പശ്ചിമേഷ്യയിലെ സംഘര്‍ഷം രാജ്യത്തെ വിദേശ വ്യാപാരത്തില്‍ കുത്തനെ ഇടിവുണ്ടാക്കി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം മാര്‍ച്ചിലെ കയറ്റുമതിയില്‍ 7.4 ശതമാനവും ഇറക്കുമതിയില്‍ 6.5 ശതമാനവും കുറവുണ്ടായി. ഇന്ത്യയുടെ മികച്ച 20 വ്യാപാര പങ്കാളികളില്‍ ഉള്‍പ്പെടുന്ന യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരം വന്‍തോതില്‍ താഴേക്ക് പോയി. യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ അസാധാരണമായ ഇടിവാണ് രേഖപ്പെടുത്തിയത്. യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഖത്തര്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി 37.3% മുതല്‍ 66.3% വരെ കുറഞ്ഞു. മുന്‍പ് പ്രതിമാസം ശരാശരി 1,140 കോടി ഡോളറായിരുന്ന ഇറക്കുമതി മാര്‍ച്ചില്‍ 620 കോടി ഡോളറായി.
ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ ഇടിവ്
