Posted inലേറ്റസ്റ്റ്

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് എൻഡിഎ അധികാരം പിടിച്ചെടുക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് എൻഡിഎ അധികാരം പിടിച്ചെടുക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. തെരഞ്ഞെടുപ്പ് കാലത്തടക്കം ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്കും കോടതി നടപടികൾക്കും വേദിയായ പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തുടർച്ചയായ ഭരണം അവസാനിപ്പിച്ച് എൻഡിഎ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് സൂചനകൾ. മാധ്യമ ചർച്ചകളിലും ദേശീയ രാഷ്ട്രീയത്തിലും വലിയ ശ്രദ്ധ നേടിയ സംസ്ഥാനത്ത് പ്രമുഖ ഏജൻസികളായ പി മാർക്ക് (P-MARQ), മാട്രിസ്, പോൾ ഡയറി എന്നിവരുടെ എക്സിറ്റ് പോളുകൾ ഭരണ മാറ്റമാണ് പ്രവചിക്കുന്നത്.

Posted inലേറ്റസ്റ്റ്

മതം പ്രചരിപ്പിച്ചതിന് മൂന്ന് അമേരിക്കൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ പൂനെ സിറ്റി പൊലീസിന്റെ നോട്ടീസ്

മതം പ്രചരിപ്പിച്ചതിന് മൂന്ന് അമേരിക്കൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ പൂനെ സിറ്റി പൊലീസിന്റെ നോട്ടീസ്. 2026 മേയ് പത്താം തീയതിക്ക് മുൻപായി രാജ്യം വിട്ടുപോകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 53, 65, 66 വയസ്സ് പ്രായമുള്ള മൂന്ന് യുഎസ് പൗരന്മാരാണ് ഏപ്രിൽ 19 നും 21 നും ഇടയിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയത്. യാത്രയ്ക്കിടയിൽ വിവിധ ഭാഷകളിലുള്ള മതപ്രചാരണ ലഘുലേഖകൾ ഇവരുടെ പക്കൽ കണ്ടെത്തിയിരുന്നു. ഏപ്രിൽ 26 മുതൽ ഇവർ പിംപ്രി-ചിഞ്ച്‌വാഡിലെ ഒരു ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു.പൂനെ പോലീസിലെ ഫോറിനേഴ്സ് […]

Posted inലേറ്റസ്റ്റ്

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 101 അംഗം സ്വാഗതസംഘം രൂപീകരിച്ചു

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 101 അംഗം സ്വാഗതസംഘം രൂപീകരിച്ചു. മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേർന്ന യോഗം മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി സുന്നഹദോസിന്റെ 150 -ാം വാർഷികമടക്കം ഒട്ടേറെ ചരിത്ര പശ്ചാത്തലത്തിലാണ് ഇക്കുറി മലങ്കരപള്ളിയോഗം മുളന്തുരുത്തിയിൽ സമ്മേളിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവിട്ടു ഏജൻസികൾ

എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവിട്ടു ഏജൻസികൾ. കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം. ടൈംസ് നൗ പ്രവചനമാണ് പുറത്തുവന്നിരിക്കുന്നത്. ബംഗാൾ ബിജെപി പിടിക്കുമെന്നും പോൾ ഡയറി. എക്സിറ്റ് പോളുകള്‍ ഫലങ്ങൾ പ്രതീക്ഷയോടെയാണ് മുന്നണികള്‍ നോക്കികാണുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം […]

Posted inGeneral

ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യവുമായി സുപ്രീംകോടതി

ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യവുമായി സുപ്രീംകോടതി. യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചു. നിയമത്തെ അനുസരിച്ചവരാണ് ശബരിമല വിഷയത്തിൽ പരാജയപ്പെട്ടതെന്ന് ഇന്ദിര ജയ്സിങ്ങ് പറഞ്ഞു.രണ്ടു പേരും ഹിന്ദുക്കളാണ്. സർക്കാരിന്റെ സഹായത്തോടെയാണ് മലകയറിയത്. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ വലിയ അതിക്രമം ഉണ്ടായി. ബിന്ദു അമ്മണി കേരളം വിട്ടു. കനകദുർഗയെ കുടുംബം പുറത്താക്കി. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ

പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളിൽ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. നിലവിൽ സൈനിക ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ബി അശോക്. അതേ സമയം സസ്പെൻഷൻ ചട്ട വിരുദ്ധമെന്ന് ബി അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഉത്തരവ് നിയമപരമായി നില നിൽക്കില്ലെന്നും അശോക് ചൂണ്ടിക്കാട്ടി.അതേ സമയം സസ്പെൻഷൻ ചട്ട വിരുദ്ധമെന്ന് ബി അശോക് പ്രതികരിച്ചു. ഉത്തരവ് നിയമപരമായി നില നിൽക്കില്ലെന്നും അശോക് ചൂണ്ടിക്കാട്ടി

Posted inബിസിനസ്സ്

കുതിച്ചുയര്‍ന്ന് ചെറുനാരങ്ങ വില

വേനല്‍ കടുത്തതോടെ കേരളത്തില്‍ ചെറുനാരങ്ങ വില കുതിച്ചുയരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരെ, കിലോയ്ക്ക് 60-70 രൂപയ്ക്ക് ലഭ്യമായിരുന്ന ചെറുനാരങ്ങയ്ക്ക് ഇപ്പോള്‍ പ്രധാന വിപണികളില്‍ കിലോയ്ക്ക് 200-240 രൂപയാണ് വില. ചില്ലറ വില്‍പ്പനയില്‍, ഇപ്പോള്‍ ഒരു നാരങ്ങയുടെ വില 10 മുതല്‍ 15 രൂപ വരെയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍, കിലോയ്ക്ക് 200 മുതല്‍ 230 രൂപ വരെയാണ് ചെറുനാരങ്ങയുടെ വില. കൊച്ചി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവയുള്‍പ്പെടെ മധ്യ, തെക്കന്‍ നഗരങ്ങളില്‍ […]

Posted inടെക്നോളജി

ഇ ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം നഷ്ടപ്പെടും

ഈ വര്‍ഷം അവസാനത്തോടെ പഴയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല. റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയിഡ് 5.0, 5.1 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. കാലഹരണപ്പെട്ട ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന സാംസങ്, സോണി, എച്ച്ടിസി, എല്‍ജി, ഹുവാവേ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ളവ ഇതില്‍ ഉള്‍പ്പെട്ടേക്കാം. പുതിയ അപ്‌ഡേറ്റുകള്‍ പിന്തുണയ്ക്കുന്നില്ലെങ്കില്‍, പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് മാറുക എന്നതാണ് ഏക പോംവഴി. സോണി: എക്‌സ്പീരിയ ഇ 4, ഇസെഡ് 3, ഇസെഡ് 5 സീരീസുകള്‍, സാംസങ്: ഗാലക്‌സി […]

Posted inവിനോദം

ധനുഷ് നായകനായ ചിത്രം ‘കര’യിലെ ഗാനം

ധനുഷ് നായകനായി വരാനരിക്കുന്ന പുതിയ ചിത്രമാണ് ‘കര’. പോര്‍ തൊഴില്‍ എന്ന ചിത്രത്തിന് ശേഷം വിഘ്നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രവുമാണ് കര. ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി. ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. കരയിലെ അയ്യാ അയ്യാ എന്ന ഗാനം പുറത്തുവിട്ടതാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിര്‍മ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

‎ടോമിൻ ത‍ച്ചങ്കരി ക്ക് പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ് ‎

‎സ്വകാര്യ വാഹനത്തിൽ അനധികൃതമായി ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തിൽ ഫൈൻ അടച്ച് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി. 250 രൂപയാണ് ഓൺലൈനായി ഫൈൻ അടച്ചത്. 92എ പ്രകാരം നിയമപ്രകാരമല്ലാത്ത നെയിം പ്ലേറ്റ് ഉപയോഗിച്ചതിനായിരുന്നു മോട്ടോർ വാഹന വകുപ്പ് കേസെടുത്ത് പിഴ ഈടാക്കിയത്.