ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പിയും പാര്‍ശ്വവത്കൃതജനതയുടെ ഏറ്റവും ശക്തനായ പോരാളിയുമായ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രസംഗങ്ങള്‍. ജാതിയില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ പരാജയങ്ങളെ വിശകലനം ചെയ്തും രാജ്യത്തിന്റെ മതേതരഘടനയെ സംരക്ഷിച്ചും അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ പ്രവചനശേഷിയോടെ ഈ സമാഹാരത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. ചരിത്രവും നിയമവും സാമൂഹികനീതിയും ആഴത്തില്‍ വിശകലനം ചെയ്യുന്ന അംബേദ്കറുടെ പ്രഭാഷണങ്ങളുടെ സമാഹാരം. ‘തിരഞ്ഞെടുത്ത പ്രഭാഷണങ്ങള്‍’. പരിഭാഷ – പി.എ റഷീദ്. മാതൃഭൂമി. വില 221 രൂപ.
തിരഞ്ഞെടുത്ത പ്രഭാഷണങ്ങള്‍
