ഇസ്ലാമാബാദിൽ അമേരിക്ക – ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പടക്കപ്പലിന് ഇറാൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്.തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ ആക്രമിക്കും എന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയെന്നും പടക്കപ്പൽ തടഞ്ഞ് തിരിച്ചയച്ചെന്നും ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ച പരാജയപ്പെട്ടാൽ കനത്ത ആക്രമണം നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയപ്പോൾ, വാഗ്ദാനങ്ങൾ പാലിച്ചാൽ മാത്രമേ ചർച്ചകൾക്ക് പ്രയോജനമുള്ളൂ എന്ന് ഇറാനും പ്രതികരിച്ചു.അമേരിക്ക – ഇറാൻ ചർച്ച അടുത്ത ഘട്ടത്തിൽ എത്തി. ഇരു പക്ഷത്തെയും വിദഗ്ധർ ചർച്ച തുടങ്ങി. നേരിട്ടുള്ള ചർച്ചകളാണ് നടക്കുന്നത്. ആണവ പദ്ധതികൾ, യുനേനിയം സമ്പുഷ്ടീകരണം എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായുംചർച്ച നടക്കുന്നത്.
ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പടക്കപ്പലിന് ഇറാൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്
