മോട്ടറോളയുടെ പുതിയ മോഡലായ മോട്ടറോള എഡ്ജ് 70 പ്രോ ഇന്ത്യയിലെത്തി. 36,999 രൂപ മുതലാണ് വില. 50 മെഗാപിക്‌സലിന്റെ സോണി ലിറ്റിയ 710 സെന്‍സര്‍ അടങ്ങിയ ട്രിപ്പിള്‍ പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റമാണ് പ്രധാന ആകര്‍ഷണം. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന മോട്ടോ എഐ സാങ്കേതികവിദ്യയും എല്ലാ ക്യാമറകളിലും ഫോര്‍കെ 60 എഫ്പിഎസ് വിഡിയോ റെക്കോര്‍ഡിങ് സൗകര്യവുമുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 8500 എക്‌സ്ട്രീം പ്രോസസര്‍, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 5200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള […]
‘ഹൗസ് ഓഫ് ദ് ഡ്രാഗണ്‍’ മൂന്നാം സീസണ്‍ ട്രെയിലര്‍
‘ഗെയിം ഓഫ് ത്രോണ്‍സ്’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഹൗസ് ഓഫ് ദ് ഡ്രാഗണ്‍’ മൂന്നാം സീസണ്‍ ട്രെയിലര്‍ എത്തി. കഴിഞ്ഞ സീസണിലെ സംഭവ ബഹുലമായ സാഹചര്യങ്ങള്‍ക്കുശേഷമുള്ള കാര്യങ്ങളാണ് ട്രെയിലറില്‍ അവതരിപ്പിക്കുന്നത്. ട്രെയിലര്‍ പുരോഗമിക്കുമ്പോള്‍, വരാനിരിക്കുന്ന വലുതും കൂടുതല്‍ ഭീകരവുമായ യുദ്ധങ്ങളുടെ സൂചനകളും ലഭിക്കുന്നു. സീസണ്‍ 3-ല്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന വലിയ യുദ്ധരംഗം ഉണ്ടാകും. സീരീസിന്റെ മൂന്നാം സീസണ്‍ 2026 ജൂണില്‍ പുറത്തിറങ്ങും. ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിനും റയാന്‍ കോണ്ടലും ചേര്‍ന്ന് നിര്‍മിച്ച ഹൗസ് ഓഫ് ദി […]
‘3 ഇഡിയറ്റ്സിന്’ രണ്ടാം ഭാഗം ഒരുങ്ങുന്നു
സൂപ്പര്‍ ഹിറ്റ് ചിത്രം ‘3 ഇഡിയറ്റ്സിന്’ രണ്ടാം ഭാഗം ഒരുങ്ങുന്നു. സൂപ്പര്‍ താരം ആമിര്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും ആമിര്‍ ഖാന്‍ അറിയിച്ചു. 3 ഇഡിയറ്റ്സ് അവസാനിച്ചിടത്തു നിന്നും പത്ത് വര്‍ഷത്തിനപ്പുറമുള്ള കഥയാകും സിനിമ പറയുക. പത്ത് വര്‍ഷത്തിന് ശേഷം രാഞ്ചോയ്ക്കും ഫര്‍ഹാനും രാജുവിനും എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്നാകും ചിത്രം പറയുക. ആദ്യ ചിത്രം പോലെ തന്നെ ഏറെ തമാശകളുള്ളതായിരിക്കും രണ്ടാം ഭാഗമെന്നും ആമിര്‍ പറയുന്നുണ്ട്. ആമിറിനൊപ്പം ആര്‍ […]
ഹോണ്ട സിറ്റിയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ പ്രീമിയം സെഡാനായ സിറ്റിയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മെയ് 22ന് ഈ പുത്തന്‍ സെഡാന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അഞ്ചാം തലമുറ സിറ്റി പുറത്തിറങ്ങിയതിനുശേഷം മോഡലിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. യാന്ത്രികമായി നോക്കുകയാണെങ്കില്‍, നിലവിലുള്ള 1.5 ലിറ്റര്‍ ഐ- വിടെക് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഹൈബ്രിഡ് പവര്‍ട്രെയിനും തന്നെ ഫെയ്സ്ലിഫ്റ്റിലും തുടരാനാണ് സാധ്യത. ഇവ യഥാക്രമം 121 എച്പി, 126 എച്പി […]
കലയുടെ സഞ്ചാരപഥങ്ങള്‍
കലയും മനുഷ്യസമുദായവും തമ്മിലുള്ള അനന്യബന്ധത്തിന്റെ ചരിത്രമന്വേഷിക്കുന്ന പുസ്തകമാണ് കലയുടെ സഞ്ചാരപഥങ്ങള്‍.ചിത്രകലയുടെയും ശില്‍പ്പകലയുടെയും നാളിതുവരെയുള്ള ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്ന, വിവിധ കലാപ്രസ്ഥാനങ്ങളെ ഗഹനമായി സമീപിക്കുന്ന ഈ പുസ്തകം കലാപഠിതാക്കള്‍ക്ക് നിഘണ്ടുസമാനമായി ഉപയോഗപ്പെടുന്ന അമൂല്യകൃതിയാണ്. ചിത്ര-ശില്‍പ്പ കലകളുടെ ചരിത്രജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പഠനഗ്രന്ഥം. ‘കലയുടെ സഞ്ചാരപഥങ്ങള്‍’. ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി. മാതൃഭൂമി. വില 663 രൂപ.
തലച്ചോറിലെ വീക്കം കുറയ്ക്കാനും ഈന്തപ്പഴം!
ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ദിവസവും മുഴവന്‍ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ചു കൊണ്ട് ദഹനം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ഈന്തപ്പഴത്തിലുള്ള ആന്റിഓക്‌സിഡന്റുകള്‍ക്ക് തലച്ചോറില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വീക്കം കുറയ്ക്കാന്‍ സാധിക്കും. ഇത് അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള ന്യൂറോ ഡീജെനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നതിലൂടെ […]
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 29, ബുധന്‍
സംസ്ഥാനത്ത് വൈകുന്നേരം ആറു മുതല്‍ അര്‍ധരാത്രിവരെ അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ്. കേന്ദ്രനിലയങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യതയിലെ 200 മെഗാവാട്ടിന്റെ കുറവ് ഇന്നലെ രാത്രിയോടെ പരിഹരിച്ചു. കൂടംകുളം ആണവനിലയം, ഒഡീഷയിലെ താല്‍ച്ചര്‍ താപനിലയം എന്നിവിടങ്ങളില്‍നിന്നുള്ള വൈദ്യുതിയാണു പുനസ്ഥാപിച്ചത്. പ്രകൃതി ചതിച്ചതിനാലും അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതിനാലുമാണ് ലോഡ് ഷെഡ്ഡിംഗ് എന്നു വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. നിതിന്‍ രാജിന്റെ ആത്മഹത്യയുടെ പേരില്‍ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ഹര്‍ത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് […]
രാത്രി വാർത്തകൾ
സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്. 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിങ്ങെന്നാണ് വൈദ്യുതിമന്ത്രിയുടെ വാദം. കേന്ദ്രനിലയങ്ങളിൽ നിന്നുണ്ടായിരുന്ന 200 മെഗാവാട്ട് വാട്ടിന്‍റെ കുറവ് വൈകീട്ടോടെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ഇബി ഔദ്യോഗികമായി ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചു. വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ […]
ഏപ്രിൽ 29 ന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ഏപ്രിൽ 29 ന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പാശ്വാസം അവസാനിച്ചു, ഇനി പണപ്പെരുപ്പത്തിന്‍റെ നാളുകളാണെന്നും ഇനി എല്ലാത്തിനും വിലകൂടുമെന്നും തന്‍റെ ഫേസ്ബുക്ക് പേജിൽ രാഹുല്‍ ഗാന്ധി കുറിച്ചു. ഓയിൽ വില കുറഞ്ഞപ്പോൾ മോദി സർക്കാർ ലാഭം നേടി. ഇനി വില വർധിക്കുമ്പോൾ ഭാരം ജനങ്ങളുടെ തലയിൽ വെക്കും. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്നാണ് രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
കൊച്ചിയിലെ ഡി ജെ പാർട്ടികൾക്ക് പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി
കൊച്ചിയിലെ ഡി ജെ പാർട്ടികൾക്ക് പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. ഡി ജെ പാർട്ടികൾ കൃത്യം 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് കൊച്ചി സെൻട്രൽ സബ് ഡിവിഷൻ അറിയിച്ച്. ഇതിന് പുറമെ ബാറുകൾ രാത്രി 12 മണിക്ക് തന്നെ അടയ്ക്കണമെന്നും എ സി പി സെൻട്രൽ ഉത്തരവിട്ടു. പുലർച്ചെ വരെ നീളുന്ന കൊച്ചിയിലെ പാർട്ടികളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി മരുന്നിന്റെ […]
