Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി തങ്ങൾ

പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി തങ്ങൾ. മത സൗഹാർദത്തെ തകർത്തുള്ള നേട്ടം ആരും ഇഷ്ടപ്പെടുന്നില്ലെന്നും മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകുമെന്നും  ഏറെ അപകടകരമായ ഒന്നാണ് ഉണ്ടായത്, അത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അനൗൺസ്മെൻറ് വിവാദത്തിൽ ടിപി രാമകൃഷ്ണന് നോട്ടീസ്

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്. ഇടതുമുന്നണിയുടെ അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന യുഡിഎഫിൻ്റെ പരാതിയിൽ മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാന് പുതിയ ഭീഷണിയുമായി ഡോണൾഡ് ട്രംപ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് മുന്നറിയിപ്പ് നൽകി. ഇറാനിലെ ഏറ്റവും വലിയ പാലം ആക്രമിച്ച് തകർത്ത ശേഷമായിരുന്നു മുന്നറിയിപ്പ്. ആദ്യം പാലങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വെക്കുമെന്ന് പിന്നീട് വൈദ്യുതി പ്ലാന്റുകൾ തകർക്കുമെന്നുമാണ് ഭീഷണി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാനിലെ ബി-1 ബ്രിഡ്ജ് വ്യോമാക്രമണത്തിൽ തകർത്ത് അമേരിക്ക

ഇറാനിലെ കൂറ്റൻ പാലം വ്യോമാക്രമണത്തിൽ തകർത്ത് അമേരിക്ക. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും വലിയ പാലമായ ബി-1 ബ്രിഡ്ജ് ആണ് യുഎസ് സൈന്യം തകർത്തത്. ആക്രമണത്തിൽ 8 പേ‍ർ കൊല്ലപ്പെട്ടു. 95 ഓളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാലത്തിന് നേരെ രണ്ട് തവണ ആക്രമണങ്ങൾ നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ആദ്യത്തെ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിക്കാനും രക്ഷാ പ്രവ‍ർത്തനം നടത്താനുമെത്തിയവർക്കാണ് രണ്ടാമത്തെ ആക്രമണത്തിൽ പരിക്കേറ്റത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാർലമെന്റ് ബജറ്റ് സമ്മേളനം 16-ാം തിയതി വരെ നീട്ടി

ഇന്നലെ അവസാനിക്കേണ്ടതായിരുന്ന പാർലമെന്റ് ബജറ്റ് സമ്മേളനം 16-ാം തിയതി വരെ നീട്ടി. 16-ാം തിയതി സഭ ചേരുമ്പോൾ വനിതാസംവരണ ബില്ലിലെ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്ന്  സർക്കാർ പാർട്ടികളെ അറിയിച്ചു. സീറ്റുകൾ കൂട്ടികൊണ്ട് വനിതാ സംവരണം 2029 മുതൽ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.അതിനുള്ള ബിൽ മൂന്ന് ദിവസം കൊണ്ട് രണ്ട് സഭകളിലും പാസാക്കി വെസ്റ്റ് ബംഗാൾ ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ പിന്തുണ കൂടുതലായി നേടുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതേസമയം വിവിധ രാഷ്ട്രീയ കക്ഷികൾ ഈ പ്രത്യേക സിറ്റിംഗ് മെയിലേക്കോ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 3, വെള്ളിയാഴ്ച

◾https://dailynewslive.in/ ഇന്നു ദുഃഖവെള്ളി. ◾https://dailynewslive.in/ പിണറായി വിജയനും എല്‍ഡിഎഫും മോദിയുടേയും ബജെപിയുടേയും ബി ടീമാണെന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പിണറായി സ്വയം രക്ഷിക്കാന്‍ മോദിക്കു കീഴടങ്ങുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ തകര്‍ന്നു. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇവിടെ തൊഴില്‍ ലഭിക്കുന്നില്ല. ജനവിരുദ്ധ സര്‍ക്കാരാണ് ഇവിടം ഭരിച്ചത്. ചിറയിന്‍കീഴ്, വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കവേ പ്രിയങ്ക ആരോപിച്ചു. ◾https://dailynewslive.in/ വനിതാ സംവരണ ഭേദഗതി ബില്‍ പാസാക്കാന്‍ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നീട്ടി. ഈ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വനിതാ സംവരണ ഭേദ​ഗതി ബില്ല് പാസാക്കാൻസർക്കാർ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി

ദില്ലി: വനിതാ സംവരണ ഭേദ​ഗതി ബില്ല് പാസാക്കാൻസർക്കാർ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി. ഈമാസം പതിനാറിന് സഭ വീണ്ടും ചേരും. പതിനാറ് മുതൽ പതിനെട്ട് വരെ മൂന്ന് ദിവസമായിട്ടാകും സമ്മേളനം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് അവസാനിച്ചപ്പോൾ പതിനാറ് വരെയാണ് രാജ്യസഭ സഭ നിർത്തിവച്ചതായി അറിയിച്ചത്. 2029 ന് മുൻപ് വനിതാ സംവരണം നടപ്പാക്കാൻ നിയമത്തിൽ ഭേദ​ഗതി വരുത്തുന്ന ബില്ല് പ്രത്യേക സമ്മേളനത്തിൽ ചർച്ചയ്ക്കെടുത്ത് പാസാക്കാനാണ് കേന്ദ്ര നീക്കം. ഇതുവഴി ഈ മാസം അവസാനം വോട്ടെടുപ്പ് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  വനിതാ സംവരണ ഭേദ​ഗതി ബില്ല് പാസാക്കാൻ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി സർക്കാർ. ഈമാസം പതിനാറിന് സഭ വീണ്ടും ചേരും. 2029 ന് മുൻപ് വനിതാ സംവരണം നടപ്പാക്കാൻ നിയമത്തിൽ ഭേദ​ഗതി വരുത്തുന്ന ബില്ല് പ്രത്യേക സമ്മേളനത്തിൽ ചർച്ചയ്ക്കെടുത്ത് പാസാക്കാനാണ് കേന്ദ്ര നീക്കം. ഇതുവഴി ഈ മാസം അവസാനം വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബം​ഗാളിൽ സ്ത്രീകളുടെ വോട്ട് ഉറപ്പാക്കാനാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.   കേരളത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റന്നാൾ വീണ്ടും […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.മെയ് നാല്, അഞ്ച് തീയതികളിലാണ് അവധി. പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ്റേതാണ് ഉത്തരവ്.   നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം (ഡ്രൈ ഡേ) ഏര്‍പ്പെടുത്തി. 39 മണിക്കൂർ നേരത്തേക്കാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് മദ്യ നിരോധനം ഏർപ്പെടുത്തിയത്. മെയ് മൂന്നിന് വൈകീട്ട് […]

Posted inലേറ്റസ്റ്റ്

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇല്ലാതാകുന്നതല്ല തൻ്റെ വ്യക്തിത്വം.എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. മനസിൽ കണക്ക് കൂട്ടി ചോദ്യം ചോദിച്ചാൽ മറുപടി ഇല്ല. അവര് നിലപാട് എന്തെന്ന് പറഞ്ഞാൽ സിപിഎം നിലപാട് വ്യക്തമാക്കാമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.