Posted inവിനോദം

ജയസൂര്യ നായകനായ ചിത്രം ‘കത്തനാര്‍’ ട്രെയിലര്‍

ജയസൂര്യ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാര്‍’ ട്രെയിലര്‍ എത്തി. മലയാളം ഉള്‍പ്പടെ 15 ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രമെത്തുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ‘കത്തനാര്‍’ മലയാളത്തിലെ ഏറ്റവും വലിയ ബജറ്റേറിയ സിനിമയാണ്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് ആര്‍.രാമാനന്ദ് ആണ്. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജയസൂര്യ ടൈറ്റില്‍ വേഷം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ […]

Posted inവിനോദം

മമ്മൂട്ടി – മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റ്’ റിലീസ് നീട്ടി

മമ്മൂട്ടി – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പേട്രിയറ്റ്’ മെയ് ഒന്നിന് തീയറ്ററുകളില്‍ എത്തും. ഏപ്രില്‍ 23 ന് നിശ്ചയിച്ചിരുന്ന റിലീസ് ആണ് മെയ് ഒന്നിലേക്ക് മാറ്റിയത്. മമ്മുട്ടിയും മോഹന്‍ലാലും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. നിനച്ചിരിക്കാതെ സംഭവിച്ച സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രില്‍ 23 ല്‍ നിന്നും കുറച്ച് ദിവസങ്ങളിലേക്ക് മാറ്റുന്നു എന്നായിരുന്നു അറിയിപ്പ്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് റിലീസ് മാറ്റി വച്ച കാര്യം നിര്‍മാതാവ് അറിയിച്ചത്. […]

Posted inഓട്ടോമോട്ടീവ്

ടൈഗണിന്റെ അപ്ഡേറ്റ് വേര്‍ഷന്‍ ഏപ്രില്‍ 9ന്

പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍ അവരുടെ മോഡലായ ടൈഗണിന്റെ അപ്ഡേറ്റ് വേര്‍ഷന്‍ ഏപ്രില്‍ ഒന്‍പതിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2021 ല്‍ പുറത്തിറങ്ങിയതിനുശേഷമുള്ള എസ്യുവിയുടെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. ഇതില്‍ കോസ്മെറ്റിക് പരിഷ്‌ക്കരണങ്ങള്‍, ഫീച്ചറുകള്‍, മെക്കാനിക്കല്‍ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ടൈഗണ്‍ ഫെയ്സ്ലിഫ്റ്റില്‍ നിലവിലുള്ള 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനുകള്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, 1.0 ലിറ്റര്‍ യൂണിറ്റിന് നിലവിലുള്ള ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറിന് പകരമായി പുതിയ എട്ട് സ്പീഡ് […]

Posted inപുസ്തകങ്ങൾ

രാജകുമാരിയെ പ്രണയിക്കാത്ത രാജകുമാരന്‍

പ്രണയം ഇരുകമിതാക്കള്‍ക്കും ഒരേവിധത്തില്‍ സന്തോഷവും സ്വാതന്ത്ര്യവും പകര്‍ന്നുനല്‍കാത്ത ജീവിതസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി, ആധുനിക കാലത്തെ പ്രശ്നഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളിലൊന്നിനെ വായനക്കാര്‍ക്കു മുന്നില്‍ നിര്‍ത്തുകയാണ് എഴുത്തുകാരി ഈ നോവലില്‍. ടര്‍ക്കിഷ് ഭാഷയിലെ പ്രശസ്ത നോവലിന്റെ മികച്ച പരിഭാഷ. ‘രാജകുമാരിയെ പ്രണയിക്കാത്ത രാജകുമാരന്‍’. ഫിലിസ് അയ്ഗുന്‍ദുസ്. പരിഭാഷ – രമാ മേനോന്‍. മാതൃഭൂമി. വില 440 രൂപ.

Posted inആരോഗ്യം

തണ്ണിമത്തനില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കാം

വേനല്‍ച്ചൂടിനെ ചെറുക്കാന്‍ ഏറ്റവും നല്ലത് ഏതാണ്ട് 90 ശതമാനം ജലാംശം അടങ്ങിയ തണ്ണിമത്തനാണ്. എന്നാല്‍ തണ്ണിമത്തനില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്താല്‍ കൂടുതല്‍ ആരോഗ്യകരമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉപ്പ് ചേര്‍ത്താല്‍ മധുരം കുറയുമെന്നാണ് പൊതുധാരണയെങ്കിലും തണ്ണിമത്തന്റെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. ഉപ്പിലെ ക്ലോറൈഡ് അയോണുകള്‍ നാവിലെ മധുരം തിരിച്ചറിയാനുള്ള കോശങ്ങളെ ഉത്തേജിപ്പിക്കുകയും പഴത്തിന്റെ സ്വാഭാവിക മധുരം കൂടുതല്‍ പ്രകടമാക്കുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് വിയര്‍പ്പിലൂടെ ശരീരത്തില്‍ നിന്ന് സോഡിയം വന്‍തോതില്‍ നഷ്ടപ്പെടാറുണ്ട്. തണ്ണിമത്തനില്‍ ജലാംശമുണ്ടെങ്കിലും സോഡിയത്തിന്റെ അളവു […]

Posted inലേറ്റസ്റ്റ്

അമേരിക്കൻ പ്രസിഡൻ്റിന്റെ രാജ്യത്തോടുള്ള അഭിസംബോധന നാളെ

അമേരിക്കൻ പ്രസിഡൻ്റിന്റെ രാജ്യത്തോടുള്ള അഭിസംബോധന നാളെ. ഇറാൻ വിഷയമാണ് സംസാരിക്കുകയെന്ന് വൈറ്റ്ഹൗസ് പ്രഖ്യാപിച്ചു.സമാധാന ശ്രമങ്ങളുടെ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കരാറില്ലാതെയുള്ള വെടിനിർത്തലിന് ഒരുക്കമല്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. ഗൾഫ് മേഖലയിൽ ഗൂഗിൾ ഉൾപ്പടെ ടെക് ഭീമന്മാർക്ക് നേരെയാണ് ഇറാന്റെ പുതിയ ഭീഷണി. യുഎഇയിൽ ഇറാന്റെ ആക്രമണത്തിൽ ബംഗ്ലദേശ് പൗരൻ മരിച്ചു.നാളെ ഇന്ത്യൻ സമയം രാവിലെ 6.30ന് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇറാൻ തന്നെയാണ് വിഷയം. വിജയം പ്രഖ്യാപിച്ച് നടപടികൾ നിർത്തുമോ അതോ കരയാക്രമണ പ്രഖ്യാപനമോ എന്നതാണ് […]

Posted inലേറ്റസ്റ്റ്

മാണിക്കം ടാഗോർ എം പി തമിഴ്‌നാട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ സ്ഥാനം രാജിവെച്ചു

മാണിക്കം ടാഗോർ എം പി തമിഴ്‌നാട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ സ്ഥാനം രാജിവെച്ചു. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നതിനിടെയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖർഗെയ്ക്ക് അദ്ദേഹം രാജിക്കത്ത് നൽകിയത്. ഡി എം കെ മുന്നണിയിൽ ഇത്തവണ കോൺഗ്രസിന് 28 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. കോൺഗ്രസിന്‍റെ സീറ്റുകളുടെ കാര്യത്തിൽ ഡി എം കെ ആദ്യം തന്നെ പച്ചക്കടി കാട്ടിയിരുന്നു. സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി, ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥി പ്രഖ്യാപനം എങ്ങുമെത്താത്തിലെ പ്രതിഷേധമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംവിധായകൻ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരും

സംവിധായകൻ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരും. ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും.യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. തുടര്‍ന്ന് ജാമ്യാപേക്ഷയും പരിഗണിക്കും. അതേസമയം, എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ മാസം ജനുവരിയിൽ യുവനടിക്ക് നേരെ കാരവന് ഉള്ളിൽ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് […]

Posted inലേറ്റസ്റ്റ്

അനിൽ അംബാനിക്കെതിരെ എൽഐസി നൽകിയ പരാതിയിൽ സിബിഐ കേസെടുത്തു

  അനിൽ അംബാനിക്കെതിരെ എൽഐസി നൽകിയ പരാതിയിൽ സിബിഐ കേസെടുത്തു . 4500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ രേഖകൾ നൽകി നിക്ഷേപം നടത്തിച്ചുവെന്നും പരാതിയിൽ പറയുന്നു. ഗൂഢാലോചന, വഞ്ചന, പണം ദുരുപയോഗം, അഴിമതി നിരോധന നിയമപ്രകാരം കുറ്റങ്ങൾ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. റിലയൻസ് കമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി 4500 കോടി രൂപയുടെ നോൺ-കൺവേർട്ടിബിൾ ഡിബെഞ്ചറുകളിൽ എൽഐസിയെ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതായാണ് ആരോപണം. 2020 ഒക്ടോബർ 15ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

  പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരന്‍റെ പേര് പറയാതെ അവസരവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു. അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി വിമര്‍ശിച്ചു. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.അവസരവാദക്കാരൻ ബിജെപി വോട്ട് കിട്ടും എന്ന് പറയുകയാണെന്നും സുധാകരനെ ഉദ്ദേശിച്ചുകൊണ്ട് പിണറായി വിജയൻ വിമര്‍ശിച്ചു. ജി സുധാകരന്‍റെ പേര് പറയാതെയാണ് വിമര്‍ശനം. എങ്ങനെ എങ്കിലും എൽഡിഎഫിനെ […]