ഇറാനെതിരായ യുദ്ധത്തിന് ചെലവ് കൂടിയതോടെ യുഎസ് പ്രതിരോധ ബജറ്റ് 1.5 ലക്ഷം കോടി ഡോളറായി ഉയർത്താൻ യുഎസ് കോൺഗ്രസിനോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ചെലവ് വർദ്ധനയാണിത്. ട്രംപ് ഭരണകൂടം വിഭാവനം ചെയ്ത ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. നാവിക കപ്പലുകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കും. സൈനികരുടെ ശമ്പളം വർദ്ധിപ്പിക്കാനും ഗോൾഡൻ ഫ്ലീറ്റ് എന്ന പേരിൽ അടുത്ത തലമുറ കപ്പലുകൾക്കായി 65.8 […]
എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു
ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കർ 44,000 മെട്രിക് ടൺ എൽപിജിയുമായി ഹോർമുസ് കടലിടുക്ക് കടന്നു. ഗൾഫ് ഓഫ് ഒമാനിൽ നിന്ന് കപ്പലിന് നാവികസേന അകമ്പടി നൽകും. ഗ്രീൻ ആശ, ജഗ് വിക്രം എന്ന ഇന്ത്യയുടെ രണ്ട് എണ്ണ ടാങ്കറുകൾ കൂടി ഉടൻ ഹോർമുസ് കടക്കും എന്നാണ് ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. എൽപിജിയുമായി ഇതുവരെ ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ് ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത്.
പ്രീ പോൾ സർവേകൾ പെയ്ഡാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
പ്രീ പോൾ സർവേകൾ പെയ്ഡാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരളത്തിൽ തിരഞ്ഞെടുപ്പിൽ തട്ടി കൂട്ടിയ സർവേകളാണ് വരുന്നതെന്നും ഭൂരിഭാഗം സർവേകളും വിശ്വാസ്യത ഇല്ലാത്തതാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും സർവേകൾ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാനാണ് സർവേകൾ ശ്രമിക്കുന്നതെന്നും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് സ്ഥാപിക്കാനാണ് ചാനൽ സർവേകൾ ശ്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു
പശ്ചിമേഷ്യയിൽ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. തങ്ങളുടെ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്കുണ്ടായ തെറ്റായ കണക്കുകൂട്ടലുകൾ മൂലം നേരിട്ട തിരിച്ചടികൾ മറികടക്കാനാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ഇറാൻ വ്യക്തമാക്കിയത്. വെടിനിർത്തൽ സംബന്ധിച്ച നിർദ്ദേശത്തിന് ഇറാൻ ലിഖിത രൂപത്തിൽ മറുപടി നൽകിയിട്ടില്ല പകരം യുദ്ധക്കളത്തിൽ ആക്രമണം തുടർന്നുകൊണ്ടാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കെ സി വേണുഗോപാലിനെതിരെ വ്യാജ പ്രചാരണമെന്ന് പരാതി
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൈരളി ന്യൂസിനെതിരെ എഐസിസി നിയമ വിഭാഗം ചെയർമാൻ ഡോ അഭിഷേക് സിംഗ്‌വി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടെ എഡിറ്റ് ചെയ്താണ് ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചതെന്നും ചിത്രത്തിന് മുകളിൽ പച്ച നിറത്തിലുള്ള വട്ടം ബോധപൂർവം ചേർത്തുവെന്നും പരാതികളിൽ പറയുന്നു. പൊതുജനങ്ങൾക്കിടയിൽ കെസിയുടെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്നും എല്ലാ […]
പ്രധാനമന്ത്രി നരേന്ദ്രമോദിയും,രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും. അതേസമയം, 3 ജില്ലകളിലായി 4 പരിപാടികളിൽ രാഹുൽഗാന്ധിയും പങ്കെടുക്കും. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുൽ ആലപ്പുഴയിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.
പ്രഭാത വാര്‍ത്തകള്‍ ഏപ്രില്‍ 4, ശനിയാഴ്ച
പാര്‍ലമെന്റ് പാസാക്കിയ ജനവിശ്വാസ് ബില്ലിലൂടെ 79 നിയമങ്ങള്‍ ഭേദഗതി ചെയ്ത് ആയിരത്തോളം ചെറിയ കുറ്റങ്ങള്‍ ഒഴിവാക്കി. മോട്ടോര്‍ വാഹന നിയമത്തിലും മാറ്റങ്ങളുണ്ട്. ഒഴിവാക്കിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട അഞ്ചു കോടി കേസുകള്‍ കോടതികളില്‍നിന്ന് ഒഴിവാക്കപ്പെടുമെന്നു മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. തീര്‍പ്പാക്കാനുള്ള നടപടി സംസ്ഥാനങ്ങള്‍ കൈക്കൊള്ളണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇറാനില്‍നിന്നു ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്കു വരികയായിരുന്ന എണ്ണക്കപ്പല്‍ അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് ചൈനയിലേക്കു തിരിച്ചുവിട്ടു. ആറു ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലെ വാഡിനാര്‍ തുറമുഖത്തേക്ക് വരികയായിരുന്ന ‘പിങ് ഷുന്‍’എന്ന […]
രാത്രി വാർത്തകൾ
ലോകസമാധാനത്തിനായി ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനോട് മാർപാപ്പ ലിയോ പതിനാലാമൻ ആവശ്യപ്പെട്ടു. ഹെർസോഗുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വത്തിക്കാൻ വ്യക്തമാക്കി.മാനുഷിക മൂല്യങ്ങൾ പാലിക്കണമെന്നും ഇസ്രായേലിനോട് മാർപാപ്പ ആവശ്യപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർലമെൻറ് പാസാക്കിയ ജനവിശ്വാസ് ബില്ലിലൂടെ 79 നിയമങ്ങൾ ഭേദഗതി ചെയ്ത് ആയിരത്തോളം ചെറിയ കുറ്റങ്ങൾ ഒഴിവാക്കി. ജനജീവിതം ലളിതമാക്കാനും വ്യവസായങ്ങൾ എളുപ്പമാക്കാനും ലക്ഷ്യമിടുന്ന ബിൽ, […]
നികുതിദായകരെ സഹായിക്കാന്‍ ‘കര്‍ സാഥി’ വെബ്സൈറ്റ്
ആദായനികുതി നടപടികള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുതിയ വെബ്സൈറ്റായ ‘കര്‍ സാഥി’ പുറത്തിറക്കി. ആദായനികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഈ വെബ്സൈറ്റിലെ ഏറ്റവും വലിയ ആകര്‍ഷണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ‘കര്‍ സാഥി’ ചാറ്റ്‌ബോട്ടാണ്. നികുതിദായകര്‍ക്ക് അവരുടെ സംശയങ്ങള്‍ക്ക് 24 മണിക്കൂറും ഈ ചാറ്റ്‌ബോട്ട് വഴി സഹായം ലഭിക്കും. പുതിയ ആദായനികുതി നിയമം സുഗമമായി നടപ്പിലാക്കുന്നതിനായുള്ള ‘പ്രാരംഭ്’ എന്ന […]
ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ ഇനി ചെലവേറും
ഓപ്പണ്‍എഐയുടെ പ്രശസ്തമായ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ നിലവിലെ സബ്സ്‌ക്രിപ്ഷന്‍ രീതിയില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നു. പ്രതിമാസം നിശ്ചിത തുക നല്‍കി അണ്‍ലിമിറ്റഡ് ആയി സേവനങ്ങള്‍ ഉപയോഗിക്കുന്ന രീതി ഉടന്‍ അവസാനിച്ചേക്കുമെന്ന് കമ്പനിയുടെ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് നിക്ക് ടര്‍ലി സൂചന നല്‍കി. എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വിഭവശേഷി വര്‍ദ്ധിച്ചുവരുന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. നിലവില്‍ ഇന്ത്യയില്‍ മൂന്ന് തരം പ്ലാനുകളാണ് ചാറ്റ്ജിപിടിക്കുള്ളത്. പ്രതിമാസം 399 രൂപയുടെ ചാറ്റ്ജിപിടി ഗോ പ്ലാന്‍ (ഇന്ത്യയില്‍ […]
