ചുവെന്നാണ വിവരം.
വനിതാ സംവരണത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷം. സംസ്ഥാനങ്ങളിൽ സീറ്റുകൾ നിശ്ചയിക്കാൻ കൃത്യമായ മാർഗ്ഗനിർദേശം വേണമെന്നും ധാരണയായ ശേഷം ബില്ല് പാസാക്കിയാൽ മതിയെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിഎംകെ. നാളെ തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയർത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിശബ്ദമാക്കാൻ നീക്കമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു.
വനിത സംവരണ ബില്ല് നാളെ പാർലമെൻറ് ചർച്ചയ്ക്കെടുക്കാനിരിക്കെ സർക്കാർ നീക്കത്തെ പിന്തുണച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടിലും ബിഎസ്പി അദ്ധ്യക്ഷ മായാവതിയും. ഓരോ സംസ്ഥാനത്തെയും സീറ്റുകളിൽ പിന്നീട് ചർച്ച നടത്താമെന്ന സർക്കാരിൻ്റെ സമവായ നിർദ്ദേശം പ്രതിപക്ഷം തള്ളി.
വനിതാ സംവരണത്തിന്റെ ഭാഗമായി മണ്ഡല പുനർനിർണ്ണയം നടത്താനുള്ള കേന്ദ്ര നീക്കത്തെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ചു. നിലവിലെ സീറ്റുകൾ നിലനിർത്തി സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ധാരണയായി
ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ പ്രവർത്തിച്ചതായി ആരോപണമുയർന്നതിനെ തുടർന്ന് പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്താക്കി.
ബിഹാറിൽ പുതിയ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. സമ്രാട്ട് ചൗധരിക്കൊപ്പം വിജയ് ചൗധരിയും ബിജേന്ദ്ര യാദവും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള നരേന്ദ്ര മോദി ചടങ്ങിനെത്തിയില്ല.
കടുത്ത മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കൻ ഉപരോധം തുടർന്നാൽ കയറ്റുമതി തടയുമെന്ന് ഇറാൻ വ്യക്തമാക്കുന്നു. ചെങ്കടൽ, ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി തടയും എന്നാണ് മുന്നറിയിപ്പ്. ഉപരോധം വെടി നിർത്തലിനെ ബാധിക്കും എന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ സംഘം ഇറാനിലെത്തിയിട്ടുണ്ട്. ആണവ വിഷയത്തിൽ ധാരണയിലെത്തിയാൽ ഉപരോധങ്ങൾ നീക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയിലുണ്ടാകുമെന്നാണ് സൂചന.
മിഡിൽ ഈസ്റ്റ് സംഘർഷം ആഗോളതലത്തിൽ കനത്ത സാമ്പത്തിക മാന്ദ്യത്തിനും വിലക്കയറ്റത്തിനും വഴിവെക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകുന്നു. ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ, വാതകം, വളം എന്നിവയുടെ വിതരണം തടസ്സപ്പെട്ടാൽ ലോകമെമ്പാടും പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം മറികടക്കാൻ അനുനയ കാർഡിറക്കാൻ കേന്ദ്ര സർക്കാർ. സെൻസസ് അനുസരിച്ചുള്ള മണ്ഡല പുനർനിർണ്ണയമെന്ന പ്രധാന വെല്ലുവിളി മറികടക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ കൂട്ടിയുള്ള അനുനയമാണ് സർക്കാർ പരിഗണിക്കുന്നത്.
