womens bill 1

വനിതാ സംവരണ നിയമം നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള ഡീലിമിറ്റേഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമാകുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കുന്നത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് 2011 സെൻസസ് അടിസ്ഥാനമാക്കിയുള്ളതിനേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പാർലമെൻ്റിൽ വിശദീകരിച്ചു.പ്രതിപക്ഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ചെറിയ സംസ്ഥാനങ്ങൾക്കും മോദി സർക്കാർ നൽകിയ ഏറ്റവും മികച്ച കരാറാണിതെന്നും പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെ എംപി പറഞ്ഞു. 2011 ലെ സെൻസസ് അടിസ്ഥാനമാക്കി നിയോജകമണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിനായി ഒരു കമ്മീഷൻ രൂപീകരിക്കാൻ നിർദ്ദേശിക്കുന്ന ഡീലിമിറ്റേഷൻ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *