കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്‍റെ മരണ കാരണം ലോൺ ആപ്പ് ഭീഷണിയെന്ന് വരുത്താനുള്ള പൊലീസ് നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും അംബേദ്കറൈറ്റ് ഡേമോക്രാറ്റിക്ക് ഫ്രണ്ട് ജനറൽ കൺവീനർ എം ഗീതാനന്ദൻ ആരോപിച്ചു. ഇതിനു പിന്നാലെ സംസ്ഥാനത്തെ കോളേജുകളിൽ രോഹിത് വെമുല ആക്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ദളിത് സംഘടനകൾ. ജാതി വിവേചനം നടത്തുന്ന അധ്യാപകർക്കെതിരെ നിയമ നടപടി വേണമെന്നാണ് ആവശ്യം.
നിതിൻ രാജിന്‍റെ മരണ കാരണം ലോണ്‍ ആപ്പ് ഭീഷണിയെന്ന് വരുത്താൻ നീക്കമെന്ന് പരാതി
