Posted inപുസ്തകങ്ങൾ

തിമിംഗല വേട്ട

വേട്ടക്കാരന്‍ ഇരയാവുന്ന, വേട്ടയാടപ്പെടുന്നവന്‍ വേട്ടക്കാരനാവുന്ന വിചിത്രമായ വേട്ട. രാത്രിയുടെ നിശ്ശബ്ദതയില്‍, നഗരം ഉറങ്ങുമ്പോള്‍ അവന്‍ ഉണരുന്നു. അവന്റെ ഓരോ കൊലപാതകവും വെറുമൊരു ക്രൂരതയായിരുന്നില്ല; മൃതദേഹങ്ങള്‍ക്ക് അരികില്‍ ചോരകൊണ്ട് എഴുതിയ ഓരോ സോഡിയാക് ചിഹ്നങ്ങള്‍ക്കും പിന്നില്‍ നിഗൂഢമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒരു മനോരോഗിയുടെ ഭ്രാന്തന്‍ചിന്തകള്‍ക്കപ്പുറം ഈ കൊലയാളി എന്തിനെയാവും ലക്ഷ്യം വെക്കുന്നത്? ഇത്തവണ അക്ബര്‍ നേരിടുന്നത് ഒരു സാധാരണ കൊലയാളിയെയല്ല! എന്തായിരിക്കും ചോര മണക്കുന്ന ഈ വേട്ടയുടെ അവസാനം? ഈ ‘തിമിംഗല വേട്ട’യില്‍ ആരാണ് ഒടുവില്‍ ബാക്കിയാവുക? ‘തിമിംഗല വേട്ട’. […]

Posted inആരോഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഒമ്പതു മാറ്റങ്ങള്‍

ഭക്ഷണരീതിയില്‍ ഒമ്പതു മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാനാകുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കുലേഷന്‍ ജേര്‍ണലിലാണ് ഭക്ഷണരീതിയിലെ ഈ മാറ്റങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ കലോറി ഉപഭോഗവും ശാരീരിക വ്യായാമവും സന്തുലിതമായിരിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ശുദ്ധീകരിച്ച ധാന്യങ്ങള്‍ക്ക് പകരം മുഴുധാന്യങ്ങള്‍ തിരഞ്ഞെടുക്കുക. ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, നട്‌സ്, സീഡ്‌സ് എന്നിങ്ങനെ ആരോഗ്യകരമായ പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തുക. പൂരിത കൊഴുപ്പുകള്‍ക്ക് പകരം അപൂരിത കൊഴുപ്പുകള്‍ തിരഞ്ഞെടുക്കുക. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക. പഞ്ചസാരയുടെ അളവ് […]

Posted inലേറ്റസ്റ്റ്

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

  പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ബി ജെ പിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു. സംഭവത്തെ സി പി […]

Posted inലേറ്റസ്റ്റ്

ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്‍റെ വക്കാലത്ത് ഒഴിഞ്ഞ് സിനിമയിലെ ഐ സി സി അംഗം കൂടിയായ അഭിഭാഷകൻ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ്

ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്‍റെ വക്കാലത്ത് ഒഴിഞ്ഞ് സിനിമയിലെ ഐ സി സി അംഗം കൂടിയായ അഭിഭാഷകൻ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ്. യുവ നടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐ സി സിഅംഗമായിരുന്നു സിയാദ്. ഐ സി സി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലാത്തതിനാൽ ആണ് പിന്മാറ്റം എന്ന് സിയാദ് വ്യക്തമാക്കി. ഐ സി സിക്ക് മുന്നിൽ നടിയുടെ പരാതി വന്നിരുന്നില്ലെന്നും സിയാദ് ആവർത്തിച്ചു. യുവനടിയുടെ പരാതിയിൽ രഞ്ജിത്ത് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എൽ ഡി എഫ് സ്ഥാനാർഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന് വേണ്ടി വോട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ

എൽ ഡി എഫ് സ്ഥാനാർഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന് വേണ്ടി വോട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ യു ഡി എഫിനും ബി ജെ പിക്കുമെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി അഴിച്ചിവിട്ടത്. ബി ജെ പിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഇരുകൂട്ടരും മുതലാളിത്ത താൽപ്പര്യങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വയനാട് ദുരന്തത്തിലടക്കം കേരളത്തെ സഹായിക്കാതെ തകർക്കാൻ ശ്രമിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. കേന്ദ്രത്തിന്‍റെ ഈ നിലപാടിനെതിരെ പ്രതികരിക്കാൻ യു ഡിഎഫ് എം […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാര്‍ത്തകള്‍

  ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കുമെന്നതടക്കം വമ്പന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫും എല്‍ഡിഎഫും തെരഞ്ഞെടുപ്പു പ്രകടന പത്രികകള്‍ പുറത്തിറക്കി. എല്‍ഡിഎഫിന്റേത് കോഴിക്കോടു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രിക പ്രകാശനം ചെയ്തു. രണ്ടു പുസ്തകങ്ങളിലായി 60 ഇന പരിപാടികളാണ് എല്‍ഡിഎഫ് പ്രകടന പത്രികയിലുള്ളത്. യുഡിഎഫ് പ്രകടനപത്രിക കൊച്ചിയില്‍ രേവന്ത റെഡ്ഡിയാണ് പുറത്തിറക്കിയത്.   സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം നല്‍കുമെന്നും യുഡിഎഫ് പ്രകടനപത്രിക. ഇതര വാഗ്ദാനങ്ങള്‍: […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്കൻ പ്രസിഡന്റിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം

അമേരിക്കൻ പ്രസിഡന്റിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം. യുദ്ധം അവസാനിക്കാറായി എന്ന ട്രംപിന്‍റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ ഇറാൻ സൈനിക വക്താവ്, അമേരിക്കയും ഇസ്രായേലും പൂർണ്ണമായും കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. ഇറാൻ ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) വഴിയാണ് സൈനിക ആസ്ഥാനത്തുനിന്നുള്ള ഈ പ്രസ്താവന പുറത്തുവിട്ടത്.തങ്ങൾ ഇതുവരെ നൽകിയതിനേക്കാൾ ഭീകരമായ പ്രഹരങ്ങൾ ഇനി പ്രതീക്ഷിക്കാമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും തകർച്ച അപമാനകരവും നിത്യമായ ഖേദത്തിന് ഇടയാക്കുന്നതുമായിരിക്കുമെന്ന് സൈനിക വക്താവ് കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എഫ്സിആർഎ ബിൽ സമവായത്തിലൂടെ മാത്രമേ കൊണ്ടുവരൂ എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

എഫ്സിആർഎ ബിൽ സമവായത്തിലൂടെ മാത്രമേ കൊണ്ടുവരൂ എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആശങ്കയറിയിച്ച എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്നും എല്ലാ വിഭാഗങ്ങളുടെയും സമ്മതപ്രകാരമേ തുടർനടപടികൾ ഉണ്ടാകൂ എന്നും അദ്ദേഹം  പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് പരിശോധിക്കും. പ്രധാനമന്ത്രിയെയടക്കം സാഹചര്യം ധരിപ്പിച്ചുവെന്നും സഖ്യകക്ഷികളോടാലോചിച്ചില്ലെന്ന വിമർശനത്തിൽ കഴമ്പില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാര സംരക്ഷണത്തിൽ നിന്നും സാമൂഹിക ക്ഷേമ പദ്ധതികളിലേക്കുള്ള വിവിധ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലെ പ്രധാന ആകർഷണം.ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരും . സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കും, സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും യുഡിഎഫ് വാഗ്‌ദാനം ചെയ്യുന്നു. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി റബർ താങ്ങുവില 300 രൂപയാക്കുമെന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരി കേന്ദ്ര സർക്കാരാണെന്ന് സുപ്രീം കോടതി

കേന്ദ്ര സർക്കാർ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരിയെന്ന് സുപ്രീം കോടതി. അനാവശ്യമായ അപ്പീലുകൾ നൽകി കോടതിയുടെ സമയം പാഴാക്കുന്ന കേന്ദ്രത്തിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിന് 25,000 രൂപ പിഴയും ചുമത്തി. സിഐഎസ്എഫ് കോൺസ്റ്റബിളിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഈ നടപടി.