റോക്കിംഗ് സ്റ്റാര്‍ യാഷ് നായകനാകുന്ന ‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്‌സ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയില്‍ മാറ്റം വരുത്തിയതായി നിര്‍മാണ കമ്പനികളായ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും കെ.വി.എന്‍ പ്രൊഡക്ഷന്‍സും അറിയിച്ചു. 2026 ജൂണ്‍ 4ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം, പുതിയ തീയതിയില്‍ ആഗോളതലത്തില്‍ വിപുലമായി റിലീസ് ചെയ്യും. പുതുക്കിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് […]
ആംപിയര്‍ മാഗ്‌നസ് നിയോ ഇലക്ട്രിക് സ്‌കൂട്ടര്‍
ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പുതിയ ആംപിയര്‍ മാഗ്‌നസ് നിയോ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 86,999 രൂപ ആണ് ഇതിന്റെ എക്‌സ്-ഷോറൂം വില. പുതിയ ആംപിയര്‍ മാഗ്‌നസ് നിയോയില്‍ 3.5 ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉണ്ട്. ഇത് വേഗത, ബാറ്ററി, മറ്റ് വിവരങ്ങള്‍ എന്നിവ എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നു. എല്‍ഇഡി ഹെഡ്ലൈറ്റ്, ടെയില്‍ലാമ്പ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുള്‍പ്പെടെ പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണവും ഇതിലുണ്ട്. യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും സ്‌കൂട്ടറില്‍ ഉണ്ട്. സീറ്റിനടിയില്‍ 22 ലിറ്റര്‍ സംഭരണവും ഇത് […]
നിശ്ശബ്ദ അട്ടിമറ
ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജോസി ജോസഫ് എഴുതിയ പുസ്തകം. എങ്ങനെയാണ് ഭരണകൂടങ്ങള്‍ തങ്ങളുടെ നിലനില്പിനായി കാര്യങ്ങള്‍ അട്ടിമറിക്കുന്നതെന്ന് ഈ പുസ്തകത്തിലൂടെ വ്യക്തമാകുന്നു. മൂംബൈ ഭീകരാക്രമണത്തില്‍ എത്ര നീചമായാണ് ഒരാളെ പ്രതിചേര്‍ത്തതെന്നും വര്‍ഷങ്ങളോളം അയാളുടെ ജീവിക്കാനുള്ള അവകാശംതന്നെ റദ്ദ് ചെയ്തതെന്നും ഈ പുസ്തകം പറയുന്നു. ഗൂജറാത്ത് കൂട്ടക്കൊലയും അതിന്റെ പിന്നാമ്പുറക്കാഴ്ച്ചകളും ഭരണകൂടത്തിന്റെ പങ്കും പുസ്തകം വ്യക്തമാക്കുന്നു. എങ്ങനെയാണ് മതം നോക്കി മനുഷ്യരെ കുറ്റവാളികളാക്കുന്നതെന്നും തകര്‍ക്കപ്പെടുന്ന ജനാധിപത്യമൂല്യങ്ങളുടെ ആവശ്യകതയും നിശ്ശബ്ദ അട്ടിമറിയില്‍ ചര്‍ച്ചചെയ്യുന്നു. ‘നിശ്ശബ്ദ അട്ടിമറ’. ജോസി ജോസഫ്. ഡിസി […]
മാമ്പഴത്തിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും
മാമ്പഴത്തിന് രക്തസമ്മര്‍ദ്ദത്തില്‍ നല്ല സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പഠനം. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും രക്തക്കുഴലുകളുടെ ഭിത്തികള്‍ക്ക് അയവ് വരുത്താനും ഇത് സഹായിക്കുന്നു. കൂടാതെ, മാമ്പഴത്തില്‍ വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായ ഓക്സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. മാമ്പഴം കഴിക്കുന്നത് വെറും രണ്ട് മണിക്കൂറിനുള്ളില്‍ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തില്‍ അളക്കാവുന്ന കുറവിന് കാരണമാകുമെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രക്തക്കുഴലുകളുടെ ഭിത്തികള്‍ക്ക് വിശ്രമം […]
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ജയിലിലടച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കെഎസ്‍യു പ്രതിഷേധത്തിൽ ജയിലിലടച്ച കെഎസ്‌യുകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ടി.ഒ. മോഹനൻ. വധശ്രമക്കുറ്റം ചുമത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കെഎസ്‌യുക്കാരെ ജയിലിൽ അടക്കുക എന്നത് ഗൂഢാലോചനയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന് സുപ്രീംകോടതി
ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് വാദം നടത്തിയ ഇന്ദിരാ ജയ്‌സിങ്ങിനോട് ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന് സുപ്രീംകോടതിയുടെ ചോദ്യം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. ബിന്ദു അമ്മിണിയും കനകദുര്‍ഗയും കേരളത്തില്‍ നിന്നുള്ളവരും ഹിന്ദുക്കളാണെന്നും, ഒരു യുവതിക്ക് ശബരിമലയില്‍ പോകണം എന്നുള്ളത് ആഗ്രഹമല്ല മറിച്ച് സ്വാതന്ത്ര്യം ആണെന്നും ഇന്ദിര ജയ്‌സിംഗ് സുപ്രിംകോടതിയില്‍ വാദിച്ചു. ശബരിമല യുവതി പ്രവേശന പുനപരിശോധനയില്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ ചോദ്യങ്ങള്‍.
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 29, ബുധന്‍
സംസ്ഥാനത്ത് വൈകീട്ട് ആറു മുതല്‍ രാത്രി 12 വരെ അരമണിക്കൂര്‍ ലോഡ് ഷെഡിംഗ് നടപ്പാക്കിക്കൊണ്ടിരിക്കേ, അതു ലോഡ് ഷെഡിംഗല്ലെന്നും ഉപയോഗം കൂടുമ്പോള്‍ ഡ്രിപ്പാകുന്നതാണെന്നുമുള്ള വിചിത്ര വാദവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇങ്ങനെ പ്രതികരിച്ചത്. ഇതേസമയം, പുറത്തു നിന്ന് വൈദ്യുതി ലഭിച്ചതോടെ ലോഡ് ഷെഡിംഗ് അധികനാള്‍ തുടരില്ലെന്നു കെഎസ്ഇബി. മില്‍മ പാലിന് ലിറ്ററിനു നാലു രൂപ കൂട്ടാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി കിട്ടിയാല്‍ മെയ് ഒന്നിന് വിലവര്‍ധന പ്രാബല്യത്തിലാകും. […]
ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ഉത്തർപ്രദേശിലെ ഏറ്റവും വലിയ ആറുവരിപാതയായ ഗംഗ എക്സ്പ്രസ് വേ 12 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഇതോടെ മീററ്റിൽ നിന്ന് പ്രയാഗ് രാജിലേക്കുള്ള യാത്ര ദൈർഘ്യം 11 മണിക്കൂറിൽ നിന്ന് 6 മണിക്കൂറിലേക്ക് ചുരുങ്ങും. 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേയുടെ ചെലവ് 36,230 കോടി രൂപയാണ്.
ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പോലീസ് വീഴ്ച്ച ഉണ്ടായെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പോലീസ് വീഴ്ച്ച ഉണ്ടായെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. ഹര്‍ത്താല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ് എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട് പൊലീസ് മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ വിമര്‍ശനം. അപ്രതീക്ഷിത ഹര്‍ത്താല്‍ അല്ലായിരുന്നിട്ടു കൂടി പല ജില്ലകളിലും ക്രമസമാധാനം നടപ്പാക്കാനുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് എഫ്‌ഐഎ
ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിന് മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടുന്ന സംഘടന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഈ ആശങ്ക അറിയിച്ചത്. ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം ഏവിയേഷൻ ടർബൈൻ ഫ്യൂവൽ എന്ന വിമാന ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നുണ്ടെന്നും, പ്രവർത്തനച്ചെലവിന്‍റെ 30-40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോൾ 55-60 […]
