മണ്ഡലത്തിൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാൾ ഭൂരിപക്ഷം കുറവെങ്കിൽ മാത്രം ഇടപെടാമെന്ന്ബംഗാൾ എസ്ഐആറിൽ സുപ്രീംകോടതി നിർദേശം.പശ്ചിമ ബംഗാളിലെ എസ് ഐ ആർ കേസിലെ ഹർജി പരിഗണിക്കവെ സുപ്രീം കോടതിയിൽ നിന്ന് നിർണ്ണായക നിരീക്ഷണങ്ങൾ. തെരഞ്ഞെടുപ്പ് പ്രക്രിയകൾ തടയുക എന്നതല്ല കോടതികളുടെ ധർമ്മമെന്ന് ജസ്റ്റിസ് ജോയ് മാല ബാഗ് ചി വ്യക്തമാക്കി. ഒരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാൾ കുറവാണ് ഭൂരിപക്ഷം എങ്കിൽ മാത്രമേ ഫലത്തിൽ ഇടപെടൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ കോടതിയുടെ ഇടപെടൽ അത്യാവശ്യമായി വരുന്നുള്ളൂ എന്നും കോടതി കൂട്ടിച്ചേർത്തു. രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾക്കിടയിൽ വോട്ടർമാർ ഞെരുങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതിയുള്ളവർ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു.
