രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണം സ്വയം നടത്തുകയോ അല്ലെങ്കിൽ വിഷയം ഒരു കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചു. കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം. രാഹുൽ ഗാന്ധിയുടെ പൗരത്വ തർക്ക കേസ് പരിഗണിക്കുന്നതിനിടെ, കേസിൽ കേന്ദ്ര സർക്കാരിനെ ഒരു കക്ഷിയാക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഹർജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്റെ ഉത്തരവ്
