ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് റഷ്യ . അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ നടപടികൾ അന്താരാഷ്ട്ര വിപണിയെയും ആഗോള സാമ്പത്തിക മേഖലയെയും അങ്ങേയറ്റം ദോഷകരമായി ബാധിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപരോധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ എങ്കിലും, നിലവിലെ സാഹചര്യം അനിശ്ചിതത്വത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് റഷ്യ
