രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില കൂടിയതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയുമെന്ന് താൻ […]
ധനലക്ഷ്മി ബാങ്കിന് റെക്കോഡ് നേട്ടം
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രധാന ബാങ്കുകളിലൊന്നായ ധനലക്ഷ്മി ബാങ്കിന് മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ റെക്കോഡ് നേട്ടം. വരുമാനം 443 കോടി രൂപയായി ഉയര്‍ന്നു. 43 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. ഇത് ചരിത്രത്തിലെ ഉയര്‍ന്ന ത്രൈമാസ ലാഭമാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് സാമ്പത്തികവര്‍ഷം 19.68 ശതമാനം വര്‍ധിച്ച് 33,772 കോടി രൂപയായി. നിക്ഷേപത്തില്‍ വാര്‍ഷിക വളര്‍ച്ച 16.42 ശതമാനമാണ്. നിക്ഷേപം 18,643 കോടി രൂപയായി ഉയര്‍ന്നു. മറ്റ് സ്വകാര്യ ബാങ്കുകള്‍ക്ക് സമാനമായി സ്വര്‍ണവായ്പ 71.41 ശതമാനം വളര്‍ന്നു. […]
ഗൂഗിള്‍ സേര്‍ച്ചില്‍ നിന്ന് വ്യക്തി വിവരങ്ങള്‍ ഒഴിവാക്കാം
സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഇനി വ്യക്തി വിവരങ്ങള്‍ ഗൂഗിള്‍ സേര്‍ച്ചില്‍ നിന്ന് ഒഴിവാക്കാം. ഗൂഗിള്‍ ആപ് തുറക്കുക, വലതുവശത്ത് മുകളിലായുള്ള പ്രൊഫൈല്‍ പിക്ചറില്‍ ടാപ് ചെയ്താല്‍ ഏറ്റവും താഴെ ‘റിസള്‍ട്ട്സ് എബൗട്ട് യൂ’ എന്ന ഓപ്ഷന്‍ കാണാം. ‘ടേണ്‍ ഓണ്‍ മോണിറ്ററിംഗ്’ എന്നയിടത്ത് പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ നല്‍കാം. ഒന്നിലേറെ ഫോണ്‍ നമ്പറുകള്‍, പേരുകള്‍, ഇമെയില്‍ ഉണ്ടെങ്കില്‍ അവയും നല്‍കാം.’ഐ കണ്‍ഫേം..’ നല്‍കി സേവ് ചെയ്യുക. ഇതോടെ ഒരു ഗൂഗിള്‍ […]
വിജയ് ചിത്രം ‘ജനനായകന്‍’ മെയ് എട്ടിന്
സെന്‍സര്‍ ബോര്‍ഡുമായുള്ള നീണ്ട നാളത്തെ പോരാട്ടത്തിനുശേഷം വിജയ് നായകനാകുന്ന ‘ജനനായകന്‍’ ചിത്രം മേയ് എട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. പൂര്‍ണസമയം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്നോടിയായി വിജയ് നായകനാകുന്ന അവസാന ചിത്രം എന്ന നിലയിലാണ് ജനനായകന്‍ ഒരുക്കിയിരിക്കുന്നത്. എച്ച്. വിനോദാണ് സംവിധാനം. അടുത്തിടെ ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നത് ആശങ്കയുണ്ടാക്കിയിരുന്നു. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് എത്തുന്നത്. ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രധാന വില്ലനായി അഭിനയിക്കുന്നത്, പൂജ ഹെഗ്ഡെ നായികയായും […]
‘അച്യുത അവതാര’ത്തിന്റെ പുതിയ പോസ്റ്റര്‍
കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അച്യുത അവതാര’ത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നെ ഭാഷകളില്‍ എത്തുന്ന ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബര്‍ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറില്‍ രമേശ സി, രുദ്രമൂര്‍ത്തി,രാജേഷ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പ്രമുഖ നര്‍ത്തകിയും താരവുമായ […]
ഐമാക്‌സ് പ്ലാറ്റ്ഫോമില്‍ ഫ്രീലാന്‍ഡര്‍ 8
ജാഗ്വാര്‍ ലാന്‍ഡ് റോവറും ചൈനയിലെ ചെറി ഓട്ടോമൊബൈലും തമ്മിലുള്ള സഹകരണത്തില്‍ നിന്നുള്ള ആദ്യ ഉല്‍പ്പന്നം എത്തി. ഫ്രീലാന്‍ഡര്‍ 8 എന്നാണ് ഇതിന്റെ പേര്. അടുത്തിടെ തിരിച്ചുവരവ് നടത്തിയ ഫ്രീലാന്‍ഡര്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ പ്രൊഡക്ഷന്‍ വാഹനമാണിത്. ഐമാക്‌സ് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഫ്രീലാന്‍ഡര്‍ 8 ബാറ്ററി-ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, എക്‌സ്റ്റെന്‍ഡഡ്-റേഞ്ച് ഇവി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയോടെയാണ് വരുന്നത്. ഇവയെല്ലാം 800വി ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കുന്നു. ഇവി വകഭേദങ്ങള്‍ 350 കിലോവാട്ട് വരെ അള്‍ട്രാ-ഫാസ്റ്റ് ഡിസി ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് ചൈനയില്‍ […]
നെബോയിലെ നീലപുസ്തകം
അങ്ങനെയൊരു ദിവസമാണ് റേഡിയോയില്‍ ആ വാര്‍ത്ത കേട്ടത്. അമേരിക്കയിലെ ഏതോ വലിയ പട്ടണത്തില്‍ ബോംബ് വര്‍ഷിക്കപ്പെട്ട വാര്‍ത്ത. കസേരയിലിരിക്കുന്ന സ്ത്രീകളുടെ തലയ്ക്കു മുകളിലൂടെ ഗയ്നോര്‍ എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകളുടക്കി. ആണവദുരന്തം അതിജീവിച്ച്, കുന്നിന്‍ചെരുവിലെ കുടിലില്‍ ഒറ്റപ്പെട്ട റൊവീനയും ഡിലനും ജീവിക്കാന്‍ പുതിയ കഴിവുകള്‍ പഠിക്കേണ്ടതുണ്ട്. ‘നെബോയിലെ നീലപുസ്തകം’. മനോന്‍ സ്‌റ്റെഫാന്‍ റോസ്. വിവര്‍ത്തനം – എം.ശബരീഷ്, ജോസഫ് എ.യു. ഡിസി ബുക്‌സ്. വില 180 രൂപ.
ഉറങ്ങിയിട്ടും ക്ഷീണമെങ്കില്‍ ഇരുമ്പിന്റെ അഭാവമാകാം
ആവശ്യത്തിന് ഉറങ്ങിയിട്ടും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അഭാവമാകാമെന്ന് പഠനം. നമ്മുടെ ശരീരത്തിന്റെ ഊര്‍ജ്ജനില ക്രമീകരിക്കുന്നതില്‍ ഇരുമ്പിന് വലിയ പങ്കുണ്ട്. ചുവന്ന രക്താണുക്കളില്‍ കാണുന്ന ഇരുമ്പ് അടങ്ങിയ ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കുന്നത്. ഇരുമ്പിന്റെ അഭാവം, ഓക്‌സിജന്‍ വഹിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെയും ബാധിക്കും. ഇത് ക്ഷീണം, ബലഹീനത, തലകറക്കം എന്നിവയ്ക്ക് കാരണമാകും. ആര്‍ത്തവം, ഗര്‍ഭിണികള്‍, സസ്യാഹാരികള്‍, ചില രോഗാവസ്ഥകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ഇരുമ്പിന്റെ അഭാവം ഉണ്ടാകാനുള്ള സാധ്യത […]
പ്രഭാത വാര്‍ത്തകള്‍ | മേയ് 1, വെള്ളി
ഇന്നു മെയ്ദിനം. ഡെയ്ലി ന്യൂസിന്റെ മെയ്ദിനാശംസകള്‍. ഇന്നു സായാഹ്ന വാര്‍ത്തകള്‍ക്ക് അവധി. അധ്യാപക യോഗ്യതാ പരീക്ഷയായ ടെറ്റ്, കെ-ടെറ്റ് സുപ്രീം കോടതി വിധിക്കെതിരേ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്റെ അനുമതിക്കു വിധേയമായി മേയ് 13 ന് ഉച്ചയ്ക്കു രണ്ടിന് പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിഷേധിച്ച പോസ്റ്റല്‍ ബാലറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടെണ്ണലിനു […]
രാത്രി വാർത്തകൾ
ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം പുറത്തുവന്നു. കേരളത്തിൽ തൂക്കുസഭയ്ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യു ഡി എഫും എൽ ഡി എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്. പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റൽ വോട്ടിന് അവസരമുണ്ടാകില്ല. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. എൻജിഒ യൂണിയനടക്കമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ 19 […]
