5 19

പ്രമേഹ രോഗികള്‍ക്ക് വളരെ മികച്ച ഒരു ഭക്ഷണമാണ് മുതിര. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ സൂക്ഷിക്കാനും കാര്‍ബോഹൈഡ്രേറ്റ് ദഹനം മന്ദഗതിയിലാക്കാനും പ്രോട്ടീന്‍-ടൈറോസിന്‍ ഫോസ്‌ഫേറ്റസ് 1 ബി എന്ന എന്‍സൈമിനെ തടയുന്നതിലൂടെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും മുതിരയ്ക്ക് കഴിവുണ്ടെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. ആന്റിഓക്സിഡന്റുകളായ പോളിഫെനോള്‍, ഫ്‌ലെവനോയിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മുതിര. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മൂത്രത്തിന്റെ അളവു വര്‍ധിപ്പിക്കാനുള്ള കഴിവു മുതിരയ്ക്കുണ്ടെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. മാത്രമല്ല, മുതിര പതിവാക്കുന്നത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സഹായിക്കും. കുടവയറു കുറയ്ക്കാനും ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനും മുതിര സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. വയറിന് ദീര്‍ഘനേരം സംതൃപ്തി കിട്ടാനും മുതിര സഹായിക്കും. ജലദോഷമുള്ളപ്പോള്‍ മുതിര സൂപ്പ് കുടിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇരുമ്പിന്റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ക്കും ഇതൊരു ശീലമാക്കാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *