Posted inലേറ്റസ്റ്റ്

ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ

ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ. കരയുദ്ധം തുടങ്ങിയാൽ രാജ്യത്തെ സാധാരണ ജനങ്ങളും ആയുധമെടുക്കാൻ തയ്യാറെടുക്കുകയാണെന്ന് സ്പീക്കർ മുഹമ്മദ് ബാഖർ ഗലിബാഫ് വ്യക്തമാക്കി. നിലവിൽ 70 ലക്ഷത്തോളം ജനങ്ങൾ പോരാട്ടത്തിനായി സജ്ജമായിക്കഴിഞ്ഞെന്നും രാജ്യമൊട്ടാകെ ഇതിനായുള്ള മുന്നേറ്റം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലേക്ക് അതിക്രമിച്ചു കയറുന്നവർ ആയുധമേന്തി നിൽക്കുന്ന കുടുംബങ്ങളെയാകും ഇനി കാണേണ്ടി വരികയെന്നും ദേശീയ സുരക്ഷയ്ക്കായി ജനങ്ങൾ ഒന്നടങ്കം പോരാടുമെന്നും ഗലിബാഫ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഇസ്രയേൽ സംയുക്താക്രമണത്തെ ചെറുക്കാൻ സൈന്യത്തോടൊപ്പം ജനകീയ പ്രതിരോധം കൂടി […]

Posted inലേറ്റസ്റ്റ്

തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ  പൊട്ടിത്തെറി

തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ  പൊട്ടിത്തെറി. ഓരോ മണ്ഡലങ്ങളിലേക്കും 3 പേരുടെ വീതം ആളുകളെ ഉൾപ്പെടുത്തിയുള്ള പാനൽ കേന്ദ്ര നേതൃത്വത്തിന് കൈമാറിയെങ്കിലും, പ്രമുഖ നേതാക്കൾ തമ്മിലുള്ള സീറ്റ് തർക്കം പരിഹരിക്കാനാവാത്ത നിലയിലാണ്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എവിടെ മത്സരിക്കുമെന്നതിൽ തർക്കം തുടരുകയാണ്. മത്സരിക്കുമെങ്കിൽ കോയമ്പത്തൂരിൽ മാത്രമെന്ന നിലപാടിലാണ് അണ്ണാമലൈ.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ ബിജെപിക്ക് അനുകൂല തരംഗമാണെന്ന് പ്രധാനമന്ത്രി   നരേന്ദ്രമോദി

കേരളത്തിൽ ബിജെപിക്ക് അനുകൂല തരംഗമാണെന്ന് പ്രധാനമന്ത്രി   നരേന്ദ്രമോദി. തിരുവനന്തപുരത്ത് ബിജെപിയുടെ വിജയത്തിനായി നല്ല പ്രവർത്തനം നടക്കുന്നുണ്ട്.പാലക്കാട് പരിപാടിയിൽ ജനങ്ങളുടെ അത്യുൽസാഹം കണ്ടു. തൃശൂരിൽ റോഡ് ഷോയും നടത്തി. അവിടെ ബിജെപിക്ക് അനുകൂലമായ തരംഗമുണ്ട്. തിരുവനന്തപുരം കേരളത്തിൽ ഒരു മാതൃക കാണിച്ചുവെന്നും നരേന്ദ്രമോദി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റന്നാൾ വീണ്ടും കേരളത്തിലെത്തുമെന്നും വ്യക്തമാക്കിയ മോദി, എഫ്സിആർഎ വിവാദത്തിൽ പരാമർശം നടത്തിയില്ല. കേരളത്തിലെ ബിജെപി പ്രവർത്തകരുമായുള്ള സംവാദ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍

◾https://dailynewslive.in/ ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കുമെന്നതടക്കം വമ്പന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫും എല്‍ഡിഎഫും തെരഞ്ഞെടുപ്പു പ്രകടന പത്രികകള്‍ പുറത്തിറക്കി. എല്‍ഡിഎഫിന്റേത് കോഴിക്കോടു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രിക പ്രകാശനം ചെയ്തു. രണ്ടു പുസ്തകങ്ങളിലായി 60 ഇന പരിപാടികളാണ് എല്‍ഡിഎഫ് പ്രകടന പത്രികയിലുള്ളത്. യുഡിഎഫ് പ്രകടനപത്രിക കൊച്ചിയില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയാണ് പുറത്തിറക്കിയത്. ◾https://dailynewslive.in/ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം നല്‍കുമെന്നും യുഡിഎഫ് പ്രകടനപത്രിക. […]

Posted inലേറ്റസ്റ്റ്

ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി

ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസം​ഗം. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.‌‌. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയുടെ ബി ടീം ആണെന്നും പ്രിയങ്ക ​ഗാന്ധി തുറന്നടിച്ചു. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പരിഗണന ലഭിക്കുന്നത്? ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? കേരളത്തിന്‌ ഒരു പുതിയ സർക്കാർ […]

Posted inബിസിനസ്സ്

സമ്മാന്‍ ക്യാപിറ്റലിനെ ഏറ്റെടുത്ത് ഐഎച്ച്സി

ഇന്ത്യയിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ സമ്മാന്‍ ക്യാപിറ്റലിനെ (എന്‍ബിഎഫ്‌സി) ഏറ്റെടുത്ത് അബുദാബി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐഎച്ച്സി). ആദ്യഘട്ടത്തില്‍ 5,652 കോടി രൂപയുടെ നിക്ഷേപമാണ് ഐഎച്ച്സി നടത്തിയത്. മുന്‍ഗണനാ ഓഹരികള്‍, വാറന്റുകള്‍ ഉള്‍പ്പെടെ 41.5 ശതമാനത്തിന്റെ ഓഹരി പങ്കാളിത്തമാണ് ഐഎച്ച്സി നേടിയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ 3,198 കോടി രൂപയുടെ നിക്ഷേപം നടത്തും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ സമ്മാന്‍ ക്യാപിറ്റലിന്റെ 63.3 ശതമാനം ഓഹരികളും ഐഎച്ച്സി കരസ്ഥമാക്കും. ആഗോളതലത്തില്‍ 22.4 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം […]

Posted inടെക്നോളജി

നിക്ഷേപ ആപ്പുകള്‍ക്ക് ‘വെരിഫൈഡ് ലേബല്‍’

പ്ലേ സ്റ്റോറിലെ അംഗീകൃത നിക്ഷേപ ആപ്പുകള്‍ക്ക് ‘വെരിഫൈഡ് ലേബല്‍’ നല്‍കാന്‍ തീരുമാനിച്ച് ഗൂഗിള്‍. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ഈ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്ക് യഥാര്‍ത്ഥ വ്യാപാര പ്ലാറ്റ്ഫോമുകള്‍ തിരിച്ചറിയുന്നതിനും തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഈ നീക്കം സഹായകരമാകും. ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രോക്കര്‍മാര്‍ക്കും ഇടനിലക്കാര്‍ക്കും മാത്രമാണ് ഈ വെരിഫൈഡ് ബാഡ്ജ് ലഭിക്കുക. നിലവില്‍ ഇന്ത്യയിലെ ഏകദേശം 600 സാമ്പത്തിക സേവന ആപ്പുകള്‍ക്ക് ഈ വെരിഫൈഡ് […]

Posted inവിനോദം

ഷാജി കൈലാസ് – ജോജു ജോര്‍ജ് ചിത്രം മെയ് 1ന്

ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ് നായകനായി എത്തുന്ന ചിത്രം ‘വരവ്’ മെയ് 1ന് തിയേറ്ററുകളിലെത്തും. മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പോളി എന്ന് വിളിപ്പേരുള്ള പോളച്ചന്‍ എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേര്‍ന്ന് നില്‍ക്കുന്ന കംപ്ലീറ്റ് ആക്ഷന്‍ ചിത്രമാണ് ‘വരവ്’. ദക്ഷിണേന്ത്യയിലെ മുന്‍നിര സ്റ്റണ്ട് മാസ്റ്റര്‍മാരായ സ്റ്റണ്ട് സില്‍വ, കലൈ കിംഗ്‌സണ്‍, ഫീനിക്‌സ് പ്രഭു, രാജശേഖര്‍ മാസ്റ്റര്‍, തപസി മാസ്റ്റര്‍, മാഫിയ ശശി, […]

Posted inവിനോദം

‘രാമായണ’ ചിത്രത്തിലെ രാമന്റെ ലുക്കെത്തി

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യിലെ രാമന്റെ ലുക്ക് പുറത്തുവിട്ടു. രണ്‍ബീര്‍ കപൂര്‍ ആണ് രാമനായെത്തുന്നത്. ഹനുമാന്‍ ജയന്തിയോടനുബന്ധിച്ചാണ് രാമന്റെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നാണ് രാമായണം. രണ്‍ബീറിനൊപ്പം യഷും ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സായ് പല്ലവി (സീത), സണ്ണി ഡിയോള്‍ (ഹനുമാന്‍), രവി ദുബെ (ലക്ഷ്മണന്‍) എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്രീധര്‍ രാഘവന്‍ ആണ്. […]

Posted inഓട്ടോമോട്ടീവ്

മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കി ബേസില്‍ ജോസഫ്

വൈല്‍ഡ് ബെറി നിറത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ഏകദേശം 54.90 ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. അത്യാധുനിക ഫീച്ചറുകളാണ് പുതിയ മിനി കണ്‍ട്രിമാന്‍ ഇയുടെ അകത്തളത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സിറ്റി ഡ്രൈവുകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഉപയോഗിച്ച് വളരെ വേഗത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യാനും സാധിക്കും. 201 ബിഎച്ച്പി, 250 […]