അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റര്‍ടൈനറായ ‘മധുവിധു’വിന്റെ പുത്തന്‍ റിലീസ് തീയതി പുറത്ത്. ഏപ്രില്‍ 17 ന് വിഷു റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. നേരത്തെ ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഷറഫുദീന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ആണ്. കല്യാണി പണിക്കര്‍ […]
‘ദൃശ്യം 3’യുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി ആമസോണ്‍
‘ദൃശ്യം 3’യുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി ആമസോണ്‍ പ്രൈം വിഡിയോ. ഇത് സംബന്ധിച്ച് ആമസോണ്‍ ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ സ്ട്രീമിങ് അവകാശങ്ങള്‍ ഇനി ആമസോണ്‍ പ്രൈമിനായിരിക്കുമെന്നും ഒടിടി റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിന് ഇനി പങ്കുണ്ടാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. മലയാളത്തില്‍ ഏറ്റവുമധികം ഹൈപ്പുള്ള ചിത്രങ്ങളിലൊന്നാണ് ‘ദൃശ്യം 3’. മറുഭാഷകളിലേക്ക് ഏറ്റവുമധികം റീമേക്ക് ചെയ്യപ്പെട്ട മലയാളത്തിലെ ഫ്രാഞ്ചൈസി കൂടിയാണ് ദൃശ്യം. നേരത്തെ ഏപ്രില്‍ 2 ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് […]
പുതിയ മോഡല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍
സുസുക്കി മോട്ടര്‍സൈക്കിളിന്റെ മാക്‌സി സ്‌കൂട്ടര്‍ ബര്‍ഗ്മാന്റെ ഏറ്റവും പുതിയ മോഡല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ അവതരിപ്പിച്ചു. 113,220 രൂപയാണ് ടോപ് വേരിയന്റായ ടി എഫ് ടി / കീലെസ് വേരിയന്റിന്റെ വില. ബേസ് മോഡലായ റൈഡ് കണെക്റ്റിന്റെ വില 1,07,944. സാധാരണ സ്‌കൂട്ടര്‍ മോഡലുകളില്‍നിന്നു മാറി യുണീക് ഡിസൈന്‍ ആണ് പ്രധാന ഹൈലൈറ്റ്. ആക്സസിലെ എന്‍ജിന്‍ തന്നെയാണ് ബര്‍ഗ്മാനിലും. കരുത്ത് 6.2 കിലോവാട്ട്. കൂടിയ ടോര്‍ക്ക് 10.2 എന്‍എം. ഉയര്‍ന്ന ഫ്രീക്വന്‍സി ശബ്ദം പുറപ്പെടുവിക്കുന്ന ഡീപ്പര്‍ എക്‌സോസ്റ്റ് […]
തൊട്ടാവാടിപുരത്തെ യക്ഷി
മന്ത്രവാദവും അന്ധവിശ്വാസവും മനുഷ്യമനസ്സിനെ കീഴടക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിനെതിരായി സഞ്ചരിക്കുന്ന രചന. മനപ്പറമ്പും സ്വര്‍ണ്ണത്തകിടും പ്രളയവും ചേര്‍ന്ന് ആധുനിക പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഒരു കഥ. എന്താണിനി സംഭവിക്കുക എന്ന് ഒരു ഗ്രാമം മുഴുവന്‍ ഉറ്റുനോക്കുമ്പോള്‍, അതില്‍ വായനക്കാരേയും ഭാഗമാക്കുന്ന ഉദ്വേഗജനകമായ നോവല്‍. പ്രസിദ്ധ സിനിമാസംവിധാ യകനും തിരക്കഥാകൃത്തുമായ എഴുത്തുകാരനില്‍ നിന്നും മറ്റൊരു രചന. ‘തൊട്ടാവാടിപുരത്തെ യക്ഷി’. റഷീദ് പാറയ്ക്കല്‍. ഗ്രീന്‍ ബുക്‌സ്. വില 111 രൂപ.
വേനല്‍ക്കാലത്ത് വീടിനകവും അത്ര സുരക്ഷിതമല്ല!
വേനല്‍ക്കാലമായാല്‍ വീടിനകത്തിരിക്കുന്നതാണ് സുരക്ഷിതമെന്ന് കരുതിയാല്‍ തെറ്റി. നിര്‍ജ്ജലീകരണം, സൂര്യതപം, സൂര്യാഘാതം തുടങ്ങിയവ സൂര്യ പ്രകാശം നേരിട്ട് ഏല്‍ക്കുമ്പോള്‍ മാത്രമല്ല ഉണ്ടാകുന്നത്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകാം. അതുകൊണ്ട് തന്നെ, ശരീരത്തില്‍ ജലാംശം ഉറപ്പാക്കുകയാണ് പ്രധാനം. വീട്ടിലിരിക്കുമ്പോള്‍ കഞ്ഞിവെള്ളം, മേര്, നാരങ്ങാവെള്ളം, കരിക്ക്, തണ്ണിമത്തന്‍ പോലുള്ളത് കുടിക്കുന്നത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ വീടിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കുക. അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ […]
അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഇറാൻ അസംസ്കൃത എണ്ണയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പൽ ചൈനയിലേക്ക് വഴി തിരിച്ചുവിട്ടു
അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഇറാൻ അസംസ്കൃത എണ്ണയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പൽ ചൈനയിലേക്ക് വഴി തിരിച്ചുവിട്ടു. ഗുജറാത്തിലെ വാദിനാറിലേക്ക് പുറപ്പെട്ട എണ്ണക്കപ്പലാണ് നിലവിൽ ചൈനയിലെഡോങ്‌യിംഗിലേക്ക് തിരിച്ച് വിട്ടിട്ടുള്ളത്. ഷിപ് ട്രാക്കിംഗ് സ്ഥാപനമായി കെപ്ലർ നൽകുന്ന വിവരം അനുസരിച്ചാണ് കപ്പൽ തിരിച്ച് വിട്ടതായി മനസിലാക്കുന്നത്. കപ്പലിലെ ഓട്ടോമാറ്റിക് ഐഡൻറിഫിക്കേഷൻ സിസ്റ്റം ട്രാക്ക് ചെയ്തുള്ളതാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ട്. 2002ൽ നിർമ്മിതമായ പിംഗ് ഷുൻ എന്ന കപ്പലിന് 2025ലാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ആറ് ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മന്ത്രി വീണ ജോർജ്
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മന്ത്രി വീണ ജോർജ്. തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്നും ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണിതെന്നും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇത് തോൽവി ഭയന്നുള്ള രണ്ടാമത്തെ നാടകമാണെന്ന് യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി പ്രതികരിച്ചു. ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് വീണ ജോർജ്. ലൈംഗിക ചുവയുള്ള വാക്കുകളാണ് ഉപയോഗിക്കുന്നതെന്നും എല്ലാ പരിധിയും വിട്ടെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇസ്രായേല്‍ ലെബനനില്‍ നടത്തുന്നത് സൈനിക അധിനിവേശം
ഇസ്രായേല്‍ ലെബനനില്‍ നടത്തുന്നത് സൈനിക അധിനിവേശം. ഇറാന്റെ വലംകൈയായ ഹിസ്ബുല്ലയെ നേരിടാനെന്ന പേരില്‍, തെക്കന്‍ ലെബനന്‍ പിടിച്ചെടുത്ത് സ്വന്തം രാജ്യം വിപുലീകരിക്കാനുള്ള പദ്ധതികളാണ് ഇസ്രായേല്‍ നടത്തുന്നത്. ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടത്തിയത് പോലെ പ്രദേശവാസികളെ ആട്ടിയോടിച്ചും കെട്ടിടങ്ങള്‍ തകര്‍ത്തും ലെബനന്റെ പത്തിലൊന്ന് പ്രദേശം പിടിച്ചടക്കാനാണ് ഇസ്രായേല്‍ നീക്കം. ഇസ്രായേല്‍ പ്രതിരോധ മന്ത്രി തന്നെയാണ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.വികസനം കാണാൻ തെലങ്കാനയിലേക്ക് ക്ഷണിച്ച രേവന്ത് റെഡ്ഡിക്ക് നീതി ആയോഗ് സൂചികകളിലെ ദാരിദ്ര നിരക്ക്, സാക്ഷരതാ നിരക്ക്, സുസ്ഥിര വികസന നിരക്ക് അടക്കം ചൂണ്ടിക്കാട്ടി കേരളവും തെലങ്കാനയും തമ്മിലുള്ള താരതമ്യങ്ങൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ശമ്പളവും പെൻഷനും നിരന്തരം മുടങ്ങുന്ന തെലങ്കാനയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ല. ജനക്ഷേമ മാതൃകകളെക്കുറിച്ച് […]
സി പി എം നേതാവ് എം സ്വരാജിന് രൂക്ഷമായ മറുപടിയുമായി യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞിക്കൃഷ്ണൻ
സി പി എം നേതാവ് എം സ്വരാജിന് രൂക്ഷമായ മറുപടിയുമായി യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞിക്കൃഷ്ണൻ. പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ,തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്നയാളാണ് സ്വരാജെന്നും പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കുഞ്ഞിക്കൃഷ്ണൻ കുറ്റപ്പെടുത്തി.വലിയ സാമ്പത്തിക വെട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന വ്യക്തിയെ അപഹസിക്കാനാണ് സ്വരാജ് മുതിരുന്നത്. തെളിവുകൾ മറച്ചുവെച്ച് വെറും വാക്പ്രയോഗങ്ങൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും വാക്കുകളുടെ മായാവലയത്തിൽ എല്ലാവരും വീഴില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഫണ്ടിനെക്കുറിച്ച് രക്തസാക്ഷി ധനരാജിന്റെ […]
