രക്തസമ്മര്‍ദം ഉയരാനുള്ള ഒരു കാരണം കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. തലച്ചോറിലെ ലാറ്ററല്‍ പാരഫേഷ്യല്‍ മേഖല രക്തസമ്മര്‍ദത്തിന്റെ ഏറ്റക്കുറച്ചിലുകളെ സ്വാധീനിക്കുന്നുണ്ടെന്ന് സര്‍ക്കുലേഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ലാറ്ററല്‍ പാരഫേഷ്യല്‍ നമ്മുടെ ശ്വസന നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിലെ മേഖലയാണ്. ഇത് നമ്മുടെ സജീവമായ ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നു (വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കില്‍ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ). തലച്ചോറിലെ ലാറ്ററല്‍ പാരഫേഷ്യല്‍ മേഖല സജീവമാകുമ്പോള്‍ രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകുന്നുവെന്ന് ബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയിലെയും ന്യൂസിലന്‍ഡിലെ ഓക്ക്ലാന്‍ഡ് സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.പിഎഫ്എല്‍ ന്യൂറോണുകള്‍ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന റോസ്ട്രല്‍ വെന്‍ട്രോലാറ്ററല്‍ മെഡുള്ള ഉള്‍പ്പെടെയുള്ള സിമ്പതറ്റിക് വാസോമോട്ടര്‍ ന്യൂറോണുകളെ സ്വീധീനിക്കുന്നതിലൂടെയാണ് രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ മരുന്നുകള്‍ കഴിച്ചിട്ടും ഏകദേശം 40 ശതമാനം ആളുകളിലും ഇത് നിയന്ത്രണ വിധേയമാകാത്തിന്റെ ഒരു കാരണം ഇതായിരിക്കാമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു.
രക്തസമ്മര്‍ദം ഉയരാന്‍ ഇതും ഒരു കാരണമാണ്!
