Posted inലേറ്റസ്റ്റ്

എക്സിറ്റ് പോൾ ഫലങ്ങളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും

എക്സിറ്റ് പോൾ ഫലങ്ങളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും.പശ്ചിമ ബംഗാളിലെയും അസമിലെയും പ്രവചനങ്ങൾ പാടേ തള്ളിയ തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ ബിജെപി അമ്പത് സീറ്റ് കടക്കില്ലെന്ന് പറഞ്ഞു. അസമിൽ തന്ത്രങ്ങൾ പാളിയെന്നാണ് കോൺ​ഗ്രസ് ക്യാമ്പിലെ വികാരം. അതേസമയം, ബിജെപി തിക‍ഞ്ഞ ആത്മവിശ്വാസത്തിലാണ്.ഭൂരിഭാ​ഗം എക്സിറ്റ് പോൾ ഫലങ്ങളും ബിജെപിക്ക് അട്ടിമറി വിജയം ബം​ഗാളിൽ പ്രവചിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അനൂകൂല സർവേ പോലും തൃണമൂൽ കോൺ​ഗ്രസിന്റെ സീറ്റുകൾ കാര്യമായി കുറയുമെന്ന് പറയുന്നുണ്ട്. എന്നാൽ എല്ലാ പ്രവചനങ്ങളും പാടേ തള്ളുകയാണ് തൃണമൂൽ […]

Posted inലേറ്റസ്റ്റ്

ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ 19 വീടുകൾ കൂടി സാങ്കേതികമായി കൈമാറി

ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ 19 വീടുകൾ കൂടി സാങ്കേതികമായി കൈമാറി. മൂന്ന് നാല് സോണുകളിലെ വീടുകളുടെ താക്കോലാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കള്‍ക്ക് നൽകിയത്. എന്നാൽ, 178 വീടുകളും താമസ യോഗ്യമായ ശേഷം മാത്രമേ താമസം ആരംഭിക്കുവെന്നാണ് ദുരന്തബാധിതരുടെ നിലപാട്. കഴിഞ്ഞദിവസം ഏഴു വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്ററും സാങ്കേതികമായി കൈമാറിയിരുന്നു. അതേസമയം, ടൗൺഷിപ്പിലെ 178 വീടും ഇന്ന് കിഫ് കോണിന് പരിശോധനയ്ക്കായി ഊരാളുങ്കൽ കൈമാറി. എല്ലാ സജ്ജീകരണങ്ങളും ചെയ്ത ശേഷമാണ് പരിശോധനയ്ക്ക് നൽകുന്നത് എന്നാണ് ഊരാളുങ്കലിന്‍റെ വിശദീകരണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത

ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത . യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുമ്പോഴും എൽഡിഎഫും തൊട്ടുപിന്നിലുണ്ട്. 3 മുതൽ 11 വരെ സീറ്റുകൾ നേടി എൻഡിഎ നിർണായക ശക്തിയാകുമെന്നും സർവേ സൂചിപ്പിക്കുന്നു.യു ഡി എഫും എൽ ഡി എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം യു ഡി എഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽ ഡി എഫിനും ഭരണത്തിലേറാം. യു ഡി എഫ് 60 മുതൽ 78 […]

Posted inലേറ്റസ്റ്റ്

സൈക്കിളിൽ നിന്നും വീണു മരിച്ച സൈറ ഹാത്തൂനെ കാണാൻമെഡിക്കൽ കോളേജിലെത്തി  മന്ത്രി സജി ചെറിയാൻ

സൈക്കിളിൽ നിന്നും വീണു മരിച്ച സൈറ ഹാത്തൂനെ കാണാൻമെഡിക്കൽ കോളേജിലെത്തി  മന്ത്രി സജി ചെറിയാൻ.ബുധനാഴ്ച രാത്രി 7.30നാണ് സൈറ ഹാത്തൂൻ കോയിക്കൽ ജങ്ഷന് പടിഞ്ഞാറുള്ള കോട്ടക്കുഴി കലുങ്ക് റോഡരികിൽ സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റത്‌ സൈറ ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു. ഭാര്യയുടെ മൃതദേഹവുമായി മക്കൾക്കൊപ്പം മോർച്ചറിക്ക് മുന്നിൽ കണ്ണീരോടെ നിന്ന ഭർത്താവ് ലഡു മിയാനെ മന്ത്രി സജി ചെറിയാൻ ആശ്വസിപ്പിച്ചു. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ലഡു മിയാൻ. ആറു വർഷത്തോളമായി ഈ […]

Posted inലേറ്റസ്റ്റ്

എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 226ലധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനനിയുടെയും ജന്മഭൂമിയുടെയും ജനത്തിൻ്റെയും (മാ മതി മാനുഷ്) സർക്കാർ രൂപീകരിക്കുമെന്നാണ് മമത ബാനർജിയുടെ പ്രതികരണം. ബുധനാഴ്ച വൈകുന്നേരം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിയും ടിഎംസിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചതിനിടെയാണ് മമത ബാനർജിയുടെ വീഡിയോ സന്ദേശം.എക്സിറ്റ് പോളുകൾ ബിജെപിയുടെ ഓഫീസിൽനിന്നാണ് വരുന്നതെന്നും മമത ബാനർജി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്ക പശ്ചിമേഷ്യൻ സംഘർഷത്തിൽ ദയനീയമായി പരാജയപ്പെട്ടെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ സന്ദേശം

അമേരിക്ക പശ്ചിമേഷ്യൻ സംഘർഷത്തിൽ ദയനീയമായി പരാജയപ്പെട്ടെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ സന്ദേശം. ഹോർമസിലും പേർഷ്യൻ ഗൾഫിലും ഇറാൻ പുതിയ അധ്യായം തുറക്കുന്നുവെന്നും മൊജ്തബ ഖമനെയി അവകാശപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നും അമേരിക്കയുടെ ചൂഷണം സമ്പൂർണമായി അവസാനിപ്പിക്കുമെന്നും മൊജ്തബ ഖമനെയി പുതിയ സന്ദേശത്തിലൂടെ പറഞ്ഞു. ഹോർമുസ് നിയന്ത്രിക്കാൻ പുതിയ സംവിധാനം സ്ഥിരീകരിക്കുന്നതാണ് ഇറാൻ പരമോന്നത നേതാവിന്‍റെ സന്ദേശം. അമേരിക്കൻ സാന്നിധ്യമാണ് മേഖലയിൽ അരക്ഷിതാവസ്ഥക്ക് കാരണമെന്നും മൊജ്തബ കുറ്റപ്പെടുത്തി. അയൽ രാജ്യങ്ങളുമായി ചേർന്നു പോകേണ്ടവരാണ് ഇറാൻ ജനത. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വട്ടിയൂർക്കാവ് സ്റ്റേഷൻ ഉപരോധ കേസിൽ പ്രതികളായവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല

വട്ടിയൂർക്കാവ് സ്റ്റേഷൻ ഉപരോധ കേസിൽ പ്രതികളായവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല. വട്ടിയൂർക്കാവ് സംഘർഷത്തിന് കാരണക്കാരായ പൊലീസിനെതിരെ നിയമപടി സ്വീകരിക്കുന്നതിനാൽ ഹാജരാകാൻ കഴയില്ലെന്ന് പ്രതികളായ മൂന്നു കൗണ്‍സിലർമാർ രേഖമൂലം പൊലീസിന് മറുപടി നൽകി. ഹാജരാകാനുള്ള അസൗകര്യം അറിയിച്ച് ഡെപ്യൂട്ട് മേയർ ആശാനാഥ് ഇ-മെയിൽ മുഖേന മറുപടി നൽകി. കേസിലെ അഞ്ചാം പ്രതിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖക്ക് പൊലീസ് ഇതേവരെ നോട്ടീസ് നൽകിയില്ല. ശ്രീലേഖ സ്ഥലത്തില്ലെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷൻ ഉപരോധത്തിൽ ശ്രീലേഖയെ ആദ്യം പ്രതിയാക്കിയിരുന്നില്ല. […]

Posted inബിസിനസ്സ്

ബയോമെട്രിക് സൗകര്യവുമായി ഐസിഐസിഐ ബാങ്ക്

യുപിഐ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഓതന്റിക്കേഷന്‍ സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. തങ്ങളുടെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈലിലാണ് ബാങ്ക് പുതിയ സേവനം തുടങ്ങിയത്. ഇനി മുതല്‍ ഓരോ തവണയും യുപിഐ പിന്‍ നല്‍കുന്നതിന് പകരം വിരലടയാളം അല്ലെങ്കില്‍ ഫെയ്‌സ് റെക്കഗ്നിഷന്‍ എന്നിവ ഉപയോഗിച്ച് ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. 5,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുക. ഇതിന് മുകളിലുള്ള തുകയ്ക്ക് നിലവിലുള്ള യുപിഐ പിന്‍ തന്നെ നല്‍കേണ്ടി വരും. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെ കവിതയുടെ പുതിയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻ്റെ മകൾ കെ കവിത പ്രഖ്യാപിച്ച പുതിയ പാർട്ടിക്ക് തെലങ്കാന രക്ഷണ സേന (ടിആർഎസ്) എന്ന പേര് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.ചന്ദ്രശേഖര റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതിയുമായി തെറ്റിപ്പിരിഞ്ഞ് ഇക്കഴിഞ്ഞ 25-ാം തീയതി പ്രഖ്യാപിച്ച പാർട്ടിക്കാണ് കമ്മീഷൻ്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത്.

Posted inടെക്നോളജി

പാന്‍ കാര്‍ഡ് വായ്പാ തട്ടിപ്പുകള്‍ക്ക് തടയിടാം

രാജ്യത്ത് പാന്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്തുള്ള വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുകയാണ്. ഇത് തിരിച്ചറിയാനായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് കൃത്യസമയത്ത് പരിശോധിക്കുക. ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ നിങ്ങള്‍ എടുക്കാത്ത വായ്പകള്‍ കാണുന്നുണ്ടോ, നിങ്ങളുടേതല്ലാത്ത വായ്പാ അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. വായ്പാ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടാല്‍ ഉടന്‍തന്നെ വായ്പ നല്‍കിയ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ ബന്ധപ്പെട്ട് പരാതി നല്‍കുക. വായ്പയുമായി ബന്ധപ്പെട്ട കെവൈസി അടക്കമുള്ള എല്ലാ രേഖകളും ആവശ്യപ്പെടുക. നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി നല്‍കുക. അല്ലെങ്കില്‍, […]