Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് കനത്ത മുന്നറിയിപ്പുമായി ഇറാൻ

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് കനത്ത മുന്നറിയിപ്പുമായി ഇറാൻ. അമേരിക്ക പൂർണ്ണമായ പരാജയം സമ്മതിക്കുന്നത് വരെ മിഡിൽ ഈസ്റ്റിലെ യുദ്ധം തുടരുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ സൈനിക ശേഷി തകർത്തെന്ന ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിയ ഇറാൻ, യുഎസ്-ഇസ്രായേൽ സഖ്യസേനയ്‌ക്കെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നടത്തുമെന്നും ഭീഷണിപ്പെടുത്തി   ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ രംഗത്തെത്തി . കരയുദ്ധം തുടങ്ങിയാൽ രാജ്യത്തെ സാധാരണ ജനങ്ങളും ആയുധമെടുക്കാൻ തയ്യാറെടുക്കുകയാണെന്ന് സ്പീക്കർ മുഹമ്മദ് ബാഖർ ഗലിബാഫ് വ്യക്തമാക്കി. നിലവിൽ […]

Posted inബിസിനസ്സ്

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍ വന്‍ കുതിപ്പ്

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍ വന്‍ കുതിപ്പ്. മുന്‍ വര്‍ഷത്തേക്കാള്‍ 62.66 ശതമാനം വര്‍ധിച്ച് 38,424 കോടി രൂപയായി. മുന്‍ സാമ്പത്തികവര്‍ഷം 14,802 കോടി രൂപയായിരുന്നു ഇന്ത്യയുടെ ആയുധ കയറ്റുമതി. ആകെ ആയുധ കയറ്റുമതിയുടെ 55 ശതമാനത്തോളം പൊതുമേഖല സ്ഥാപനങ്ങളുടെ സംഭാവനയാണ്. സ്വകാര്യ മേഖലയുടെ കയറ്റുമതി 45 ശതമാനം വരും. 2024-25 സാമ്പത്തികവര്‍ഷം ആഭ്യന്തര പ്രതിരോധ ഉത്പന്ന നിര്‍മാണം 1.50 ലക്ഷം കോടി രൂപയായിരുന്നു. 2029-30 സാമ്പത്തികവര്‍ഷം ആകുമ്പോള്‍ പ്രതിരോധ കയറ്റുമതി 50,000 […]

Posted inടെക്നോളജി

പുതിയ വരിക്കാരെ ചേര്‍ത്ത് എയര്‍ടെല്‍ മുന്നേറ്റം

ഫെബ്രുവരിയിലെ ടെലികോം വരിക്കാരുടെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ റിലയന്‍സ് ജിയോയെ പിന്നിലാക്കി ഭാരതി എയര്‍ടെല്‍ മുന്നേറ്റം കുറിക്കുന്നു. ഏറ്റവും കൂടുതല്‍ പുതിയ വരിക്കാരെ ചേര്‍ത്തത് എയര്‍ടെല്ലാണ്. 48.57 ലക്ഷം. ഇതോടെ ആകെ വരിക്കാരുടെ എണ്ണം 47.26 കോടിയായി. റിലയന്‍സ് ജിയോയ്ക്ക് 16.2 ലക്ഷം വരിക്കാരെ മാത്രമേ അധികമായി ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. എങ്കിലും 49.31 കോടി വരിക്കാരുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ എന്ന സ്ഥാനം റിലയന്‍സ് ജിയോ നിലനിര്‍ത്തി. ഫെബ്രുവരിയില്‍ 21,927 പുതിയ വരിക്കാരെയാണ് വോഡഫോണ്‍ ഐഡിയ […]

Posted inവിനോദം

‘പള്ളിച്ചട്ടമ്പി’യിലെ രണ്ടാമത്തെ ഗാനമെത്തി

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാവീരന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ഗാന രംഗത്തില്‍ ഒരു ആയുധ പരിശീലികനായാണ് ടോവിനോ പ്രത്യക്ഷ പെടുന്നത്. വിഷു റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രില്‍ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ അഞ്ചു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. ‘കാട്ടുച്ചെമ്പകം’ എന്ന പേരില്‍ പുറത്തിറങ്ങിയിരുന്ന ചിത്രത്തിലെ ആദ്യഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ മുന്‍നിരയില്‍ […]

Posted inവിനോദം

മിനി സ്‌ക്രീനില്‍ മാജിക് സൃഷ്ടിക്കാന്‍ ‘ഹാരി പോട്ടര്‍’

ബിഗ് സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനില്‍ മാജിക് സൃഷ്ടിക്കാന്‍ ‘ഹാരി പോട്ടര്‍’ എത്തുന്നു. എച്ച്ബിഓ ഒരുക്കുന്ന ഹാരി പോട്ടര്‍ ടെലിവിഷന്‍ സീരിസിന്റെ ആദ്യ ടീസര്‍ എത്തി. ഡാനിയല്‍ റാഡ്ക്ലിഫ്, എമ്മ വാട്‌സന്‍, റൂപര്‍ട്ട് ഗ്രിന്റ് എന്നിവര്‍ അനശ്വരമാക്കിയ ഹാരി പോട്ടര്‍, ഹെര്‍മിയണി ഗ്രേന്‍ജര്‍, റോണ്‍ വീസ?ലി എന്നീ കഥാപാത്രങ്ങളെ ഡൊമനിക് മക്ലോഗിന്‍, അറബെല്ല സ്റ്റാന്റണ്‍, അലിസ്റ്റര്‍ സ്റ്റൗട്ട് എന്നിവരാണ് സ്‌ക്രീനിലെത്തിക്കുക. ‘ഹാരി പോട്ടര്‍ ആന്‍ഡ് ദ് ഫിലോസഫേഴ്‌സ് സ്റ്റോണ്‍’ എന്നാണ് ആദ്യ സീസണ്‍ ടൈറ്റില്‍. ഫ്രാന്‍സെസ്‌ക ഗാര്‍ഡിനര്‍ […]

Posted inഓട്ടോമോട്ടീവ്

ജിംനി സ്വന്തമാക്കി അപര്‍ണ ബാലമുരളി

മാരുതി സുസുക്കി ജിംനി സ്വന്തമാക്കി സിനിമാതാരം അപര്‍ണ ബാലമുരളി. ഗ്രേ കളര്‍ ജിംനിയാണ് അപര്‍ണ തിരഞ്ഞെടുത്തത്. 12.32 ലക്ഷം മുതല്‍ 14.45 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ജിംനിക്ക് എക്‌സ്‌ഷോറൂം വില വരുന്നത്. 1.5 ലീറ്റര്‍ എന്‍ജിനാണ് ജിംനിക്ക് കരുത്തേകുന്നത്. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന എന്‍ജിന് 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമുണ്ട്. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് […]

Posted inപുസ്തകങ്ങൾ

പൂക്കള്‍ മരുന്നാണ്

ആയുര്‍വ്വേദ ചികിത്സാരംഗത്ത് ഉപയോഗിച്ചുവരുന്ന നിരവധി നാട്ടുപൂക്കളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. സസ്യശാസ്ത്രസംബന്ധിയായ വിവരങ്ങളും ഔഷധോത്പാദനരംഗത്ത് പൂക്കള്‍ക്കുള്ള പ്രാധാന്യവും രേഖപ്പെടുത്തുന്ന ഉള്ളടക്കം. പുഷ്പങ്ങളുടെ വിവിധങ്ങളായ ഉപയോഗതലങ്ങള്‍ പരിചയപ്പെടുത്തുന്നു. ഗവേഷകര്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം. ‘പൂക്കള്‍ മരുന്നാണ്’. ഡോ. പ്രിയ ദേവദത്ത്. മാതൃഭൂമി. വില 240 രൂപ.

Posted inആരോഗ്യം

ഭാരം കുറഞ്ഞ വെയ്‌റ്റെടുത്തും പേശീബലം വര്‍ധിപ്പിക്കാം

അധികം ഭാരമെടുത്ത് വ്യായാമം ചെയ്യാന്‍ മടികാണിക്കുന്നവര്‍ക്ക് ആശ്വാസകരമാണ് കാനഡയില്‍ നിന്നുള്ള പുതിയ പഠന റിപ്പോര്‍ട്ട്. ഭാരം കുറഞ്ഞ വെയ്റ്റുകള്‍ ഉപയോഗിച്ചും പേശീബലം വര്‍ധിപ്പിക്കാമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. 20 യുവാക്കളില്‍ 10 ആഴ്ച നീണ്ടുനിന്ന പഠനമാണ് കാനഡയിലെ ഗവേഷകര്‍ നടത്തിയത്. ഇവരുടെ ഒരു കൈയ്യിലെയും കാലിലെയും വര്‍ക്കൗട്ട് ഭാരമേറിയ വെയ്റ്റുകള്‍ കൊണ്ടും, മറുഭാഗത്തെ കൈയ്യിലും കാലിലും ഭാരം കുറഞ്ഞ വെയ്റ്റുകള്‍ കൊണ്ടും വ്യായാമം ചെയ്യിപ്പിച്ചു. ഹെവി വെയ്റ്റ് ട്രെയിനിങ്ങില്‍ പരമാവധി 12 തവണ മാത്രം ഉയര്‍ത്താന്‍ കഴിയുന്ന വലിയ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കുട്ടനാട്ടിലെ പ്രളയത്തിൽ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കുട്ടനാട്ടിലെ പ്രളയത്തിൽ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി . 2020ലെ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജെയ്സപ്പന്‍ മത്തായി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവിട്ടത്. അതേസമയം കുട്ടനാട്ടിലെ 43,538 കുടുംബങ്ങള്‍ക്കാണ് ഉത്തരവിന്‍റെ പ്രയോജനം ലഭിക്കുക. രണ്ടുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ കൊണ്ട് സർക്കാർ എന്തു ചെയ്തുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ കൊണ്ട് സർക്കാർ എന്തു ചെയ്തുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.വയനാട് ദുരന്തത്തിനു ശേഷം സർക്കാർ പൂർത്തീകരിച്ച ഒരു വീട്ടിലെങ്കിലും താമസിക്കുന്ന മനുഷ്യനെ കാണിച്ചു തരാമോ. 178 വീടുകൾ കൈമാറുന്ന ചടങ്ങ് മാത്രം നടത്തി. അത് പി ആർ വർക്ക് ആണ്. ഒരു വീട്ടിലും ആളുകൾക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യമില്ല. ഒരു വീട്ടിൽ പോലും ആൾ താമസം ഇല്ല. 299 കോടി ടൗൺഷിപ്പിന് നീക്കി വെച്ചു, അത് ടെൻഡർ ഇല്ലാതെ ഊരാളുങ്കലിനു കൊടുത്തു. […]