Posted inലേറ്റസ്റ്റ്

തമിഴ്നാട്ടിൽ ഡിഎംകെയെ വിമർശിച്ചും വിജയ്‍യെ പ്രകീർത്തിച്ചും സഖ്യകക്ഷികൾ

തമിഴ്നാട്ടിൽ ഡിഎംകെയെ വിമർശിച്ചും വിജയ്‍യെ പ്രകീർത്തിച്ചും സഖ്യകക്ഷികൾ. ഇടതുപാർട്ടികളെ ഡിഎംകെ അംഗീകരിക്കുന്നില്ലെന്ന് സിപിഎം പിബി അംഗം കെ ബാലകൃഷ്ണൻ തുറന്നടിച്ചു. വിജയ് വലിയ ഇംപാക്റ്റ് ഉണ്ടാക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു. സർപ്രൈസ് ഫലം ഉണ്ടാകാമെന്നായിരുന്നു വൈക്കോയുടെ പ്രതികരണം.തമിഴകത്ത് എക്സിറ്റ് പോളുകളുയർത്തിയ ഉദ്വേഗത്തിന് പിന്നാലെ സ്വരം മാറ്റുകയാണ് ഡിഎംകെ സഖ്യ നേതാക്കൾ. ഇടതുപാർട്ടികളുടെ സീറ്റെണ്ണം വെട്ടിക്കുറച്ചതും തൊഴിലാളി വിരുദ്ധ സമീപനങ്ങൾ സ്വീകരിച്ചതും ചൂണ്ടിക്കാട്ടി ഡിഎംകെയെ കടന്നാക്രമിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ വിജയ് […]

Posted inലേറ്റസ്റ്റ്

ഇന്ധനവില ഇരട്ടിയായതും ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക പാക്കേജ് പരാജയപ്പെട്ടതും മൂലം സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തി

ഇന്ധനവില ഇരട്ടിയായതും ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക പാക്കേജ് പരാജയപ്പെട്ടതും മൂലം സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തി. ഈ തകർച്ച ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കുന്നതിനും ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുന്നതിനും കാരണമായി. യുദ്ധം തുടങ്ങിയതോടെ വിമാന ഇന്ധനത്തിന്റെ വില ഇരട്ടിയായി വർദ്ധിച്ചു. ഗാലന് 2.24 ഡോളർ ചിലവ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഏപ്രിൽ അവസാനത്തോടെ വില 4.51 ഡോളറിലേക്ക് ഉയർന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതാണ് ഇന്ധനവില ഉയരാൻ കാരണമായത്. വിമാനക്കമ്പനിയെ രക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 500 മില്യൺ ഡോളറിന്റെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കവെ റഷ്യയുടെ സുപ്രധാന നീക്കം

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കവെ റഷ്യയുടെ സുപ്രധാന നീക്കം. പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന റഷ്യ, ഇറാൻ – അമേരിക്ക ചർച്ചകളിലെ സ്തംഭനത്തിനിടെ ഇറാനുമായി ചർച്ച നടത്തി. ആണവ വിഷയത്തിലെ പരിഹാരവും ഹോർമുസ് പ്രതിസന്ധിയും ഇറാനും റഷ്യയും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിലാണ് സംസാരിച്ചത്. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ നീക്കത്തെ ലോകം അതീവ പ്രധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച  കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്

വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച  കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. മുൻകരുതലിന്റെ ഭാഗമായിട്ടാണ് കളക്ടറുടെ തീരുമാനം. ആഘോഷങ്ങൾ അതിര് കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കും. പൊലീസും ജില്ലയില്‍ കർശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണമെന്നാണ് പൊലീസിന്‍റെ നിര്‍ദേശം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങൾ അവസാനിപ്പിക്കണമെന്നും ആഹ്ലാദ പ്രകടനങ്ങളിൽ ഡിജെ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ആഘോഷ പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുതെന്നും പൊലീസ് നിര്‍ദേശിക്കുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാർട്ടിയുടെ കണക്ക് പ്രകാരം കുന്നത്തുനാട്ടിൽ താൻ തോൽക്കുമെന്ന് സമ്മതിച്ച് ഇടതുസ്ഥാനാർത്ഥി പി വി ശ്രീനിജിൻ

പാർട്ടിയുടെ കണക്ക് പ്രകാരം കുന്നത്തുനാട്ടിൽ താൻ തോൽക്കുമെന്ന് സമ്മതിച്ച് ഇടതുസ്ഥാനാർത്ഥി പി വി ശ്രീനിജിൻ. 6000 വോട്ടിന് പിന്നിലെന്നാണ് പാർ‌ട്ടിയുടെ കണക്കെന്നും ശ്രീനിജൻ പറഞ്ഞു. എങ്കിലും വ്യക്തിപരമായ വോട്ടുകൾ കിട്ടി ജയിക്കുമെന്നും ശ്രീനിജിൻ കൂട്ടിച്ചേർത്തു.

Posted inബിസിനസ്സ്

ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഏറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഏറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്. യുകെ ആസ്ഥാനമായുള്ള സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് ബന്ധം മാത്രമുള്ള ഉപയോക്താക്കളില്‍ നിന്ന് മാറി വിവിധ സേവനങ്ങള്‍ തേടുന്ന ഉപയോക്താക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് വില്പന. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് കഴിഞ്ഞ വര്‍ഷം തങ്ങളുടെ പേഴ്സണല്‍ ലോണ്‍ ബിസിനസ് കൊട്ടക് മഹീന്ദ്ര ബാങ്കിന് വിറ്റിരുന്നു. ഏറ്റെടുക്കുന്ന കാര്‍ഡുകളുടെ 75 ശതമാനവും ഇന്ത്യയുടെ എട്ട് മുന്‍നിര സിറ്റികളില്‍ നിന്നുള്ളതാണ്. ഈ നഗരങ്ങളില്‍ ഫെഡറല്‍ […]

Posted inടെക്നോളജി

എഐ ഉപയോഗം വര്‍ധിപ്പിക്കാന്‍ യുഎസ് സൈന്യം

എഐ ഉപയോഗം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള നീക്കവുമായി യുഎസ് സൈന്യം. എട്ട് പ്രമുഖ ടെക് കമ്പനികളുമായി വിശാലമായ കരാറുകളില്‍ ഏര്‍പ്പെടാന്‍ പെന്റഗണ്‍ അംഗീകാരം നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഗൂഗിള്‍, ഓപ്പണ്‍എഐ, ആമസോണ്‍, മൈക്രോസോഫ്റ്റ്, സ്പേസ്എക്സ്, ഒറാക്കിള്‍, എന്‍വിഡിയ, റിഫ്ളക്ഷന്‍ എന്നീ കമ്പനികളുമായാണ് പെന്റഗണ്‍ കരാറില്‍ ഏര്‍പ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായ ആവശ്യങ്ങള്‍ക്കായി എഐ സാങ്കേതികവിദ്യ വിപുലമായി യു.എസ് സൈന്യം ഉപയോഗിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഈ കരാറുകള്‍ എഐ ഫസ്റ്റ് സേന എന്ന നിലയിലുള്ള യുഎസ് സൈന്യത്തിന്റെ പരിവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് […]

Posted inവിനോദം

എഐ ചിത്രം ‘മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍’

എഐ സാങ്കേതികവിദ്യയില്‍ അണിയിച്ചൊരുക്കുന്ന മലയാള ചിത്രമാണ് ‘മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍’. പാപ്പരാസി എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച, ഒരു മിത്തോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. സ്വന്തം ജീവിതനഷ്ടങ്ങള്‍ക്കിടയിലും വിശ്വാസവും കടമയും മുറുകെ പിടിച്ച് ധര്‍മ്മത്തിനും പ്രതികാരത്തിനും ഇടയിലുള്ള നേര്‍ത്ത രേഖയിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ ജീവിതം പൗരാണിക ബിംബങ്ങളുടെ മേമ്പൊടിയോടെ ആധുനികകാലഘട്ടത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നതാണ് ഈ സിനിമ. ഒരു പ്രകൃതിദുരന്തത്താല്‍ സൃഷ്ടിക്കപ്പെട്ട ഒരു അനാഥ ബാലന്റെ […]

Posted inവിനോദം

‘വാഴ 2’ ജിയോ ഹോട്സ്റ്റാറില്‍ മെയ് 8 മുതല്‍

മലയാള സിനിമയിലെ മുന്‍നിര താരങ്ങളുടെ സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡുകളെ മറികടന്ന ചിത്രം ‘വാഴ 2’ ഒടിടിയിലേക്ക്. ജിയോ ഹോട്സ്റ്റാറില്‍ മെയ് 8 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സ്ട്രീമിംഗ് ഉണ്ടായിരിക്കും. വിപിന്‍ ദാസിന്റെ രചനയില്‍ സവിന്‍ എസ്എ സംവിധാനം ചെയ്ത ചിത്രമാണ് വാഴ 2. ഏപ്രില്‍ 2ന് റിലീസ് ചെയ്ത ചിത്രത്തില്‍ ഹാഷിര്‍ എച്ച്., അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് വി എന്നിവര്‍ക്കൊപ്പം സുധീഷ്, […]

Posted inഓട്ടോമോട്ടീവ്

മിനി കണ്‍വേര്‍ട്ടിബിള്‍ ഡെസിഡബ്‌ളിയു ഇന്ത്യയില്‍

ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ മിനി ഇന്ത്യ പുതിയ മിനി കണ്‍വേര്‍ട്ടിബിള്‍ ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് പായ്ക്ക് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. വില 61.50 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത വാഹനമാണിത്. ബുക്കിംഗ് ഇതിനകം ആരംഭിച്ചു. മേല്‍ക്കൂരയും സ്ഥലവും കാറിന്റെ സോഫ്റ്റ് ടോപ്പ് റൂഫ് വെറും 18 സെക്കന്‍ഡിനുള്ളില്‍ തുറക്കുകയും 15 സെക്കന്‍ഡിനുള്ളില്‍ അടയ്ക്കുകയും ചെയ്യുന്നു. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ പോലും ഇത് തുറക്കാന്‍ കഴിയും. റൂഫ് തുറന്നാല്‍ ബൂട്ട് സ്‌പേസ് […]