2016ല്‍ പുറത്തിറങ്ങിയ തന്റെ കന്നി ചിത്രം ‘ഹാപ്പി വെഡ്ഡിങ്ങി’ന് രണ്ടാംഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ആദ്യഭാഗത്തിന്റെ അതേ ഴോണറില്‍ തന്നെയൊരുങ്ങുന്ന ചിത്രം ഉടന്‍ വരുമെന്ന് ഒമര്‍ ലുലു സാമൂഹികമാധ്യമങ്ങള്‍ വഴി അറിയിച്ചു. പിന്നീട് ആആറ് സിനിമകള്‍ സംവിധാനംചെയ്തെങ്കിലും, ഒമര്‍ ലുലുവിന്റെ കരിയര്‍ ബെസ്റ്റ് എന്ന് വിശേഷിപ്പക്കപ്പെട്ട ചിത്രമാണ് ‘ഹാപ്പി വെഡ്ഡിങ്’. സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു ‘ഹാപ്പി വെഡ്ഡിങ്ങി’ലെ പ്രധാന താരങ്ങള്‍. മനീഷ് കെ.സിയും പ്രനീഷും ചേര്‍ന്നെഴുതിയ ചിത്രം നിര്‍മിച്ചത് നാസര്‍ അലിയായിരുന്നു. […]
റോയല്‍ എന്‍ഫീല്‍ഡ് ഫ്ലൈയിങ് ഫ്ലീ
റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഏപ്രില്‍ 10ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫ്ലൈയിങ് ഫ്ലീ എന്ന പേരിലുള്ള പുതിയ മോട്ടോര്‍സൈക്കിള്‍ നിരവധി നൂതന സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് വിപണിയില്‍ എത്തുന്നത്. 15.4കിലോവാട്ട് പിഎംഎസ്എം ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. ഇതിന് വെറും 3.7 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും പരമാവധി 115 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും സാധിക്കും. 3.91 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 154 […]
തുരങ്കം
പണ്ടുകാലത്ത് ക്ഷേത്രങ്ങളിലേക്കും കൊട്ടാരങ്ങളിലേക്കുമെല്ലാം സുരക്ഷാവശ്യങ്ങള്‍ക്കും മറ്റും തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അത്തരത്തില്‍ തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരുന്ന തുരങ്കന്മാരുടെ കഥയാണ് ദീപു എഴുതിയ തുരങ്കം എന്ന നോവലിലുള്ളത്. കേമനായ കോമന്‍തുരങ്കനില്‍നിന്ന് തുടങ്ങി ഈ തലമുറയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പാടലന്‍ വരെയുള്ളവരുടെ ജീവിതവും അവരുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളും ചരിത്രവും സങ്കല്‍പ്പവും ഇഴചേര്‍ത്തൊഴുക്കിയിരിക്കുന്നു. ‘തുരങ്കം’. ദീപു. ഡിസി ബുക്‌സ്. വില 225 രൂപ.
സ്ത്രീകളില്‍ കുടവയര്‍ കൂടി വരുന്നു!
ജോലി, യാത്രകളുടെ രീതി എന്നിവ ഇന്ത്യയിലെ നഗരവാസികളില്‍ അമിത വണ്ണത്തിന് പ്രധാന കാരണമാകുന്നെന്ന് പഠനം. ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, വാഹനയാത്ര, പാക്കേജ് ഭക്ഷണത്തിന്റെ ലഭ്യത എന്നിവ രാജ്യത്തെ മെട്രോ നഗരവാസികളായ പുരുഷന്‍മാരിലും സ്ത്രീകളിലും അമിതവണ്ണത്തിന് കാരണമാകുന്നു. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങള്‍ അമിത വണ്ണത്തിന്റെ ഹോട്ട് സ്പോട്ടുകളായി മാറിയിട്ടുണ്ടെന്നും നേച്ചര്‍-സയന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. രാജ്യവ്യാപകമായി ജനങ്ങളില്‍ അമിതവണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഭൂമിശാത്രപരവും ലിംഗഭേദവും അനുസരിച്ച് വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് […]
വയനാട്ടിലെ കോൺഗ്രസ് നേതാവ് എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യക്ക് കാരണം കുടുംബപ്രശ്നങ്ങളാണെന്നും നേതാക്കൾക്ക് പങ്കില്ലെന്നും കോൺഗ്രസ്നേതാവ് കെ ഇ വിനയൻ
വയനാട്ടിലെ കോൺഗ്രസ് നേതാവ് എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യക്ക് കാരണം കുടുംബപ്രശ്നങ്ങളാണെന്നും നേതാക്കൾക്ക് പങ്കില്ലെന്നും കോൺഗ്രസ്നേതാവ് കെ ഇ വിനയൻ.. ആത്മഹത്യക്കുറിപ്പില്‍ പൊലീസ് ശരിയായ വിധത്തില്‍ അന്വേഷണം നടത്തിയില്ലെന്നും കത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എന്‍ എം വിജയന്‍റെ കേസ് പുനപരിശോധിച്ച് വിശദമായ അന്വേഷണം നടത്തും. പ്രിയങ്ക ഗാന്ധിയെ പോലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കാന്‍ സിപിഎം.നടത്തിയ തന്ത്രത്തില്‍ എന്‍ എം വിജയന്റെ മകനും മരുമകളും പെട്ടുപോയിരിക്കുകയാണ്. […]
ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്
ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ, ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കുമെന്ന് വാൻസ് ഭീഷണിപ്പെടുത്തി. ഇറാൻ തങ്ങളുടെ രീതി തിരുത്താൻ തയ്യാറാകാത്ത പക്ഷം ഈ ആയുധങ്ങൾ പ്രയോഗിക്കാൻ ട്രംപിന് മടിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ട്രംപ് നിശ്ചയിച്ചിട്ടുള്ള സമയപരിധിയായ ഇന്ന് രാത്രി എട്ടു മണിക്കുള്ളിൽ തന്നെ ഇറാന്റെ മറുപടി ലഭിക്കണമെന്നും ജെ ഡി വാൻസ് മുന്നറിയിപ്പ് നൽകി. […]
മദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബൽ മദ്യക്കുപ്പികൾക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ
മദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബൽ മദ്യക്കുപ്പികൾക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യകുപ്പികൾക്ക് പുറത്ത് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തുന്നതിനാൽ അർബുദത്തിന്റെ കാര്യം എടുത്തുപറയേണ്ടതില്ല എന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. അർബുദത്തിന് കാരണമാകുമെന്ന ലേബൽ മദ്യക്കുപ്പികളിൽ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. അമിത മദ്യപാനം കാൻസറിന് മാത്രമല്ല കരൾ വീക്കം മുതലായ രോഗങ്ങൾക്കും കാരണമാകുമെന്ന സാഹചര്യത്തിലാണ് ആരോഗ്യത്തിന് ഹാനികരം എന്ന ലേബൽ പതിപ്പിച്ചിട്ടുള്ളതെന്ന് എക്സൈസ് […]
മഴക്കാല മുന്നൊരുക്കങ്ങളില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് യുഡിഎഫ്
മഴക്കാല മുന്നൊരുക്കങ്ങളില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് യുഡിഎഫ്. കേരളത്തില്‍ മഴക്കാലം എത്തുമ്പോള്‍ തന്നെ പ്രളയഭീതിയും ആശങ്കയും കൂടി വരുന്നത് പതിവായിട്ടുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങള്‍, സംസ്ഥാനത്തിന്റെ പ്രളയ നിയന്ത്രണ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകളെ വീണ്ടും മുന്നില്‍ കൊണ്ടുവരുന്നതായി യുഡിഎഫ് കുറ്റപ്പെടുത്തി.
കേരള നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു
കേരള നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇനി നിശബ്ദ പ്രചരണത്തിൻ്റെ മണിക്കൂറുകളാണ്. 2.71 കോടി വോട്ടർമാർ മറ്റന്നാൾ കേരളത്തിൻ്റെ അടുത്ത അഞ്ച് വർഷത്തെ ഭരണം ആര് വേണമെന്ന് തീരുമാനിക്കും.മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ സംസ്ഥാനമാകെ ആവേശം നിറഞ്ഞിരുന്നു . നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായി. നാടും നഗരവും ഒന്നാകെ ആവേശം അലയടിച്ചുയർന്നപ്പോൾ കൊട്ടിക്കലാശം ആകർഷകമായി. ദിവസങ്ങൾ നീണ്ടുനിന്ന പോർവിളിക്കൊടുവിൽ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം […]
കേരളത്തിലെ ജനങ്ങൾ രേവന്ത് റെഡ്ഡിയെയും കോൺഗ്രസിനെയും വിശ്വസിക്കരുതെന്ന് കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കെ കവിത
തെലങ്കാനയിലെ ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചുവെന്നും അതിനാൽ കേരളത്തിലെ ജനങ്ങൾ രേവന്ത് റെഡ്ഡിയെയും കോൺഗ്രസിനെയും വിശ്വസിക്കരുതെന്നും കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കെ കവിത.തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇപ്പോൾ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയാണ്. എന്നാൽ കോൺഗ്രസ് പാർട്ടി തെലങ്കാനയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. തെലങ്കാനയിൽ അവർ ആറ് വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ അതിൽ പകുതി വാഗ്ദാനം പോലും അവർ ശരിയായി നടപ്പിലാക്കിയിട്ടില്ലെന്ന് കെ കവിത ചൂണ്ടിക്കാട്ടി.അഴിമതിയും വഞ്ചനയുമാണ് തെലങ്കാനയിലെ കോൺഗ്രസിന്‍റെ […]
