ഡി എം കെ സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് മുതൽ തന്നെ തടയാൻ പല വഴികളിലൂടെ ശ്രമിച്ചെന്നും കരൂർ ദുരന്തവും ജനനായകൻ വിവാദവും തന്നെ തളർത്തിയില്ല, തന്റെ യോഗങ്ങൾ മുടക്കാൻ മാർഗരേഖ കൊണ്ടുവന്നു, അതും വിജയിച്ചില്ല. ഒടുവിൽ തന്റെ ചുറ്റുമുള്ള ആളുകളെ ഉപയോഗിക്കാൻ ശ്രമിച്ചു. അങ്ങനെ പല രീതിയിലുള്ള പരിശ്രമങ്ങൾ പരാജയപ്പെട്ടു. ഏറ്റവും ഒടുവിലാണ് തെരഞ്ഞെടുപ്പിന് 30 ദിവസം മുൻപ് വ്യക്തിപരമായി അപകീർത്തിപെടുത്താൻ ശ്രമം നടന്നതെന്നും അതും […]
സംവിധായകൻ രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യപേക്ഷ തള്ളി
സംവിധായകൻ രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യപേക്ഷ തള്ളി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിലവിൽ ഒരു കേസിൽ പ്രതിയാണ് രഞ്ജിത്തെന്നും ജയിലിൽ ഉള്ളയാൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് വിഡി സതീശൻ
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ആണ് ബിജെപി നടത്തുന്നതെന്നും പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും വിഡി സതീശൻ. നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്നും നിയമപരമായി നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു. സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ തന്നെ പണം വിതരണം ചെയ്യുകയാണ് ബിജെപിയെന്നും കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബിജെപി തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള വെടിനിര്‍ത്തലിൽ അമേരിക്ക നേടിയത് സമ്പൂർണ വിജയമെന്ന് ട്രംപ്
ഇറാനുമായുള്ള വെടിനിര്‍ത്തലിൽ അമേരിക്ക നേടിയത് സമ്പൂർണ വിജയമെന്ന് ഡൊണൾഡ് ട്രംപ്. കരാറിൽ നിന്നും ഇറാൻ പിന്മാറിയാൽ ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ നശിപ്പിക്കുമോ എന്ന ചോദ്യത്തിന് ആവശ്യമെങ്കിൽ വേണ്ടി വന്നേക്കുമെന്ന് ട്രംപ് വ്യക്തമാക്കി. പുനർനിർമ്മാണത്തിനു വേണ്ടതെല്ലാം ഇറാനു നൽകും. എല്ലാം ശരിയായി നടക്കുന്നുവെന്നുറപ്പാക്കാൻ കുറച്ചുകാലം കൂടി പശ്ചിമേഷ്യയിൽ അമേരിക്കൻ സാന്നിധ്യമുണ്ടാകും. വരാനിരിക്കുന്നത് പശ്ചിമേഷ്യയുടെ സുവർണകാലമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ ട്രംപ് പ്രഖ്യാപിച്ചത്.
ശോഭ സുരേന്ദ്രനെതിരെ വോട്ടിന് സാരി വിതരണം ചെയ്തെന്നും പരാതി
പാലക്കാട് എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ വോട്ടിന് സാരി വിതരണം ചെയ്തെന്നും പരാതി. പിരിയാരിയിലെ വീട്ടുകളിൽ ബി ജെ പി പ്രവർത്തകർ സാരി നൽകുന്നതിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ വിവിധ മേഖലകളിൽ ഇത്തരത്തിൽ വോട്ടിനായി ശോഭ സുരേന്ദ്രൻ പണവും സാരിയും നൽകുന്നുവെന്ന് സി പി എമ്മും കോൺഗ്രസും ആരോപണം ഉയർത്തിയിരുന്നു. കൊട്ടിക്കലാശത്തിൽ പങ്കെടുത്ത സ്ത്രീകൾ ഒരേ പോലുള്ള സാരി ധരിച്ചെത്തിയതിലും ആക്ഷേപമുണ്ട്. എൻ ഡി എ കേന്ദ്രങ്ങളിൽ നിന്ന് കൈമാറിയ സാരിയാണ് […]
യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിര്‍ദേശം
അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിവി ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടറുടെ നിര്‍ദേശം. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിര്‍ദേശം നൽകിയത്. സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കിയുള്ള ലഘുലേഖ പ്രചരിപ്പിച്ചതിൽ സിപിഐക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സംഭവത്തിൽ മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിവി ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടറുടെ നിര്‍ദേശം.
ബിജെപി പ്രവർത്തക പണം നൽകിയെന്ന ആരോപണം നിഷേധിച്ച് വയോധിക
ബിജെപി പ്രവർത്തകർ പണം നൽകിയെന്ന ആരോപണം നിഷേധിച്ച് വയോധിക. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബിജെപി പ്രവർത്തകർ പണം നൽകിയതായി ആരോപിക്കുന്നത്. എന്നാൽ കൈയിലുണ്ടായിരുന്നത് പെൻഷൻ തുകയായിരുന്നുവെന്ന് വയോധിക പറഞ്ഞു. പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു.
കോൺഗ്രസ് സംഘത്തിനെതിരെ ആരോപണവുമായി ബി ജെ പി
പാലക്കാട് വോട്ടിന് നോട്ട് ആരോപണവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ട കോൺഗ്രസ് സംഘത്തിനെതിരെ ആരോപണവുമായി ബി ജെ പി. കാറിൽ എത്തിയ കോൺഗ്രസ് സംഘം എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് ബി ജെ പി നേതാക്കളുടെ ആരോപണം. ശോഭക്കൊപ്പമെത്തിയവർ വോട്ടിന് പണം നൽകുന്നുവെന്നാരോപിച്ച് ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകർ ശോഭയെ തടയാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു. നേരത്തെ ശോഭയും കാറിനുള്ളിലുള്ളവരുമായി തർക്കിക്കുന്നതിന്‍റെ ദൃശ്യങ്ങൾ […]
റീപോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും
പലിശ നിരക്കിലോ സമീപനത്തിലോ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റീപോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും. എംഎസ്എഫ്, എസ്ഡിഎഫ് എന്നീ താക്കോല്‍ നിരക്കുകളിലും മാറ്റമില്ല. വായ്പാലഭ്യതയോടു ന്യൂട്രല്‍ സമീപനം തുടരും. 2025-26 ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച നിഗമനം 7.4 ല്‍ നിന്ന് 7.6 ശതമാനമായി ഉയര്‍ത്തി. 2026-27 ല്‍ പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 6.9 ശതമാനമാണ്. ഒന്നാം പാദ വളര്‍ച്ച പ്രതീക്ഷ 6.9 ല്‍ നിന്ന് 6.8 ശതമാനമായും രണ്ടാം പാദ പ്രതീക്ഷ ഏഴില്‍ നിന്ന് […]
ചൈനീസ് കമ്പനികളുടെ കോപ്പിയടി തടയാന്‍ കൂട്ടായ്മ
ആഗോള എഐ വിപണിയില്‍ ചൈനീസ് കമ്പനികള്‍ നടത്തുന്ന മോഡല്‍ കോപ്പിയടി തടയാന്‍ അസാധാരണമായ കൂട്ടായ്മ രൂപീകരിച്ച് വിപണിയിലെ കടുത്ത എതിരാളികളായ ഓപ്പണ്‍എഐ, ആന്ത്രോപിക്, ഗൂഗിള്‍ എന്നിവര്‍. അമേരിക്കന്‍ എഐ മോഡലുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി കുറഞ്ഞ ചെലവില്‍ സമാനമായ മോഡലുകള്‍ നിര്‍മ്മിക്കുന്ന ചൈനീസ് തന്ത്രത്തെ പ്രതിരോധിക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. ഇത്തരത്തിലുള്ള കോപ്പിയടി മൂലം ഓപ്പണ്‍എഐ, ആന്ത്രോപിക്, ഗൂഗിള്‍ തുടങ്ങിയ സിലിക്കണ്‍ വാലിയിലെ കമ്പനികള്‍ക്ക് പ്രതിവര്‍ഷം ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടം ഉണ്ടാക്കുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. സൈബര്‍ […]
