പ്രധാന മന്ത്രിക്ക് നന്ദി അറിയിച്ച് ജി കൃഷ്ണകുമാർ.ദേശീയ ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാനായി ഏറെ ഉത്തരവാദിത്വം നിറഞ്ഞ ചുമതലയാണ് തന്നെ ഏല്പിച്ചതെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കാൻ പോകുന്നത്. ഇന്ത്യൻ സിനിമയെ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ലോക ശ്രദ്ധ നേടുന്ന ഇന്ത്യൻ കൊമേഴ്സ്യൽ നിർമ്മിക്കാൻ പിന്തുണ നൽകും. വിവാദങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പ്രശ്നങ്ങൾ പരമാവധി ഇല്ലാതാക്കി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. പാർട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാൽ മത്സരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ അതിലും വലിയ ചുമല ലഭിച്ചെന്ന് വിശ്വസിക്കുന്നുവെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.
പ്രധാന മന്ത്രിക്ക് നന്ദി അറിയിച്ച് ജി കൃഷ്ണകുമാർ
