സോഷ്യല്‍ മീഡിയയില്‍ തരംഗമായി നസ്ലന്റെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ എന്ന പുതിയ ചിത്രത്തിലെ ‘അപ്നാ ഫ്രൈഡേ ആയേഗാ’ എന്ന ഗാനരംഗമാണ് വൈറലായത്. വളരെ സ്‌റ്റൈലിഷ് ലുക്കില്‍ എത്തുന്ന നസ്ലന്റെ ചടുലമായ നൃത്തച്ചുവടുകളാണ് ഈ പക്കാ ഡാന്‍സ് നമ്പറിന്റെ പ്രധാന ആകര്‍ഷണം. ‘സിനിമയ്ക്കുള്ളിലെ സിനിമ’യുടെ കഥയാണ് ഇതിലെ പ്രമേയം. ‘എനിക്ക് വെറുമൊരു ഫിലിം മേക്കറായാല്‍ പോരാ, ഐ വാണ്ട് റ്റു ബി ദി ബെസ്റ്റ്’ എന്ന നസ്ലന്റെ കഥാപാത്രത്തിന്റെ ഡയലോഗോടെയാണ് ഗാനം ആരംഭിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയി സംഗീതം നല്‍കുന്നു. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാമു സുനില്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍ ആണ്.
