Posted inപുസ്തകങ്ങൾ

നാം നമ്മെ കൊള്ളയടിക്കുമ്പോള്‍

റവന്യു, പൊതുമരാമത്ത്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, സാമൂഹികനീതി തുടങ്ങി നിര്‍ണായക വകുപ്പുകളുടെ ചുമതല വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ താന്‍ നേര്‍സാക്ഷിയായ പകല്‍ക്കൊള്ളകള്‍ ഇതാദ്യമായി വെളിപ്പെടുത്തുന്നു. നമ്മുടെ ഭരണസിരാകേന്ദ്രങ്ങളില്‍ നടക്കുന്ന അട്ടിമറികളുടെ നേര്‍ച്ചിത്രം കാട്ടിത്തരുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നേര്‍ക്കാഴ്ചകളിലേക്ക് അദ്ദേഹം ഒരു നിലക്കണ്ണാടി പിടിക്കുന്നു. നമ്മുടെ നികുതിപ്പണം ആസൂത്രിതമായി കവര്‍ന്നെടുക്കുന്നവരോട് ചോദ്യം ചോദിക്കേണ്ടവര്‍ ഉറക്കിലായാലെന്തു ചെയ്യും? യഥാപ്രജാ തഥാരാജാ എന്നു സമാധാനിച്ചതുകൊണ്ടായോ? ‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’. ബിജു പ്രഭാകര്‍. മനോരമ ബുക്‌സ്. വില 370 രൂപ.  

Posted inആരോഗ്യം

വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ വെള്ളം

ചൂടും ഈര്‍പ്പവും പൊടിക്കാറ്റും ശക്തമായതിനാല്‍ വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പനി, ചുമ, തൊണ്ടവേദന, ചെങ്കണ്ണ്, തലവേദന, അമിതമായ തളര്‍ച്ച, ക്ഷീണം, വൃക്ക രോഗങ്ങള്‍, അലര്‍ജി ഇവയൊക്കെയാണ് പൊതുവായ വേനല്‍ക്കാല രോഗങ്ങള്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ വിട്ടുമാറാത്ത രോഗമുള്ളവരില്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. മതിയായ വിശ്രമവും ഉറക്കവും ആവശ്യമാണ്. അലര്‍ജിയുള്ളവര്‍ ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ചെങ്കണ്ണിനെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. കാലാവസ്ഥാ മാറ്റവും സമയം തെറ്റിയുള്ള ആഹാരക്രമവും […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ മേയ് 2, ശനി

  ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം മറ്റു ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി. സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിക്ക് ഇങ്ങനെ മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട് ക്രിയേഷന്‍സ് സ്വര്‍ണം പൂശിയ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ എസ്ഐടി പരിശോധന തുടങ്ങി. പെട്രോള്‍, ഡീസല്‍ വില ഉടനേ വര്‍ധിപ്പിക്കണമെന്ന് എണ്ണ കമ്പനികള്‍. പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വില ഉയര്‍ത്തണമെന്ന് എല്ലാ കമ്പനികളും ആവശ്യമുന്നയിച്ചെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം […]

Posted inബിസിനസ്സ്

ആസ്റ്റര്‍ ഹെല്‍ത്ത്‌കെയറിന് 153 കോടി ലാഭം

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് നാലാം പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 18 ശതമാനവും അറ്റാദായത്തില്‍ 45 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ആകെ വരുമാനം 1,182 കോടി രൂപയും ലാഭം 153 കോടി രൂപയുമായി. പ്രവര്‍ത്തന ലാഭം 253 കോടി രൂപ. കാസര്‍കോട് യൂണിറ്റ് ഒഴികെ 31% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന ലാഭത്തില്‍ 181% എന്ന അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടമാണ് ആസ്റ്റര്‍ ലാബ്‌സ് ശൃംഖല നടത്തിയത്. ആസ്റ്റര്‍ മെഡ്‌സിറ്റി (കൊച്ചി) വരുമാനത്തില്‍ 16% വര്‍ധനയുണ്ടായി. 32.5% എന്ന മികച്ച ലാഭവിഹിതവും […]

Posted inടെക്നോളജി

ആധാര്‍ ഇനി ഗൂഗിള്‍ വാലറ്റില്‍

ഡിജിറ്റല്‍ ഐഡന്റിറ്റിയിലേക്ക് ഇന്ത്യയില്‍ വലിയൊരു ചുവടുവെപ്പുമായി ഗൂഗിള്‍. സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുമായി ചേര്‍ന്ന്, ആധാര്‍ അടിസ്ഥാനത്തിലുള്ള പരിശോധനാ രേഖകള്‍ ഇനി ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ വഴി സുരക്ഷിതമായ ഡിജിറ്റല്‍ ഐഡി ഉപയോഗം സാധ്യമാക്കുന്നതിന്റെ ഭാഗമാണിത്. ഈ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ആധാര്‍ വെരിഫിയബിള്‍ ക്രെഡന്‍ഷ്യല്‍ എന്ന ഡിജിറ്റല്‍ ഐഡി ഗൂഗ്ള്‍ വാലറ്റില്‍ ചേര്‍ക്കാന്‍ കഴിയും. ഇത് സാധാരണ സ്‌കാന്‍ ചെയ്ത പി.ഡി.എഫ് അല്ല. സവിശേഷ തിരിച്ചറിയല്‍ അതോറിട്ടി ഡിജിറ്റലായി ഒപ്പിട്ട, സുരക്ഷിതമായ ഒരു […]

Posted inവിനോദം

വരവ്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ജോജു ജോര്‍ജിനെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാസ്സ് ആക്ഷന്‍ രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം 98 ദിവസങ്ങള്‍ എടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കുന്നത്. എ.കെ. സാജനാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മിക്കുന്നത്. ജോജുവിനൊപ്പം […]

Posted inവിനോദം

‘ധ്രുവനച്ചത്തിരം’ ജൂണ്‍ 15 ന് മുന്‍പ് റിലീസ്

ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ല്‍ ഷൂട്ടിങ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനുള്ള അനുമതി നല്‍കിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ചിത്രം ജൂണ്‍ 15 ന് മുന്‍പ് റിലീസ് ചെയ്യണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തില്‍ ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം […]

Posted inഓട്ടോമോട്ടീവ്

പരിഷ്‌കരിച്ച റെനോ ട്രൈബര്‍ എംപിവി വിപണിയില്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ പരിഷ്‌കരിച്ച ട്രൈബര്‍ എംപിവി 2026 വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും പുതിയ കംഫര്‍ട്ട്, പ്രായോഗിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്കൊപ്പം തന്നെ എല്ലാ മോഡലുകള്‍ക്കും 4,575 രൂപ മുതല്‍ 9,150 രൂപ വരെ (എക്സ്-ഷോറൂം) വില വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബേസ് മോഡലായ ‘ഓതന്റിക്’ പെട്രോള്‍ മാനുവലിന് 5.81 ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന മോഡലായ ‘ഇമോഷന്‍’ എഎംടിക്ക് 8.48 ലക്ഷം രൂപയുമാണ് പുതിയ എക്സ്-ഷോറൂം വില. ഏറ്റവും ഉയര്‍ന്ന […]

Posted inപുസ്തകങ്ങൾ

മരൂഭൂമികളും താഴ്‌വരകളും നിശബ്ദമല്ല

സഞ്ചാരങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുന്ന ഒരു സൗഹൃദക്കൂട്ടം നടത്തിയ അപൂര്‍വ്വ സാഹസിക യാത്രകളുടെ അനുഭവക്കുറിപ്പാണിത്. നേപ്പാള്‍, മലാനാ, കിന്നൗര്‍, ജോധ്പൂര്‍, കാശ്മീര്‍, മേഘാലയ, ഗുവാഹത്തി, കൊല്‍ക്കത്ത, ജയ്സാല്‍മീര്‍, ലേ ലഡാക്ക്, സ്പിതി, ഡല്‍ഹി എന്നിവിടങ്ങളിലൂടെ ഒരു സഞ്ചാരം. ചുരുങ്ങിയ ചെലവില്‍ പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ടൂവീലറിലും ട്രെയിനിലും ബസ്സിലും മറ്റുമായി നടത്തിയ യാത്രകളാണ് ഭൂരിഭാഗവും. യാത്രയില്‍ വെല്ലുവിളികള്‍ ധാരാളമുണ്ടണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി വന്നെത്തിയ കരുതലുകള്‍ പലയിടത്തും കരുത്തായി. ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തു ത്യാഗം സഹിച്ചും യാത്രചെയ്യാന്‍ തയ്യാറായതിന്റെ നേര്‍സാക്ഷ്യം. ‘മരൂഭൂമികളും […]

Posted inആരോഗ്യം

വേനല്‍ക്കാലത്ത് മുട്ട കഴിക്കാമോ?

വേനല്‍ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രോട്ടീന്റെ കലവറയായ മുട്ട കഴിക്കാമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യവിദഗ്ധര്‍. ഫോളെയ്റ്റ്, കോളിന്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി, അയോഡിന്‍ തുടങ്ങിയ വിറ്റാമിനുകളും മുട്ടിയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ഇവ ആവശ്യമാണ്. സോഡിയം, പൊട്ടാഷ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള ഇലക്ട്രോലൈറ്റുകളുടെ ഏറ്റവും നല്ല ഉറവിടമാണ് മുട്ട. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് ഇവ സഹായകരമാണ്. വേനല്‍ക്കാലത്തെ കഠിനമായ ചൂടില്‍ ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടാറുണ്ട്. പോഷകങ്ങളുടെ സമ്പൂര്‍ണ്ണ കലവറയാണ് മുട്ട. അതില്‍ ആവശ്യമായ […]