മാരുതി സുസുക്കി ഇന്ത്യ ഈക്കോ വാനിനായി ഒരു പുതിയ ‘സ്റ്റാര്‍ എഡിഷന്’ ആക്സസറി പാക്കേജ് പുറത്തിറക്കി. 19,999 രൂപ ആണ് അതിന്റെ വില. ഡീലര്‍ ഘടിപ്പിച്ച ഒരു ഓപ്ഷണല്‍ ആക്സസറി കിറ്റായിട്ടാണ് ഈ പാക്കേജ് വരുന്നത്. വാനിന്റെ അഞ്ച് സീറ്റര്‍ എസി, അഞ്ച് സീറ്റര്‍ എസി സിഎന്‍ജി വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. ആക്സസറി പാക്കേജിന്റെ വില 37,000 രൂപയില്‍ നിന്ന് 19,999 ആയി മാരുതി സുസുക്കി കുറച്ചു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും 18 ആക്സസറികള്‍ സ്റ്റാര്‍ എഡിഷന് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കോയുടെ എഞ്ചിന് സവിശേഷതകള്‍ മുമ്പത്തെപ്പോലെ തന്നെ തുടരുന്നു. വേരിയന്റും സീറ്റിംഗ് കോണ്‍ഫിഗറേഷനും അനുസരിച്ച് അടിസ്ഥാന ഈക്കോയുടെ വില 5.18 ലക്ഷത്തില്‍ ആരംഭിച്ച് 6.36 ലക്ഷം വരെ ഉയരും.
