7 25

മാനസികാരോഗ്യത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഏകാന്ത ജീവിതം വില്ലനാകുമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നത്. ഏകാന്തത ഹൃദയ വാല്‍വില്‍ തകരാറുകള്‍ ഉണ്ടാക്കും. ഹൃദയത്തിന്റെ നാല് വാല്‍വുകളില്‍ ഒന്ന് തകരാറിലാവുന്ന വാല്‍വുലാര്‍ ഹാര്‍ട്ട് ഡിസീസ് ഇന്ന് വര്‍ധിച്ചു വരുന്നതായി വിദഗ്ധര്‍ പറയുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ 2026-ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 1999 മുതല്‍ 2020 വരെയുള്ള കാലത്ത് 440,000 പേരാണ് വാല്‍വിന് തകരാര്‍ വന്നു മരിച്ചത്. ഏകാന്തത കൂടുതലായി അനുഭവിക്കുന്നവരില്‍ വാല്‍വുലാര്‍ ഹാര്‍ട്ട് ഡിസീസിനുള്ള സാധ്യത 19 ശതമാനം കൂടുതലാണ്. ഏകാന്തത കടുത്ത സമ്മര്‍ദത്തിലേക്ക് നയിക്കുകയും ശരീരത്തില്‍ നീര്‍വീക്കം ഉണ്ടാകാനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കാരണമാവും. ഇത് ക്രമേണ ഹൃദയവാല്‍വുകളുടെ തകരാറിലേക്കും നയിക്കുന്നു. ഏകാന്തത ഒരു നിശബ്ദ കൊലയാളിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഏകാന്തത മൂലമുള്ള മാനസികസമ്മര്‍ദത്തെ തുടര്‍ന്ന് പ്രതിവര്‍ഷം 8,71,000 ജീവനുകളാണ് നഷ്ടമാകുന്നതെന്ന് അടുത്തിടെ ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏകാന്തത ഹൃദ്രോഗം, പ്രമേഹം, അകാലമരണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും ഒറ്റയ്ക്കിരിക്കാതെ സാമൂഹികബന്ധങ്ങളുണ്ടാക്കണം എന്നുമാണ് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *