ബിഡിഎസ് വിദ്യാർത്ഥി നിതിന് രാജിന്റെ മരണത്തില് റിപ്പോര്ട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷന്. അഞ്ച് ദിവസത്തിനകം റിപ്പോര്ട്ട് നല്കണമെന്ന് മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര്ക്ക് നിര്ദേശം നല്കി. ബിജെപി നേതാവ് ശ്യാം രാജ് നല്കിയ പരാതിയിലാണ് നടപടി. സംഭവത്തിന്റെ വസ്തുതകള് ബോധിപ്പിക്കാനും സ്വീകരിച്ച തിരുത്തല് നടപടികള് വ്യക്തമാക്കാനും നിര്ദേശിച്ചിട്ടുണ്ട്. അതേസമയം, വിദ്യാര്ഥിയുടെ മരണത്തില് പ്രതിഷേധിച്ച് ദന്തല് കോളജിലേക്ക് കെഎസ്യു പ്രവര്ത്തകര് നടത്തിയ മാര്ച്ച് പൊലീസ് തടഞ്ഞു. നേതാക്കള് ഉള്പ്പടെയുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
നിതിന് രാജിന്റെ മരണത്തില് റിപ്പോര്ട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷന്
