Posted inടെക്നോളജി

ക്ലൗഡ് സ്റ്റോറേജിലേക്ക് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാം

ഉപയോക്താക്കള്‍ക്ക് സ്വന്തമായി എന്‍ക്രിപ്റ്റ് ചെയ്ത ക്ലൗഡ് സ്റ്റോറേജിലേക്ക് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ഗൂഗിള്‍ ഡ്രൈവിലേക്കും ഐക്ലൗഡിലേക്കും ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷനുണ്ടെങ്കിലും പുതിയ ഫീച്ചര്‍ എത്തുന്നതോടെ ബാക്കപ്പ് പ്രോസസ് കൂടുതല്‍ കാര്യക്ഷമമാകും. ക്ലൗഡ് ബാക്കപ്പിനായി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ലഭിക്കും. ഗൂഗിള്‍ ഡ്രൈവും 2 ജിബി സൗജന്യ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്ന വാട്‌സ്ആപ്പിന്റെ സ്വന്തം ക്ലൗഡ് സ്റ്റോറേജും. വാട്ട്‌സ്ആപ്പിന്റെ എന്‍ക്രിപ്റ്റ് ചെയ്ത ക്ലൗഡ് സ്റ്റോറേജില്‍ ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാന്‍ പാസ്വേഡ് […]

Posted inവിനോദം

‘ദൃശ്യം 3’ ചിത്രത്തിന്റെ ടീസര്‍

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. ഒരു മിനിറ്റും അന്‍പത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളിലെ രംഗങ്ങളടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീസറില്‍, ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. പ്രധാന കഥാപാത്രങ്ങളെയെല്ലാം തന്നെ ടീസറില്‍ കാണിച്ചു പോകുന്നുണ്ട്. മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21 നാണ് ദൃശ്യം വേള്‍ഡ് വൈഡ് റിലീസായി തിയറ്ററുകളിലെത്തുക. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശ ശരത് എന്നിവര്‍ […]

Posted inവിനോദം

‘മോളിവുഡ് ടൈംസ് ‘ ജൂണ്‍ അഞ്ചിന്

നസ്ലിനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ് ‘ ജൂണ്‍ അഞ്ചിന് റിലീസിനെത്തും. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ സംവിധായകന്‍ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന കൗമാരകാരനായി നസ്ലിന്‍ എത്തുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തില്‍ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ കാമിയോ റോളുകളില്‍ വരുന്നുണ്ട്. വിശ്വജിത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രാമു […]

Posted inപുസ്തകങ്ങൾ

ആനവണ്ടി

ഇന്ത്യയുടെ ഗതാഗതചരിത്രത്തിലെ സവിശേഷമായ ഒരു അദ്ധ്യായമാണ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റേത്. കേരളത്തിന്റെ അടിസ്ഥാന സാമൂഹ്യവികസനത്തില്‍ കെ എസ് ആര്‍ ടി സി വഹിച്ച പങ്ക് രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കെ എസ് ആര്‍ ടി സിയിലെ യാത്രാനുഭവങ്ങളെ ‘ആനവണ്ടി’ എന്ന പേരില്‍ സമാഹരിക്കുകയാണ്. ഓര്‍മ്മകളിലൂടെ കേരളീയ ജീവിതത്തില്‍ കെ എസ് ആര്‍ ടി സിയുടെ പങ്ക് അടയാളപ്പെടുത്താനുള്ള ശ്രമമാണിത്. സക്കറിയ, ടി ഡി രാമകൃഷ്ണന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഇന്ദ്രന്‍സ്, കെ എ ബീന, ദിവ്യ […]

Posted inഓട്ടോമോട്ടീവ്

മോഡല്‍ വൈ എല്‍ ലക്ഷ്വറി ഫീച്ചറുമായി ടെസ്ല

ടെസ്ലയുടെ ഇന്ത്യന്‍ ലൈനപ്പിലേക്ക് പുതിയൊരു മോഡല്‍ കൂടി. ആറ് സീറ്റര്‍ മോഡലായ മോഡല്‍ വൈ എല്‍ ആണ് ലക്ഷ്വറി ഫീച്ചറുമായി എത്തിയിരിക്കുന്നത്. മൂന്ന് നിരകളിലായി 6 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലുള്ള ഡിസൈനാണ് വൈ എല്‍ മോഡലിന്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 681 കിമീ വരെ വൈ എല്‍ മോഡല്‍ സഞ്ചരിക്കും. വെറും 5.0 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിമീ വേഗവും കൈവരിക്കും. മോഡല്‍ വൈ എല്‍ന്റെ പ്രാരംഭ വില 61,99,000 ആണ്. പ്രതിമാസ പേയ്‌മെന്റ് 49,000 […]

Posted inആരോഗ്യം

ഫാറ്റി ലിവര്‍ ഉള്ളവര്‍ക്ക് ഓറഞ്ച് ഗുണം ചെയ്യും

ഫാറ്റി ലിവര്‍ ഉള്ളവര്‍ മിതമായ അളവില്‍ ഓറഞ്ച് കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. 30-65 വയസ്സ് പ്രായമുള്ള നോണ്‍ – ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ള 60 ആളുകളിലാണ് പഠനം നടത്തിയത്. പങ്കെടുക്കുന്നവരെ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു, അതില്‍ ഒരു വിഭാഗം 4 ആഴ്ചത്തേക്ക് ദിവസവും 400 ഗ്രാം ഓറഞ്ച് കഴിച്ചു. മറ്റൊരു വിഭാഗം കഴിച്ചില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജിയുടെ ന്യൂട്രീഷന്‍ ക്ലിനിക്കില്‍ പഠനം പ്രസിദ്ധീകരിച്ചു. ഓറഞ്ച് പതിവായി കഴിക്കുന്നത് കരളില്‍ കൊഴുപ്പ് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

‎സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത. ‎ ‎വൈദ്യുതി ഉപഭോഗം കുറഞ്ഞതിനാൽ ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി. വൈദ്യുതി ഉപഭോഗം കുറഞ്ഞതിനാൽ ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി. മഴ പെയ്ത് ചൂട് കുറഞ്ഞത് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിൽ മുന്‍ കൂട്ടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ

കേരളത്തെ കുറിച്ച് ഉത്കണ്ഠയില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ എന്നും സർവെ വ്യക്തമാക്കുന്നുവെന്ന് എം വി ഗോവിന്ദൻ. സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്നും, എൽഡിഎഫിന് നല്ല സാധ്യത ഉറപ്പിക്കുന്ന സർവെ ഫലമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഒരു ആശങ്കയും ഇല്ല, ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. 14 സീറ്റ് വരെ ബിജെപിക്ക് പ്രവചിക്കുന്ന സർവെകളുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് വിവര ശേഖരണമെന്നും എം വി ഗോവിന്ദൻ ചോദിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രി പദത്തിലും ജനവികാരം പരി​ഗണിക്കുമെന്ന് സാദിഖലി തങ്ങൾ

യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും തീരുമാനം എടുക്കുകയെന്നും  മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും സാദിഖലി തങ്ങൾ. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺ​ഗ്രസ് ഹൈക്കമാൻഡ് ആണ് കോൺ​ഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്നും, ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ 39.3 ഡിഗ്രി സെൽഷ്യസും കോഴിക്കോട് ജില്ലയിൽ  ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസും  രേഖപ്പെടുത്തി.