യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് പോപ്പ് ലിയോ പതിനാലാമൻ. സമാധാനവും ചർച്ചകളുമാണ് വേണ്ടത്, താൻ ഒരു രാഷ്ട്രീയക്കാരനല്ല, ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധികൾ കൊല്ലപ്പെടുന്നു, ആരെങ്കിലും ഇതിനെതിരെ ശബ്ദമുയർത്തണമെന്നും പോപ്പ് പറഞ്ഞിരുന്നു. പോപ്പ് ലിയോ ശനിയാഴ്ച സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ വിശ്വാസികളോട് സംസാരിക്കവെ അക്രമം അവസാനിപ്പിക്കാൻ ലോക നേതാക്കളോട് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു.
യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് ലിയോ പതിനാലാമൻ പാപ്പ
