പിറന്നാള്‍ ദിനത്തില്‍ വിക്രമിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ‘വിക്രം 63’ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആനന്ദ് ശങ്കര്‍ ആണ് വിക്രം 63 സംവിധാനം ചെയ്തിരിക്കുന്നത്. ഇരുമുഗന്‍ എന്ന ചിത്രത്തിന് ശേഷം വിക്രമും ആനന്ദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് രണ്ട് മൂന്ന് ചിത്രങ്ങള്‍ വിക്രമിന്റേതായി പ്രഖ്യാപിച്ചിരുന്നു. മഡോണ്‍ അശ്വിന്‍, സി പ്രേം കുമാര്‍ തുടങ്ങിയ സംവിധായകരുടെ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് മുടങ്ങി. വീര ധീര സൂരന്‍ രണ്ടാം ഭാഗത്തിനായാണ് വിക്രം ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗൗതം വാസുദേവ് മേനോന്‍ ചിത്രം ‘ധ്രുവനച്ചത്തിരം’ മെയ് 24-ന് തിയറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
‘വിക്രം 63’ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടു
