പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിലുണ്ടായ ചാവേറാക്രമണത്തിൽ എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷയിലാണ് അക്രമി സഞ്ചരിച്ചിരുന്നതെന്ന് ജില്ലാ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നും പരുക്കേറ്റവരെ സരായ് നൗറംഗിലെ തഹസിൽ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പാകിസ്താനിലേ ചാവേറാക്രമണത്തിൽ 8 മരണം
