ക്വാല്‍കോം തങ്ങളുടെ പുതിയ സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 5, സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 5 എന്നീ രണ്ട് സ്മാര്‍ട്ട്‌ഫോണ്‍ പ്രൊസസറുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച നിര്‍മിത ബുദ്ധി ക്യാമറ ടൂളുകളും ഗെയിമിംഗ് അനുഭവവും നല്‍കുമെന്നതാണ് സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 5 പ്രൊസസറിന്റെ പ്രധാന സവിശേഷത. ആപ്പുകള്‍ 20 ശതമാനം വേഗത്തില്‍ തുറക്കാനും, സ്‌ക്രീന്‍ സ്റ്റട്ടര്‍ 18 ശതമാനം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ബജറ്റ്, മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളെ ലക്ഷ്യമിട്ടുള്ള സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 5 പ്രൊസസര്‍, ആപ്പുകള്‍ 43 ശതമാനം വേഗത്തില്‍ തുറക്കാനും സ്‌ക്രീന്‍ സ്റ്റട്ടര്‍ 25 ശതമാനം കുറയ്ക്കാനും സഹായിക്കും. സ്‌നാപ്ഡ്രാഗണ്‍ 4-സീരീസില്‍ ആദ്യമായി 90എഫ്പിഎസ് ഗെയിമിംഗ് പിന്തുണ സാധ്യമാക്കുന്നത് ഈ ചിപ്സെറ്റിലൂടെയാണ്. കൂടാതെ ഡ്യുവല്‍ സിം ഡ്യുവല്‍ ആക്ടീവ് സപ്പോര്‍ട്ടും ഇതില്‍ ലഭ്യമാണ്.
രണ്ട് പുതിയ പ്രൊസസറുകളുമായി ക്വാല്‍കോം
