നാസിക് ടിസിഎസ് കേസിൽ പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതുകൊണ്ട് ഒന്നാംപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ എസ് സി, എസ്ടി നിയമപ്രകാരവുമുള്ള വകുപ്പ് കൂടി ചുമത്തി. ലൈംഗികാതിക്രമം, മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങളിലാണ് കേസിലെ മുഖ്യപ്രതി ഡാനിഷിനെതിരെ കേസ് എടുത്തിരുന്നത്. എന്നാൽ, പട്ടിക ജാതി പട്ടിക വർഗം അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള വകുപ്പ് കൂടി എഫഐആറിൽ ഉൾപ്പെടുത്തി.
നാസിക് ടിസിഎസ് കേസിൽ ഒന്നാംപ്രതിക്കെതിരെ എസ് സി, എസ്ടി നിയമപ്രകാരവുമുള്ള വകുപ്പ് കൂടി ചുമത്തി
