Screenshot 2026 05 11 10 34 03 447 com.android.chrome edit

 

വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ദേശീയ പാതാ നിർമാണം ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റി. നിർമാണ കരാർ എടുത്ത അദാനി എന്റർ പ്രൈസസാണ് വാഗാഡിനെ മാറ്റിയത്. കെല്ലർ ഗ്രൂപ്പും, ഗൾഫാർ ഗ്രൂപ്പും ആണ് പുതിയ ഉപകരാർ എടുത്തത്. പുതിയ കമ്പനി നിർമാണ പ്രവർത്തി തുടങ്ങിക്കഴിഞ്ഞു. ദേശീയപാതയിൽ നിർമാണം ഏറ്റവും ഇഴയുന്നത് വടകര അഴിയൂർ-വെങ്ങളം റീച്ചിലാണ്. 40 ശതമാനം മാത്രമാണ് ഈ റീച്ചിൽ നിർമാണം നടന്നത്. വടകര മേൽപ്പാല നിർമാണവും ഇതുവരെ തുടങ്ങിയിട്ടില്ല . മുക്കാളിയിൽ മണ്ണിടിഞ്ഞ ഭാഗം രണ്ടു വർഷം ആയിട്ടും പരിഹരിച്ചിട്ടില്ല. ഉപകരാറിൽ അഴിമതി ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ് വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *