Screenshot 2026 04 13 18 34 45 189 com.android.chrome edit

മദ്യനയ അഴിമതിക്കേസിലെ സിബിഐ അപ്പീലിൽ, ദില്ലി ഹൈക്കോടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മ പിന്മാറണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.കേസില്‍നിന്ന് ജഡ്ജി പിന്മാറണമെന്നാവശ്യപ്പെട്ട്, ഇതേ ജഡ്ജിക്ക് മുന്നില്‍ നേരിട്ട് ഹാജരായാണ് കെജ്രിവാള്‍ വാദിച്ചത്. ജസ്റ്റിസ് ശർമ്മയുടെ ഉത്തരവുകളും കോടതിക്ക് പുറത്തുള്ള പെരുമാറ്റവുമാണ് സംശയത്തിനും ആശങ്കയ്ക്കും കാരണമെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. കേസിൽ ഇ ഡിക്കും സി ബി ഐയ്ക്കും അനുകൂലമായാണ് ജസ്റ്റിസ് കാന്ത ശർമ്മ തുടർച്ചയായി ഉത്തരവുകളെന്ന് കെജ്രിവാൾ വാദിച്ചു. ബി ജെ പിയുടെ അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ ജസ്റ്റിസ് ശർമ്മ പങ്കെടുത്തതും സംശയത്തിന് കാരണമായെന്ന് കെജ്രിവാള്‍ കൂട്ടിച്ചേർത്തു. ആർ എസ് എസ് ബന്ധമുള്ള ഇത്തരം പരിപാടികളിൽ 4 തവണ ജസ്റ്റിസ് ശർമ്മ പങ്കെടുത്തെന്നും ദില്ലി മുൻ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *