സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ദുഃഖ വെള്ളിയാഴ്ച കൂടിയായ ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച ആരംഭിച്ച വേളയില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 180 രൂപ വര്‍ധിച്ച് വില 13,835 രൂപയിലെത്തി. ഒരു പവന് (8 ഗ്രാം തൂക്കം) 1,440 രൂപയുടെ വര്‍ധനയോടെ പുതുക്കിയ വില 1,10,680 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 150 രൂപ ഉയര്‍ന്ന് പുതിയ വില 11,370 രൂപയായി രേഖപ്പെടുത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന്റെ […]
റിയല്‍മി 16 ഇന്ത്യന്‍ വിപണിയില്‍
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ റിയല്‍മി 16 ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ജല പ്രതിരോധത്തിനുള്ള ഐപി69 റേറ്റിങ്, 7,000 എംഎഎച്ച് ബാറ്ററി, മീഡിയടെക്കിന്റെ ഡൈമെന്‍സിറ്റി 6400 ടര്‍ബോ പ്രോസസര്‍, 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ് ഉള്ള 6.57 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, സ്ലീക്ക് ഡിസൈന്‍ എന്നിവയാണ് റിയല്‍മി 16 ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ഉപയോഗിക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണിന് 4200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് കൈവരിക്കാന്‍ കഴിയും. […]
‘ഒരു ദുരൂഹ സാഹചര്യത്തില്‍’ ചിത്രത്തിന്റെ ട്രെയിലര്‍
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിയ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ചിത്രം ഏപ്രില്‍ 15ന് തിയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ് എന്നീ താരങ്ങളും ട്രെയിലറില്‍ കടന്നുവരുന്നുണ്ട്. ഇവര്‍ക്കുപുറമേ റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ […]
ഓപ്പണിങ് കളക്ഷന്‍ അഞ്ച് കോടി കടന്ന് ‘വാഴ II’
നവാഗതനായ സവിന്‍ എസ് എ സംവിധാനം ചെയ്ത ‘വാഴ II’ ബയോപിക് ഓഫ് ബില്യണ്‍ ബ്രോസിന് ഓപ്പണിങ് ഡേയില്‍ തന്നെ അഞ്ച് കോടിക്ക് മുകളിലാണ് കളക്ഷന്‍. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍ നിര്‍ത്തി നവാഗത സംവിധായകന്‍ സംവിധാനം ചെയ്ത ഒരു സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളില്‍ കളക്ഷന്‍ കിട്ടുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ സൂപ്പര്‍ താര ചിത്രത്തിന് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് വാഴ 2വിന് ലഭിക്കുന്നത്. ഹാഷിര്‍, […]
ജന്മദിനത്തില്‍ ബെന്‍സ് സ്വന്തമാക്കി അജയ് ദേവ്ഗണ്‍
ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റ 57-ാം ജന്മദിനത്തിന് മാറ്റ് കൂട്ടിയത് ഒരു ആഡംബര വാഹനം മെഴ്സിഡീസ് ബെന്‍സ് വി-ക്ലാസ് സ്വന്തമാക്കി കൊണ്ടാണ്. ഏകദേശം 1.4 കോടി രൂപയാണ് വാഹനത്തിന്. ഒബ്‌സിഡിയന്‍ ബ്ലാക്ക്, ഹൈ-ടെക് സില്‍വര്‍, ആല്‍പൈന്‍ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് മെഴ്‌സിഡീസ് ബെന്‍സ് വി ക്ലാസ് ലഭ്യമാകുക. നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനിലും വിക്ലാസ് സ്വന്തമാക്കാം. അകത്തളത്തിലേക്ക് വന്നാല്‍, ഈ വാഹനം കംഫര്‍ട്ടിന് വലിയ പ്രാധാന്യമാണ് […]
മൊ തിമിലായ് മായ ഗൊര്‍ച്ചു
സിക്കിം ഭാഷയില്‍ ‘മൊ തിമിലായ് മായ ഗൊര്‍ച്ചു’ എന്നാല്‍ ‘ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’. ‘നീ ആരാണ്? നിനക്ക് വേണ്ടി എനിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക?’ ടീസ്റ്റാ നദിയുടെ ഒഴുക്കില്‍ ഓര്‍മ്മകള്‍ കഥ പറഞ്ഞു. സിക്കിം മലനിരകളുടെ കാവ്യഭാഷയും മൂടല്‍മഞ്ഞും ഉരുളും മിന്നലും അവള്‍ക്കൊരു പുതുവിശ്വത്തിന്റെ വാതില്‍പ്പടിയായി. ഒന്നു പറഞ്ഞറിയിക്കാനാവാത്ത ആത്മബന്ധനംപോലെ സിക്കിമ്മിലെ മഞ്ഞുതുള്ളികള്‍ കൂട്ടുകാരായി ഏകാന്തവിജനതയില്‍ രാത്രികളില്‍ ശലഭക്കൂട്ടങ്ങള്‍ സ്വപ്നങ്ങളുടെ ചുറ്റിലും പറക്കുന്നു. യാത്രകളും സ്വപ്നങ്ങളും പ്രണയവും ദുഃഖവും ചേര്‍ന്ന് ഓരോ വായനക്കാരന്റെയും ഹൃദയത്തില്‍ മൗനസംഗീതമായി മുഴങ്ങുന്നു. […]
അമേരിക്കയില്‍ പടര്‍ന്ന് കോവിഡ് വകഭേദം സിക്കാഡ
അമേരിക്കയുള്‍പ്പെടെ ഇരുപത്തിമൂന്നു രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കോവിഡിന്റെ പുതിയ വകഭേദം. സിക്കാഡ എന്നു വിളിപ്പേരുള്ള ഒമിക്രോണ്‍ ഉപവിഭാഗമായ ബിഎ.3.2 അമേരിക്കയില്‍ മാത്രം 29 സ്റ്റേറ്റുകളിലാണു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും സിക്കാഡ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ലോകാരോഗ്യ സംഘടനയുടെയും യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും നിരീക്ഷണത്തിലുള്ള പുതിയ കോവിഡ് വകഭേദമാണ് സിക്കഡ. 70 മുതല്‍ 75 വരെ ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ള പുതിയ വകഭേദത്തിനു […]
മദ്ധ്യാഹ്‌ന വാർത്തകൾ
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ ഇന്ന് കമ്മീഷൻ ചെയ്യും. രാജ്യത്തിന്‍റെ മൂന്നാമത്തെ ആണവ അന്തർവാഹിനി രാജ്യത്തിന് സമർപ്പിക്കുന്നത് പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ്. വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങിലാണ് കമ്മീഷനിങ് നടക്കുക. ഇന്ത്യയുടെ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് അരിധമൻ അന്തർവാഹിനി. പീഡാനുഭവത്തിൻ്റെ ഓർമയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മലയാററൂർമല കയറി വിശ്വാസികൾ. വത്തിക്കാനിൽ ചടങ്ങുകൾക്ക് മാർപ്പാപ്പ നേതൃത്വം നൽകി. കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ് ഉള്ളതെന്നും […]
നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാനില്ലെന്ന് സിബിഐ
തമിഴ്നാട്ടിലും കേരളത്തിലുമായി അറുനൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം പ്രായോഗികമല്ലെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം അറിയിച്ചു. കന്യാകുമാരി ജില്ലയിലെ പളുകൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച നിർമൽ കൃഷ്ണ നിധി ലിമിറ്റഡിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് സിബിഐ പിന്മാറ്റം. തമിഴ്നാട്ടിലും കേരളത്തിലുമായി സ്ഥാപനം അറുനൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. വൻ പലിശ വാഗ്ദാനം ചെയ്തും സ്വർണം ഈടുവാങ്ങി വായ്പ നൽകി ആഭരണങ്ങൾ കൈക്കലാക്കിയും നിക്ഷേപം സ്വീകരിച്ചു. തിരികെ […]
വയനാട്ടിലെ മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു
മാനന്തവാടി വടക്കനാട് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന മുട്ടിക്കൊമ്പൻ എന്ന് പ്രദേശവാസികൾ വിളിച്ചിരുന്ന ടി ടി വൺ എന്ന ആനയെ ഇന്ന് പുലർച്ചയോടെ മയക്കുവെടി വച്ചു. രാത്രി മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ചുവരികയായിരുന്നു. ദൗത്യത്തിന്റെ 13ആം ദിവസമാണ് കാട്ടാനയെ പിടികൂടാൻ കഴിഞ്ഞത്. കർഷകനായ രജീവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് ആനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വനം വകുപ്പ് പുറപ്പെടുവിച്ചത്.
