കാസർകോട് ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്. ചന്തേര പൊലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുള്ള മദനിയുടെ മൊഴിയെടുത്തത്. ചൈൽഡ് ലൈനോട് വിശദീകരിച്ചതുപോലെ അന്നു നടന്ന കാര്യം പൂർണമായും പൊലീസിനോടും വിശദീകരിച്ചുവെന്ന് റഹ്മത്തുള്ള പ്രതികരിച്ചു. പള്ളിയിൽ നടക്കുന്ന വിവാഹം സംബന്ധിച്ച് സമയം പള്ളി കമ്മിറ്റി അറിയിക്കുകയും പുരോഹിതനെത്തി മതാചാരപ്രകാരം ചടങ്ങ് നിർവഹിക്കലുമാണ് പതിവ്. വധുവിൻ്റെ പ്രായം അടക്കം മറ്റ് കാര്യങ്ങൾ അറിയില്ലെന്നും റഹ്മത്തുള്ള മദനി പറഞ്ഞു. മതപരമായി വിവാഹം നടന്നെന്നും ഇദ്ദേഹം പറയുന്നു.
വയനാട്ടിലെ ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങൾക്ക് താക്കോല്‍ കെമാറി
വയനാട്ടിലെ ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങൾക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങൾക്കാണ് ടൗണ്‍ഷിപ്പിൽ വീട് നല്‍കുന്നത്. അതില്‍ ഏഴ് കുടുംബങ്ങൾക്കാണ് ഇന്ന് താക്കോല്‍ കൈമാറിയത്. എന്നാല്‍ എല്ലാവരും ഒരുമിച്ച് മാത്രമേ താമസം ആരംഭിക്കുകയുള്ളൂ എന്ന് ദുരന്തബാധിതര്‍ പറഞ്ഞു. കിഫ്കോണിന്‍റെയും ഊരാളുങ്കലിന്‍റെയും പ്രതിനിധികൾ ഗുണഭോക്താക്കളുമായി ചർച്ച നടത്തിയതിന് ശേഷമാണ് താക്കോല്‍ കൈമാറിയത്. ആദ്യമായിട്ടാണ് ടൗൺഷിപ്പിൽ കുടുംബങ്ങൾക്ക് താക്കോൽ നൽകുന്നത്. 178 കുടുംബങ്ങളിലെ 7 കുടുംബങ്ങൾക്കാണ് ആദ്യഘട്ടം എന്ന നിലയിൽ താക്കോൽ നൽകുകയായിരുന്നു.
രമേശ് ചെന്നിത്തലയെക്കുറിച്ച് ഫുൾ പേജ് ഫീച്ചർ നൽകിയതിന് ഡിസിസി ജനറൽ സെക്രട്ടറി പ്രിജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി
ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ രമേശ് ചെന്നിത്തലയെക്കുറിച്ച് ഫുൾ പേജ് ഫീച്ചർ നൽകിയതിന് ഡിസിസി ജനറൽ സെക്രട്ടറി പ്രിജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി.താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് വിശദീകരണം നൽകുമെന്നും പ്രിജിൻ ബാബു പ്രതികരിച്ചു.പത്രത്തിൽ ഫീച്ചർ വന്നതിന് പിന്നാലെ രമേശ് ചെന്നിത്തല വിളിച്ചിരുന്നെന്നും ഈ സമയത്ത് ഫീച്ചർ വന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചെന്നും പ്രിജിൻ ബാബു വ്യക്തമാക്കി. അതേസമയം കടുത്ത അച്ചടക്ക ലംഘനമാണ് പ്രിജിൻ ബാബു നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രത്തിൽ ഫീച്ചർ നൽകിയതിൽ കെ പി […]
ഗുജറാത്തിൽ നഗരസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്നടന്ന തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി
ഗുജറാത്തിൽ നഗരസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്നടന്ന തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. പ്രധാന നഗരങ്ങളിലെല്ലാം വൻ ഭൂരിപക്ഷം നേടിയ ബിജെപി, കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും (എഎപി) ബഹുദൂരം പിന്നിലാക്കി. ഗുജറാത്തിലെ നഗരമേഖലകളിൽ ബിജെപിക്കുള്ള ശക്തമായ സ്വാധീനം അടിവരയിടുന്നതാണ് ഈ ഫലങ്ങൾ.
കെഎസ്ഇബി ഔദ്യോഗികമായി ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചു
കെഎസ്ഇബി ഔദ്യോഗികമായി ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചു. വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. പ്രകൃതിയാണ് പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി പറയുമ്പോൾ, ഉപഭോഗം കുറയ്ക്കാൻ കർശന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.പ്രകൃതി ചതിച്ചെന്ന് പറഞ്ഞുകൊണ്ടാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി സംസ്ഥാനത്ത് ഇന്ന് മുതൽ അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറുകളിലായിരിക്കും […]
വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ
വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ . ബീനാച്ചി അമ്പലപ്പറമ്പില്‍ അബ്ദുളളയുടെയും ഹസ്‌നയുടെയും മകനായ മുഹമ്മദ് ഫാദില്‍ (14) നെയാണ് വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് മുഹമ്മദ് ഫാദില്‍ തുങ്ങി നില്‍ക്കുന്നത് വീട്ടുകാര്‍ കണ്ടത്. തുടർന്ന് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പിന്നീട് ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് മറ്റി. ബീനാച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഫാദില്‍.
നെടുങ്കണ്ടം ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ സജി കുറ്റം സമ്മതിച്ചു
ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലയിൽ അറസ്റ്റിലായ സജി കുറ്റം സമ്മതിച്ചു. പ്രതിയെ നേരത്തെ വീടിന് സമീപത്തെ പറമ്പിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനായ സജിയോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ നാട്ടുകാർക്ക് സംശയം തോന്നി. ഇതേ തുടർന്ന് മകൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് […]
രമേശ് ചെന്നിത്തലയ്ക്കായി പത്രപരസ്യം നല്‍കിയ പ്രജിന്‍ ബാബുവിന് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി എ പ്രിജിന്‍ ബാബുവിന് കാരണം കാണിക്കല്‍ നോട്ടീസ്. രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയജീവിതം ദിനപത്രത്തില്‍ ഫോക്കസ് ഫീച്ചറായി മുഴുവന്‍ പേജ് പരസ്യം നല്‍കിയ എ പ്രിജിന്‍ ബാബുവിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമായി വിലയിരുത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് നടപ്പിലാക്കാൻ തീരുമാനം
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് വൈകിട്ട് 6നും രാത്രി 12നും ഇടയിൽ അരമണിക്കൂർ നടപ്പിലാക്കാമെന്ന് കെഎസ്ഇബി ഉന്നത തല യോഗത്തിൽ തീരുമാനം. പീക്ക് അവറിൽ വാഹന ചാർജ്ജിംഗ് പാടില്ലെന്നും എസി താപ നില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വൈകിട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും, പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായതെന്ന് ഉന്നത തലയോഗത്തിൽ വിലയിരുത്തി.
ദില്ലി സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് അതിഷി മർലിന
ദില്ലി സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് അതിഷി മർലിന. സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്ന മോദിയുടെ ഗ്യാരണ്ടി ഒരുവർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ലെന്നും, സ്ത്രീകളുടെ അക്കൗണ്ടിൽ 2500 രൂപ പോയിട്ട് 25 പൈസ പോലും വന്നിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ അതിഷി പണം എപ്പോൾ വരുമെന്നും ബിജെപി നേതൃത്വത്തോട് ചോദിച്ചു. 2025 ജനുവരിയിൽ ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി, 2025 മാർച്ച് എട്ടിന് എല്ലാ സ്ത്രീകൾക്കും അക്കൗണ്ടിൽ 2500 രൂപ വീതം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിരുന്നു.
