6 25

എഐ ഉപയോഗം വ്യാപകമായതോടെ കനത്ത തൊഴില്‍ നഷ്ടമാണ് ടെക് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആഗോള തലത്തില്‍ 95 കമ്പനികളില്‍ നിന്നുമാത്രം ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 73,000 ത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. 10 ലക്ഷത്തിലധികം ടെക് തസ്തികകളാണ് 2021 മുതല്‍ ആവശ്യമില്ലാതായത്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, സോഫ്റ്റ്വെയര്‍, സാസ്, ഇ-കോമേഴ്‌സ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും എ.ഐ മൂലമുളള തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. എ.ഐ കൂടുതല്‍ വികസിച്ചിരിക്കുന്ന യു.എസിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ മെറ്റ മെയ് 20 മുതല്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യ അടക്കമുളള ഏഷ്യന്‍ രാജ്യങ്ങളില്‍ സെമികണ്ടക്ടര്‍, ടെലികോം, ഐടി സേവന മേഖലകളിലും തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ മനസിലാക്കുകയും അവ പ്രവര്‍ത്തിപ്പിക്കുന്നതിനുളള ശേഷി ആര്‍ജിക്കുകയും ചെയ്യണമെന്നാണ് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *