കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനു പിന്നാലെ കത്തിക്കയറി സ്വര്‍ണം. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 1,275 രൂപ വര്‍ധിച്ച് 15,390 രൂപയായി. പവന് 10,200 രൂപ ഉയര്‍ന്ന് 1,23,120 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 1,040 രൂപ ഉയര്‍ന്ന് 12,640 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,845 രൂപയാണ് വില. ഒമ്പത് കാരറ്റിന് 6,345 രൂപയുമായി. വെള്ളി വിലയും വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3,200 രൂപയായി. പുതുക്കിയ കസ്റ്റംസ് വിജ്ഞാപന പ്രകാരം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 4.35 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് ഉയര്‍ത്തിയത്. 2026 മെയ് 13 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. വിജ്ഞാപനപ്രകാരം ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും വെള്ളിക്കും ഇനി മുതല്‍ കൂടുതല്‍ നികുതി നല്‍കേണ്ടി വരും. അടിസ്ഥാന കസ്റ്റംസ് തീരുവയ്ക്ക് പുറമെ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ് കൂടി ചേരുന്നതോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മൊത്തം നികുതി ഭാരം 15 ശതമാനമായി ഉയരും. നേരത്തെ ഇത് 6 ശതമാനമായിരുന്നു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച തടയുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
തീരുവ കൂട്ടിയതോടെ കത്തിക്കയറി സ്വര്‍ണവും വെള്ളിയും
