Posted inഓട്ടോമോട്ടീവ്

പുതിയ അഞ്ച് മോഡലുകള്‍ അവതരിപ്പിച്ച് ട്രയംഫ്

പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ ജനപ്രിയ മോഡലുകളായ സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്‌സ്, സ്‌ക്രാംബ്ലര്‍ 400 എക്‌സ് സി, ത്രക്സ്റ്റണ്‍ 400, സ്പീഡ് ടി4 എന്നിവയുടെ 350 സിസി പതിപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍ജിന്‍ ശേഷി കുറഞ്ഞെങ്കിലും ഈ ബൈക്കുകള്‍ ഇപ്പോഴും ‘400’ എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. 1,95,000 രൂപ മുതല്‍ 2,65,538 രൂപ വരെയാണ് വില. പഴയ മോഡലുകളെ അപേക്ഷിച്ച് 10,845 രൂപ വരെ കുറവുണ്ട്. എല്ലാ മോഡലുകള്‍ക്കും […]

Posted inപുസ്തകങ്ങൾ

ഉള്ളറകള്‍ തുറക്കുമ്പോള്‍

കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സ്വീകരിക്കാത്ത ഒരു നമ്പൂതിരികുടുംബത്തിലെ കുട്ടിയാണ് നന്ദിനി. സ്വതന്ത്രചിന്താഗതിക്കാരിയാണവള്‍. അവള്‍ക്ക് പാരമ്പര്യങ്ങളില്‍ വിശ്വാസമില്ല; പുരോഗമനവാദിയാണ്. സാമൂഹികസേവനത്തിന് ഉചിതമായ വേഷം വക്കീലിന്റേതാണെന്ന് ഉറപ്പിച്ച്, അവള്‍ വക്കീലാവാന്‍ ലോ കോളേജില്‍ ചേര്‍ന്നു പഠിച്ചു. എന്നാല്‍, വക്കീല്‍പ്പണിയുടെ ഉള്ളുകള്ളികള്‍ അവള്‍ മനസ്സിലാക്കാന്‍ വൈകി. ഒടുവില്‍ മത്സരബുദ്ധിയും കാപട്യവും കുറഞ്ഞ കര്‍മ്മരംഗത്തേക്ക് ഇറങ്ങാന്‍ അവള്‍ തീരുമാനിച്ചു. കോടതിയും അഭിഭാഷകവൃത്തിയും പശ്ചാത്തലമായ ലഘുനോവല്‍. ‘ഉള്ളറകള്‍ തുറക്കുമ്പോള്‍’. അഡ്വ. കെ.രാംകുമാര്‍. മാതൃഭൂമി. വില 102 രൂപ.

Posted inആരോഗ്യം

വേനല്‍ക്കാലമാണെന്ന് കരുതി അമിതമായി വെള്ളം കുടിക്കരുത്!

വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണെങ്കിലും അമിതമായി വെള്ളം കുടിക്കുന്നത് അപകടമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഹൈപ്പോനാട്രീമിയ അഥവാ വാട്ടര്‍ ഇന്‍ടോക്‌സിക്കേഷന്‍ എന്ന അപകടകരമായ അവസ്ഥയിലേക്ക് നയിക്കാം. രക്തത്തിലെ സോഡിയത്തിന്റെ അളവ് അമിതമായി കുറയുന്ന അവസ്ഥയാണ് ഹൈപ്പോനാട്രീമിയ. സോഡിയം കുറയുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍ ഉള്ളിലേക്ക് വെള്ളം വലിച്ച് വീര്‍ക്കാന്‍ തുടങ്ങുന്നു. ഇത് തലച്ചോറിലെ കോശങ്ങളെ ബാധിക്കുമ്പോള്‍ കഠിനമായ തലവേദന, ആശയക്കുഴപ്പം, ഛര്‍ദ്ദി എന്നിവയുണ്ടാകുകയും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യാം. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡോണള്‍ഡ് ട്രംപിനെ പദവിയില്‍ നിന്ന് നീക്കാന്‍ ഭരണഘടനയിലെ ‘ഇരുപത്തിയഞ്ചാം ഭേദഗതി’ പ്രയോഗിച്ചേക്കുമെന്ന ചര്‍ച്ചകള്‍ യുഎസില്‍  സജീവമാകുന്നു

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പദവിയില്‍ നിന്ന് നീക്കാന്‍ ഭരണഘടനയിലെ ‘ഇരുപത്തിയഞ്ചാം ഭേദഗതി’ പ്രയോഗിച്ചേക്കുമെന്ന ചര്‍ച്ചകള്‍ യുഎസില്‍  സജീവമാകുന്നു. സാധാരണ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കപ്പുറം, പണം വെച്ചുള്ള പ്രവചനങ്ങള്‍ നടക്കുന്ന പ്രവചന വിപണികളിലും ഇതിനുള്ള സാധ്യത വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതും ട്രംപിന്‍റെ വിവാദപരമായ ചില പ്രതികരണങ്ങളുമാണ് ഇതിലേക്ക് നയിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുൻ കോൺഗ്രസ്‌ പ്രവർത്തകൻ പി.കെ. ഫിറോസിന്‍റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ട് മറിക്കാൻ എട്ടു കോടി രൂപ വാങ്ങിയെന്ന നാട്ടികയിലെ മുൻ കോൺഗ്രസ്‌ പ്രവർത്തകൻ പി.കെ. ഫിറോസിന്‍റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതാപൻ വക്കീൽ നോട്ടീസ് അയച്ചു.

Posted inലേറ്റസ്റ്റ്

പേരാമ്പ്ര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള ജീപ്പ് അനൗണ്‍സ്മെന്‍റിൽ ഇതുവരെ മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

പേരാമ്പ്ര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള ജീപ്പ് അനൗണ്‍സ്മെന്‍റിൽ ഇതുവരെ മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. ഫ്ലയിങ്സ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ചട്ടംലംഘനം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വിഷയത്തില്‍ കാഫിര്‍ സ്ക്രീന്‍ഷോട്ടിന് സമാനമായ തരത്തില്‍ നിയമപോരാട്ടം നടത്താന്‍ ആലോചിക്കുകയാണ് യുഡിഎഫ് നേതൃത്വം. ഒരാഴ്ചയോളമായി ആളിക്കത്തുകയും യുഡിഎഫ് നേതൃത്വം വലിയ പ്രചാരണ ആയുധമാക്കുകയും ചെയ്ത വിവാദമായിരുന്നു പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ആവളയിലും പരിസരപ്രദേശങ്ങളിലും നടന്ന അനൗണ്‍സ് മെന്‍റ്.

Posted inലേറ്റസ്റ്റ്

സൗദി അറേബ്യയിൽ 69 അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം

സൗദി അറേബ്യയിൽ 69 അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം. ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമപ്രകാരം, ഈ തസ്തികകളിൽ 100% സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ, ഇത് ആയിരക്കണക്കിന് പ്രവാസികളുടെ തൊഴിലിനെ ബാധിക്കും.പ്രവാസികൾ ധാരാളമായി ജോലി ചെയ്തിരുന്ന പല സുപ്രധാന തസ്തികകളും പുതിയ പട്ടികയിൽ ഉൾപ്പെട്ടതോടെ ആയിരക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നോ അല്ലെങ്കിൽ ഈ തസ്തികകളിലേക്ക് പുതിയ വിസ ലഭിക്കില്ലെന്നോ ഉറപ്പായി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിദേശകാര്യമന്ത്രി പ്രചാരണ പരിപാടിക്കിടെ പേര് പരാമർശിക്കാത്തതിൽ പിണങ്ങി വേദിവിട്ട് ആർ. ശ്രീലേഖ

    വിദേശകാര്യമന്ത്രി പ്രചാരണ പരിപാടിക്കിടെ പേര് പരാമർശിക്കാത്തതിൽ പിണങ്ങി വേദിവിട്ട് ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖരുമായുളള കൂടിക്കാഴ്ചക്കിടെയാണ് എസ്. ജയശങ്കർ സ്ഥാനാർത്ഥിയായ ശ്രീലേഖയുടെ പേര് പറയാതിരുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരിക്കെ വേദിവിട്ടിറങ്ങിയ ശ്രീലേഖയെ നേതാക്കൾ അനുനയിപ്പിച്ച് തിരികെയെത്തിച്ചു.തിരുവനന്തപുരത്ത് മാസ്കറ്റ് ഹോട്ടലിൽ വട്ടിയൂർക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയായിരുന്നു പരിപാടി. ഓൺലൈൻ പ്രസംഗത്തിൽ വിദേശകാര്യമന്ത്രി ആർ. ശ്രീലേഖയുടെ പേര് പറഞ്ഞതേയില്ല. രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പരിപാടിയിൽ തന്‍റെ […]

Posted inലേറ്റസ്റ്റ്

പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണത്തിൽ രേഖകൾ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ

    പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണത്തിൽ രേഖകൾ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ. ടി ഐ മധുസൂദനനും ടി വിശ്വനാഥനുമെതിരെയാണ് ആരോപണം. സഹകരണ ജീവനക്കാർ നൽകിയ 70 ലക്ഷം രേഖകളിൽ ഇല്ല. വരവിനേക്കാൾ കവിഞ്ഞ ചെലവ് രേഖപ്പെടുത്തി. 42337 രൂപ പാർട്ടിക്ക് കടമെന്ന് വരുത്തി. മിനുട്സ് ബുക്ക് ടിഐ മധുസൂദനൻ കടത്തിയെന്നും 35 ലക്ഷം രൂപ ധനരാജ് ഫണ്ടിൽ നിന്ന് വകമാറ്റിയെന്നും വി കുഞ്ഞിക്കൃഷ്ണൻ ആരോപിക്കുന്നു.

Posted inലേറ്റസ്റ്റ്

കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് രാജ്യത്തെ പ്രമുഖ ഏജന്‍സികളില്‍ ഒന്നായ പോള്‍ ട്രാക്കര്‍ സര്‍വ്വേ

      കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് രാജ്യത്തെ പ്രമുഖ ഏജന്‍സികളില്‍ ഒന്നായ പോള്‍ ട്രാക്കര്‍ സര്‍വ്വേ. യു.ഡി.എഫ് 76-85 സീറ്റകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഏറ്റവും പുതിയ പോള്‍ ട്രാക്കര്‍ പ്രീ-പോള്‍ സര്‍വേ പ്രവചിച്ചത്. 55 മുതല്‍ 60 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് പ്രതിപക്ഷമാകുമെന്നും സര്‍വ്വേ ഫലം പറയുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയ്ക്ക് 1 മുതല്‍ 3 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.ശക്തമായ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമാണ് ഇതിന് കാരണമായി […]